For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി നോക്കിയാല്‍ അറിയാം രോഗലക്ഷണങ്ങള്‍

|

കുട്ടികളുടെ മുടി നോക്കി ഭാവിയിലെ രോഗലക്ഷണങ്ങള്‍ അറിയാമെന്ന് പഠനം. മുടിയിലെ കോര്‍ട്ടിസോളിന്റെ അളവാണ് രോഗങ്ങളെക്കുറിച്ച് പറയുന്നത്. മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. 70 കുട്ടികളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനം. സ്‌ട്രെസ് ഹോര്‍മോണുകളാണ് കോര്‍ട്ടിസോള്‍. ഇതാണ് പലപ്പോഴും വിഷാദരോഗങ്ങള്‍ക്കും ഡിപ്രഷനും കാരണമാകുന്നതും. അതുകൊണ്ടു തന്നെ രോഗകാരണം മുന്‍കൂട്ടി അറിഞ്ഞാല്‍ അതിനെ തടുക്കാമെന്നതാണ് പ്രധാന വിഷയം. കോര്‍ട്ടിസോള്‍ ഹോര്‍മോണാണ് പല പ്രശ്‌നങ്ങളിലും മാനസിക സമ്മര്‍ദ്ദവും മറ്റമുമുണ്ടാക്കുന്നത്.

Cortisol Levels In Children Hair May Reveal Future Health Risk

വിവാഹമോചനം നേടിയ മാതാപിതാക്കളും കുടുംബാംഗങ്ങളുടെ മരണവും മറ്റും അനുഭവിക്കുന്ന കുട്ടികളില്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടുതലാണെന്നാണ് ഗവേഷകാഭിപ്രായം. ഇത് കുട്ടികളില്‍ മാനസിക വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. അത്തരത്തില്‍ പ്രശ്‌നമുണ്ടാകുമെന്നുറപ്പുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയും ചികിത്സയും നല്‍കാന്‍ ഈ പഠനം സഹായിക്കും. പലരിലും കുട്ടിക്കാലത്തുണ്ടാകുന്ന പല പ്രശ്‌നങ്ങളും മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളിലേക്ക് വഴി തെളിയ്ക്കുമെന്നും ഇത് പലപ്പോഴും മറ്റു പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. നിങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരം രോഗമുണ്ടോ.?

കോര്‍ട്ടിസോളിന്റെ അമിത ഉത്പാദനം മാനസികരോഗങ്ങള്‍ക്കും. പ്രമേഹം, അമിതവണ്ണം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാകും. മാത്രമല്ല ഗ്ലൂക്കോസ്‌ ശരീരത്തിലേക്കെത്തിക്കുന്നതിന്റെ പ്രഭവ കേന്ദ്രം േേകാര്‍ട്ടിസോളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നവരെ കണ്ടെത്താനുള്ള സാധ്യത കൂടിയാണ് ഈ പഠനത്തിലൂടെ പുറത്തു വന്നിരിയ്ക്കുന്നത്.

Cortisol Levels In Children

രക്തമോ ഉമിനീരെ പരിശോധിച്ചാലും കോര്‍ട്ടിസോളിന്റെ അളവ് കണ്ടെത്താം. എന്നാല്‍ ഇത് ചില സമയങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലാണ് ഇത്തരത്തിലുള്ള ടെസ്റ്റുകള്‍ക്ക് പലരും വിധേയരാവാത്തതും. എന്നാല്‍ പലപ്പോഴും കുട്ടികള്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങളുടെ ഫലമായി പല ഹോര്‍മോണ്‍ വ്യതിയാനങ്ങളും സംഭവിക്കുന്നു. ഇത് പലപ്പോഴും കുട്ടികളുടെമാനസികാരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിയ്ക്കുന്നു.

English summary

Cortisol Levels In Children Hair May Reveal Future Health Risk

Australian researchers found the greater number of traumatic events a child had experienced, the higher the hair cortisol concentrations.
X
Desktop Bottom Promotion