For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളരിക്കാ ജ്യൂസില്‍ മരണം ഒളിച്ചിരിക്കുന്നു!

By Ajith Babu
|

Avoid juice of cucumber family vegetables: Experts
അടുത്ത തവണ വെള്ളരിയ്ക്കാ ജ്യൂസ് കുടിയ്ക്കുന്പോള്‍ ആലോചിയ്ക്കുക, ഒരുപക്ഷേ നിങ്ങളുടെ മുന്പിലിരിയ്ക്കുന്നത് കൊടുംവിഷമായിരിക്കം. അതേ വെള്ളരിക്കയുടെ കുടുബത്തില്‍ പെട്ട ഭക്ഷ്യവിളകളുടെ ജ്യൂസ് കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാരും മറ്റു വിദഗ്ധരും പറയുന്നത്. ചുരയ്ക്ക, വെള്ളരിയ്ക്ക, മത്തങ്ങ തുടങ്ങിയവയുടെ ജ്യൂസ് കഴിവതും ഒഴിവാക്കണമെന്ന് ഇവര്‍ നിര്‍ദ്ദേശിയ്ക്കുന്നു. ജ്യൂസിന് കയ്പുരസമാണെങ്കില്‍ തീര്‍ച്ചയായും അതുപേക്ഷിയ്ക്കണം.

ദില്ലിയില്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് സെന്ററിന്റെ സീനിയര്‍ ഡെപ്യൂട്ടി സെക്രട്ടറിയായ സുശീല്‍ കുമാര്‍(59) ചുരയ്ക്ക ജ്യൂസ് കഴിച്ചതിന് പിന്നാലെ രക്തം ഛര്‍ദ്ദിച്ച് മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ജ്യൂസുകള്‍ ഒഴിവാക്കണെന്ന ഉപദേശം വിദഗ്ധര്‍ നല്‍കുന്നത്. ജ്യൂസിന് നല്ല കയ്പായിരുന്നെന്ന് സുശീല്‍ പറഞ്ഞിരുന്നുവത്രേ. എന്നിട്ടും അദ്ദേഹം അതുകുടിച്ചു. അല്‍പനേരം കഴിഞ്ഞ അസ്വസ്ഥ പ്രകടിപ്പിയ്ക്കുകയും രക്തം ചര്‍ദ്ദിച്ച് മരിയ്ക്കുകയുമായിരുന്നു.

ജ്യൂസില്‍ അടങ്ങിയിരുന്ന ജൈവവിഷമാണ് അപകടത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമിത കീടനാശിനിയുടെ ഉപയോഗം മൂലമാണ് ജ്യൂസിന് കയ്പു രുചിയെന്നും, ഇതില്‍ ജൈവവവിഷം ഉത്പാദിപ്പിക്കപ്പെടുന്നതെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

ജൈവവിഷമടങ്ങിയ ജ്യൂസ് കഴിക്കുന്നത് മൂലം വയറിളക്കം, ഛര്‍ദ്ദി എന്നിവയും തുടര്‍ന്ന് മരണവും സംഭവിയ്ക്കാം. അതുകൊണ്ട് ഇത്തരത്തിലുള്ള ജ്യൂസ് കഴിക്കുന്നത് ഒഴിവാക്കണം. ദില്ലിയിലെ ബിഎല്‍ കപൂര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ എകെ സേഠ് പറയുന്നു.

വെള്ളരി വിഭാഗത്തിലുള്ള പച്ചക്കറികളുടെ ജ്യൂസുകള്‍ പോഷകാംശങ്ങള്‍ നിറഞ്ഞതില്‍ പലരും ഇത് സ്ഥിരമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതുപയോഗിക്കുമ്പോള്‍ സൂക്ഷിയ്ക്കണമെന്നാണ് വിദഗ്ധരുടെ ഉപദേശം. ഇത്തരം പച്ചക്കറികള്‍ക്ക് കയ്പ് സാധാരണമായതിനാല്‍ ജ്യൂസ് കഴിയ്ക്കുന്നവര്‍ ഇതിനെ അവഗണിയ്ക്കാറാണ് പതിവ്. എന്നാലിത് മരണം തന്നെ ക്ഷണിച്ചുവരുത്തുന്ന ഒന്നായി മാറുമെന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇനി ഇത്തരം പച്ചക്കറികള്‍ കഴിച്ചേ മതിയാവൂ എന്നുള്ളവര്‍ പാചകം ചെയ്ത് വിഷാശം പൂര്‍ണമായി ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നു

Story first published: Wednesday, July 14, 2010, 14:30 [IST]
X
Desktop Bottom Promotion