For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈറ്റിട്ട് ഉറങ്ങിയാല്‍ വിഷാദം

By Lakshmi
|

Sleeping
ഉറങ്ങുമ്പോള്‍ മുറിയില്‍ വെളിച്ചം വേണമെന്ന് നിര്‍ബ്ബന്ധമുള്ളവര്‍ ഏറെയാണ്. ലൈറ്റണച്ചാല്‍ ഇത്തരക്കാര്‍ക്ക് ഉറക്കം വരില്ല. ചിലര്‍ അരണ്ട വെളിച്ചം ഇഷ്ടപ്പെടുമ്പോള്‍ മറ്റുചിലര്‍ സാധാരണ ബള്‍ബുള്‍ തന്നെ കത്തിച്ചുവച്ചാണ് ഉറങ്ങുന്നത്.

എന്നാല്‍ ഈ ശീലം മാനസികാരോഗ്യം മോശമാക്കുമെന്നാണ് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഉറങ്ങുന്ന മുറിയില്‍ ടിവി സ്‌ക്രീനിന്റെ വെളിച്ചം പോലും വേണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇങ്ങനെ ഉറങ്ങുന്ന ശീലക്കാരില്‍ വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണത്രേ.

ഉറങ്ങുന്ന സമയത്ത് മുറിയിലുള്ള വെളിച്ചത്തോടുള്ള ശരീരത്തിന്റെ പ്രതികരണം മനോനിലയെ ബാധിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അമേരിക്കയിലെ ഒഹയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

രാത്രിയില്‍ മങ്ങിയവെട്ടത്തില്‍ ഉറങ്ങുന്നവരുടെ മസ്തിഷ്‌കത്തില്‍ ആരോഗ്യകരമല്ലാത്ത മാറ്റം നടക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മസ്തിഷ്‌കത്തിലെ ഹിപ്പോകാമ്പസ് എന്ന ഭാഗത്താണ് വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത്. നൈരാശ്യം, ദുഖം എന്നീ വികാരങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന മസ്തിഷ്‌കത്തിലെ മേഖലയാണ് ഹിപ്പോകാമ്പസ്.

English summary

Depression, Sleep, Mind, Brain, Study, ഉറക്കം, മനസ്സ്, വിഷാദം, മസ്തിഷ്‌കം, ആരോഗ്യം, പഠനം

Sleeping with the lights on could leave persons with a nasty hangover or depression the next day, a study says.
 Researchers have warned that the glow emitted by a TV or the reassuring presence of a night-light could actually impact on mental health.Researcher Tracy Bedrosian from Ohio State University said: "The hippocampus plays a key role in depressive disorders, so finding changes there is significant. Even dim light at night is sufficient to provoke depressive behaviour.
Story first published: Friday, November 19, 2010, 15:07 [IST]
X
Desktop Bottom Promotion