Latest Updates
-
പഞ്ചമഹാപുരുഷ യോഗം: ദീപാവലിക്ക് മുൻപ് കരിയറും സാമ്പത്തിക ഇടപാടുകളും ഇങ്ങനെ പ്ലാൻ ചെയ്യാം -
നവംബർ 2 ഗ്രഹസ്ഥിതി: ബുധനും ശുക്രനും വക്രഗതിയിൽ; സാമ്പത്തിക ഇടപാടുകളിൽ വൻ ജാഗ്രത വേണം, ശ്രദ്ധിക്കുക! -
നവംബർ 2-ലെ രാജയോഗം, ധനയോഗം: പണമിടപാടുകളിലും സ്വർണം വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ദീപാവലി വാരത്തിൽ ഭാഗ്യം തെളിയുന്ന രാശികൾ: നവംബർ 2-8 വരെ ഈ രാശിക്കാർക്ക് ധനനേട്ടം ഉറപ്പ്! -
ദീപാവലി 2026: ലക്ഷ്മി പൂജയും ധൻതേരസും; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 2 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യദിനവും നിർദ്ദേശങ്ങളും അറിയാം! -
മുരശ് ചുഴലിക്കാറ്റ്: ആന്ധ്രയിൽ റെഡ് അലർട്ട്, തീരദേശത്ത് അതീവ ജാഗ്രത; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു -
കേരളത്തിൽ എൽപിജി വിലയിൽ മാറ്റം; വാണിജ്യ സിലിണ്ടറിന് വില കൂടി, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം തുടരുന്നു -
2026 നവംബർ 1: രാഹുകാലം നോക്കി യാത്രയും ഇടപാടുകളും നടത്താം; കൃത്യമായ സമയം അറിയാൻ വഴികൾ ഇതാ -
2026 നവംബറിൽ ബാങ്ക് അവധികൾ എത്ര? തിരക്കിൽപ്പെടാതിരിക്കാൻ ഈ ദിവസങ്ങൾ ശ്രദ്ധിക്കൂ!
ബ്രൗസിങ് തലച്ചോറിനെ ഉത്തേജിപ്പിക്കും

പുകവലിയും മദ്യപാനവും മാറ്റുന്നതിനെന്നപോലെ വിദേശരാജ്യങ്ങളില്‍ പലേടത്തും നെറ്റ് അഡിക്ഷന് മാറ്റാനായി കൗണ്‍സിലിങും മറ്റു പരിപാടികളും നടത്താറുണ്ട്. എന്നാല്‍ ഈ ബ്രൗസിങ് സ്വഭാവത്തിന് ചില നേട്ടങ്ങളുമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
നിരന്തരമായി ബ്രൗസ് ചെയ്യുന്നവര്‍ക്ക് ഡിമെന്‍ഷ്യ അഥവാ ബുദ്ധിവിനാശം ഉണ്ടാകില്ലെന്നാണ് പുതിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. ലണ്ടനില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.
വായനയേക്കാള്‍ ഇന്റര്‍നെറ്റിന് മനസിനെ ഉത്തേജിപ്പിക്കാനും അതിന്റെ പ്രതിഫലനം കൂടുതല്‍ സമയം നിലനിര്‍ത്താനും കഴിയുമെന്നാണ് കണ്ടെത്തല്‍. പ്രായമായവരില്‍ കുറഞ്ഞ സമയം ഇന്‍ര്‍നെറ്റ് ഉപയോഗിച്ചാല്‍ പോലും അതിന്റെ പ്രതിഫലനം തലച്ചോറില്‍ ഉണ്ടാകുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
നെറ്റ് ഉപയോഗിക്കുമ്പോള്‍ വലിയ തോതില്‍ നാഡികളുടെ ഉത്തേജനം നടക്കുന്നുണ്ട്. വായിക്കുന്നതിനേക്കാള്‍ മടങ്ങുകള്‍ കൂടുതലാണിത്- ഗവേഷണസംഘത്തിന്റെ തലവന്‍ പ്രൊഫസര്‍ ഗാരി സ്മാള്‍ പറഞ്ഞു.
55 മുതല്‍ 75വയസ്സുവരെ പ്രായമുള്ളവരെയാണ് ഇന്റര്‍നെറ്റ് ഉപോയഗിക്കാന്‍ നല്കി പഠനവിധേയരാക്കിയത്. നെറ്റ് ഉപയോഗം ഇവരുടെ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തിയെന്നാണ് സംഘം പറയുന്നത്.
ഇന്റര്‍നെറ്റ് ഉപയോഗിച്ചപ്പോള്‍ ഇവരില്‍ ഓര്‍മ്മശക്തി വര്‍ധിച്ചതായും തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായതായും കണ്ടെത്തിയത്രേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
