For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല നടപ്പ് പക്ഷാഘാതം തടയും

By Lakshmi
|

Treadmill Walk
പതിവായുള്ള നല്ല നടത്തം സ്ത്രീകളിലെ പക്ഷാഘാത സാധ്യത കുറയ്ക്കുമെന്ന് പഠനറിപ്പോര്‍ട്ട്. പതിവായി നന്നായി ശരീരത്തിന് ആയാസം നല്‍കുന്ന രീതിയില്‍ നടക്കുന്ന സ്ത്രീകളിലാണ് പക്ഷാഘാത സാധ്യത കുറയുന്നത്.

ഇതുസംബന്ധിച്ച് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആണ് പഠനം നടത്തിയത്. പഠനത്തിനായി നടത്തിയ നിരീക്ഷണങ്ങളില്‍ ദിവസവും നടക്കുന്ന സ്ത്രീകള്‍ക്ക് കാര്യമായി നടക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് പക്ഷാഘാതം വരാനുള്ള സാധ്യത 37ശതമാനാമണെന്ന് കണ്ടെത്തി.

ദിവസം നടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആഴ്ചയില്‍ കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും നന്നായി നടക്കുന്ന സ്ത്രീകളും ഈ രോഗ സാധ്യത 30ശതമാനം കുറഞ്ഞിരിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതൊക്കെ തരത്തിലുള്ള വ്യായാമങ്ങളാണ് പക്ഷാഘാതത്തെ തടുക്കാന്‍ സഹായകരമാവുകയെന്ന പഠനത്തിനിടെയാണ് സ്ത്രീളില്‍ ദിവസേനയുള്ള നടത്തത്തിന് പക്ഷാഘാതസാധ്യത കുറക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയത്.

ദിവസവും ഒരേ സമയത്ത് ഒരേ സമയദൈര്‍ഘ്യത്തില്‍ ശരീരം നന്നായി വിയര്‍ക്കുന്ന തരത്തില്‍ നടക്കുകയെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. 45നും അതിന് മുകളിലും പ്രായമുള്ള 39000 സ്ത്രീളെയാണ് പഠനവിധേയരാക്കിയത്.

12വര്‍ഷമായി ി ഘട്ടംഘട്ടമായി നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ് ഇവരില്‍ നിന്നും പഠനത്തിനായുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഇവരില്‍ 579 പേര്‍ക്ക് പക്ഷാഘാതം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നടക്കുന്നതുപോലെതന്നെ ശരീരം നന്നായി പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള നീന്തല്‍, ഓട്ടം, തുടങ്ങിയവയെല്ലാം നല്ലതാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നടത്തം പോലെ ഇവയ്‌ക്കൊന്നും സ്‌ട്രോക്ക് ഭീഷണി കുറയ്ക്കാനുള്ള കഴിവുണ്ടോയെന്ന കാര്യം വ്യക്തമല്ല

Story first published: Wednesday, April 7, 2010, 16:05 [IST]
X
Desktop Bottom Promotion