For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ തീരുമാനം സ്ത്രീയുടെ അവകാശം

|

Abortion
കുഞ്ഞു വേണമോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ പങ്കാളികള്‍ ചേര്‍ന്നാണ് സാധാരണ തീരുമാനമെടുക്കാറ്. ഇരുവര്‍ക്കും ഇതില്‍ തുല്യപങ്കാളിത്തമാണെന്നാണ് വയ്പ്.

എന്നാല്‍ അബോര്‍ഷന്‍ നടത്തണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം വിവാഹജീവിതത്തില്‍ ഭാര്യയ്ക്കു മാത്രമാണെന്ന് ഉത്തരവ്. പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയാണ് ഒരു കേസിന്മേല്‍ ഈ വിധി പ്രസ്താവിച്ചത്.

പ്രസവിക്കാനുള്ള കേവല ഉപകരണം മാത്രമല്ലാ, ഭാര്യ. വിവാഹജീവിതം ഗര്‍ഭിണിയാകാനുള്ള സമ്മതപത്രമല്ല. ശാരീരികവും മാനസികവുമായി ഒരു സ്ത്രീ പൂര്‍ണമായും തയ്യാറായാലേ കുഞ്ഞിന് ജന്മം കൊടുക്കുന്നതില്‍ അര്‍ത്ഥമുള്ളൂ. അല്ലാത്തപക്ഷം കുഞ്ഞിന്റെ ജനനം അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ജിതേന്ദ്ര ചൗഹാന്‍ പറഞ്ഞു.

ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വിമണ്‍സ് അസോസിയേഷന്‍ അടക്കമുള്ള വനിതാസംഘടനകള്‍ ഈ വിധിയെ സ്വാഗതം ചെയ്തിട്ടുമുണ്ട്.

English summary

Womens Day, Women, Abortion Right, Health News, Marriage, Hushand, Wife, Pregnancyh, Baby, Mother, ആരോഗ്യം, വാര്‍ത്ത, സ്ത്രീ, കോടതി, അബോര്‍ഷന്‍, അമ്മ, കുഞ്ഞ്

In a significant decision, the Punjab and Haryana High Court last week ruled that the right to abort a pregnancy in a marriage rests with the wife and not husband,
Story first published: Thursday, March 1, 2012, 9:56 [IST]
X
Desktop Bottom Promotion