For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രെയ്ന്‍ പുരസ്‌കാരം അല്‍ഷിമേഴ്‌സ് ഗവേഷകര്‍ക്ക്

By Archana V
|

ഈ വര്‍ഷത്തെ ബ്രെയ്ന്‍ പുരസ്‌കാരം മറവി രോഗത്തെ കുറിച്ച് പഠനം നടത്തുന്ന നാല് ശാസ്ത്രജ്ഞര്‍ പങ്കിട്ടു . അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ചുള്ള നമ്മുടെ ധാരണ മാറ്റുന്നതിന് ആധാരമായ ശ്രമങ്ങള്‍ക്കാണ് ഇവര്‍ പത്ത് ലക്ഷം യൂറോയുടെ പുരസ്‌കരാം നേടിയത്. യുകെയില്‍ നിന്നുള്ള പ്രൊഫസര്‍ ജോണ്‍ ഹാര്‍ഡി, ബാര്‍റ്റ് ഡി സ്ട്രൂപ്പര്‍, മൈക്കിള്‍ ഗോയ്‌ഡെര്‍ട്ട്, ജര്‍മ്മനിയില്‍ നിന്നുള്ള ക്രിസ്റ്റിയന്‍ ഹാസ്സ് എന്നിവര്‍ ചേര്‍ന്ന് അല്‍ഷിമേഴ്‌സിലേക്ക് നയിക്കുന്ന സുപ്രധാനമായ പ്രോട്ടീന്‍ വ്യതിയാനം കണ്ടെത്തിയതിനാണ് പുരസ്‌കാരം . പുതിയ ചികിത്സ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്ന് പ്രൊഫസര്‍ ഹാര്‍ഡി പറഞ്ഞു. പുരസ്‌കാര തുകയുടെ ഒരു ഭാഗം അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് സംഭാവന ചെയ്യാനാണ് അദ്ദെഹത്തിന്റെ തീരുമാനം.

alzheimers researchers win brain prize

ഔഷധം കണ്ടെത്തുന്ന ഗവേഷകരില്‍ ഏറെ പേരും അമിലോയ്ഡ് , റ്റോ പോലുള്ള നശിക്കുന്ന പ്രോട്ടീനുകള്‍ ഉണ്ടാകുന്നത് തടയാനുള്ള മാര്‍ഗ്ഗമാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അല്‍ഷിമേഴ്‌സ് പോലുള്ള മറവി രോഗങ്ങള്‍ ലോകത്തിലെ 50 ദശലക്ഷത്തോളം ആളുകളെ ബാധിക്കുന്നുണ്ട്, ഈ രോഗം ഇല്ലാതാക്കാനുള്ള ചികിത്സകള്‍ ഒന്നും നിലവില്‍ ലഭ്യമല്ല. അല്‍ഷിമേഴ്‌സിനെ നേരിടാനുള്ള മാര്‍ഗ്ഗംഅല്‍ഷിമേഴ്‌സ് രോഗവുമായി ബന്ധമുള്ള അപൂര്‍വവും വികലവുമായ ജീനുകളെ കണ്ടെത്തുന്നതാണ് പ്രൊഫസര്‍ ഹാര്‍ഡിയുടെ ഗവേഷണം. ഈ ജനിതക പിഴവ് അമിലോയ്ഡ് ഉണ്ടാകാനും അല്‍ഷിമേഴ്‌സിലേക്ക് നയിക്കുന്ന നാഡി കോശങ്ങളുടെ നാശത്തിനും കാരണം ആകുന്നു. അമിലോയ്ഡ് കാസ്‌കേഡ് ഹൈപ്പോതിസീസ് എന്നറിയപ്പെടുന്ന ഈ ആശയം ആണ് കഴിഞ്ഞ 30 വര്‍ഷമായി അല്‍ഷിമേഴ്‌സ് ഗവേഷണത്തിന്റെ കേന്ദ്രം. യൂണിവേഴ്‌സിറ്റി ഓഫ് മൂണീച്ചില്‍ നിന്നുള്ള പ്രൊഫസര്‍ ഹാസിയും യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍ നിന്നുള്ള പ്രൊഫസര്‍ ഹാര്‍ഡിയും ചേര്‍ന്ന് പിന്നീട് എങ്ങനെയാണ് അമിലോയ്ഡ് ഉത്പാദന വ്യതിയാനം ആളുകള്‍ക്ക് പാരമ്പര്യമായി ലഭിക്കുന്ന അല്‍ഷിമേഴ്‌സുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് കണ്ടെത്തി.

alzheimers researchers win brain prize

എങ്ങനെ ഒരു സ്ത്രീയും അവുടെ കുടുംബവും അല്‍ഷിമേഴ്‌സ് ഗവേഷണത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കി അതേസമയം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഗൊയെഡേര്‍ട്‌സിന്റെ ഗവേഷണത്തില്‍ മറ്റൊരു ഹാനികരമായ പ്രോട്ടീന്‍ റ്റോയുടെ പ്രാധാന്യം കണ്ടെത്തിയിരുന്നു, യുസിഎലിലെ യുകെ ഡെമന്‍ഷ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടര്‍ പ്രൊഫസര്‍ ഡി സ്റ്റൂപ്പര്‍ എങ്ങനെയാണ് ജനിതക പിഴവ് പ്രോട്ടീന്റെ പ്രവര്‍ത്തനത്ത വ്യതിചലിപ്പിക്കുകയും അല്‍ഷിമേഴ്‌സിന് കാരണമായി തീരുകയും ചെയ്യുന്നത് എന്ന് കണ്ടെത്തി. '

അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ചുള്ള നമ്മുടെ ധാരണയില്‍ മാറ്റം വരുന്നതിന് സംഭാവനകള്‍ നല്‍കിയ ഈ നാല് പ്രഗത്ഭരായ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുകയാണ് ' അല്‍ഷിമേഴ്‌സ് റിസര്‍ച്ച് യുകെയിലെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോക്ടര്‍ ഡേവിഡ് റെയ്‌നോള്‍ഡ്‌സ് പറഞ്ഞു. ഇതില്‍ നാല് പേര്‍ യുകെയില്‍ നിന്നുള്ളവര്‍ ആണ് എന്നത് ഡിമെന്‍ഷ്യ ഗവേഷണത്തില്‍ ആഗോള തലത്തില്‍ രാജ്യത്തിന്റെ സ്ഥാനം നേതൃനിരയിലാണ് എന്നതിന്റെ സൂചനയാണന്നും അദ്ദേഹം പറഞ്ഞു.ലണ്ട്ബക്ക് ഫൗണ്ടേഷനില്‍ നിന്നും ലഭിക്കുന്ന സമ്മാന തുകയായ പത്ത് ലക്ഷം യൂറോയില്‍ നിന്നും തന്റെ പങ്കായ 5,000 യൂറോ യൂറോപ്യന്‍ യൂണിയന്‍നില്‍ ബ്രിന്‍ട്ടന്‍ തുടരുന്നതിന് വേണ്ടിയുള്ള പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

alzheimers researchers win brain prize

ശാസ്ത്ര ഗവേഷണങ്ങളെ സംബന്ധിച്ച് ബ്രെക്‌സിറ്റ് ലഘൂകരിക്കാനാവാത്ത ദുരന്തമാണന്നും അദ്ദേഹം പറഞ്ഞു. ഡെമെന്‍ഷ്യ റിസര്‍ച്ചിന് വേണ്ടി സേവനം ലഭ്യമാക്കിയ എല്ലാ അല്‍ഷിമേഴ്‌സ് ബാധിതര്‍ക്കും അദ്ദേഹം കൃതജ്ഞത അറിയിച്ചു. വന്‍ ആഗോള വിഷമതയാണ് അല്‍ഷിമേഴ്‌സ് . നിലവില്‍ 30-40 ദശലക്ഷത്തോളം പേര്‍ ഈ രോഗത്താല്‍ വിഷമിക്കുന്നുണ്ട്. 2050 ഓടെ ഇത് 80-105 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ വ്യാപകമായ മറവി രോഗമാണ് ഇതെങ്കെിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ രോഗത്തിന്റെ ചികിത്സയ്ക്കായുള്ള പുതിയ മരുന്നുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പുതിയ അംഗീകാരം നിര്‍ദ്ദേശിക്കുന്നത് ലോകത്തിലെ ശാസ്ത്ര് സമൂഹം ഈ രോഗത്തിന് മുന്‍ഗണനല്‍കുന്ന ഗവേഷണങ്ങള്‍ ഗൗരവത്തോടെ എടുക്കണം എന്നാണ്.

ഡെന്‍മാര്‍ക്കിലെ ലണ്ട്ബക്ക് ഫൗണ്ടേഷന്‍ നല്‍കുന്ന 1 ദശലക്ഷം യൂറോയുടെ ( ഏകദേശം 1.2 ദശലക്ഷം ഡോളര്‍ ) പുരസ്‌കാരം ലോകത്തിലെ മസ്തിഷ്‌ക ഗവേഷണത്തിന് നല്‍കുന്ന ഏറ്റവും വലിയ ഒറ്റ പുരസ്‌കാരമാണ്. നാല് ഗവേഷകരും കൂടി സമ്മാനതുക പങ്കിടും. യുകെയില്‍ നിന്നുള്ള ബാര്‍ട്ട് ഡി സ്റ്റൂപ്പര്‍, മൈക്കിള്‍ ഗൊയെഡെര്‍ട്ട്, ജര്‍മനിയിലെ ലഡ്വിങ്-മാക്‌സ്മില്യണ്‍ യൂണിവേഴ്‌സിറ്റി ഓഫ് മുണീച്ചില്‍ നിന്നുള്ള ക്രിസ്റ്റ്യന്‍ ഹാസ് എന്നിവര്‍ ഈ അസുഖം കാലക്രമേണ മസ്തിഷക്ത്‌തെ നശിപ്പിക്കുന്നത് എങ്ങനെ ആണ് എന്നതിനെ കുറിച്ചാണ് പഠനം നടത്തിയത്. അമിലോയ്ഡ് ആവരണങ്ങളും റ്റൊ പ്രോട്ടീനും തലച്ചോറില്‍ വളരുകയും വ്യാപിക്കുകയും ചെയ്യുന്നത് എങ്ങനെയാണന്നും ആരോഗ്യമുള്ള മസ്തിഷ്‌കം ഇതെങ്ങനെയാണ് നീക്കം ചെയ്യുന്നതെന്നും മനസിലാക്കാന്‍ ഇവരുടെ ഗവേഷണങ്ങള്‍ പങ്ക് വഹിച്ചു. യുകെയില്‍ നിന്നുള്ള ജോണ്‍ ഹാര്‍ഡി ഈ രോഗത്തിലെ ജനിതകത്തിന്റെ പങ്കിനെ കുറിച്ചാണ് പഠനം നടത്തിയത്. ഒരു ശതമാനത്തോളം പേര്‍ക്ക് ഉള്‍പരിവര്‍ത്തനം വഴി പാരമ്പര്യമായി അല്‍ഷിമേഴ്‌സ് ഉണ്ടാവുന്നുണ്ട്. മറ്റ് പരിവര്‍ത്തനങ്ങളിലൂടെ ഈ രോഗം ആളുകളില്‍ ഉണ്ടാകാനുള്ള സാധ്യത ചിലപ്പോള്‍ കൂടുതലോ കുറവോ ആകാം, എന്നാല്‍ ഇതുമായി ബന്ധിപ്പിക്കുന്ന കാര്യങ്ങളില്‍ അത്ര ഉറപ്പ് പറയാറായിട്ടില്ല.

English summary

alzheimers researchers win brain prize

Four scientists have shared this year's brain prize for work that changes our understanding of Alzheimer's disease.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more