For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയം തുറന്നു പറയാന്‍ ചില വഴികള്‍

|

പ്രണയത്തിന്റെ മറഞ്ഞുപോയ ഒരേട്, നനുത്ത ചാറ്റല്‍ മഴ പോലെ പെയ്തിറങ്ങുന്ന പ്രണയം, വാലന്റെന്‍ ദിനത്തിന് വിശേഷണങ്ങളേറെ ചേര്‍ക്കാം.

ചിലര്‍ക്കിത് ശവക്കച്ച പുതിച്ച പ്രണയത്തിന്റെ ബാക്കി ഓര്‍മകള്‍ മാത്രമാകാം, മറ്റു ചിലര്‍ക്കാകട്ടെ, ഹൃദയത്തിലെ പ്രണയം തുറന്നു പറയാനുള്ള നിമിഷങ്ങളും. പ്രണയത്തിനായി മാത്രം ഒരു ദിനം.

വാലന്റൈന്‍ ദിനത്തിന് ഹൃദയത്തിന്റെ താളമാണ്, പ്രണയത്തിന്റെ തുടിപ്പും.

ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്ന് പറയാന്‍ മാര്‍ഗങ്ങളേറെയുണ്ട്. ആധുനികതയില്‍ ഇത് പ്രൊപ്പോസ് എന്ന രൂപം ധരിച്ചുവെങ്കിലും അടിസ്ഥാനം ഒന്നുതന്നെ.

പ്രണയം വെളിപ്പെടുത്തുന്നത് ആദ്യമായി കണ്ടുമുട്ടിയ ഒരിടത്തു വച്ചാകട്ടെ. അല്ലെങ്കില്‍ രണ്ടുപേരും പൊതുവായി ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാകട്ടെ.

ഇംഗ്ലീഷ് പ്രണയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കാണെങ്കില്‍ ഒരുകുലപ്പൂവ്, അതും ചുവപ്പ്. കുലയില്ലെങ്കിലും ഒന്നായാലും മതി.

സമ്മാനങ്ങളിലൂടെ പ്രണയം പറയുന്നവരുണ്ട്. ഇത് നല്‍കാനും സ്വീകരിക്കാനും മനസുണ്ടെങ്കില്‍ ഇതും പ്രണയം നല്‍കാനൊരു വഴി തന്നെ. ഇഷ്ടപ്പെട്ട സാധനങ്ങള്‍ ചോദിക്കാതെ അറിഞ്ഞ് നല്‍കുന്നിടത്തോളം വലിയ സന്തോഷം എന്താണുള്ളതെന്ന് ചോദിക്കരുത്.

കത്തിന്റെയും കാര്‍ഡിന്റെയും സ്ഥാനം കവര്‍ന്ന സോഷ്യല്‍ സൈറ്റുകളും ചിലപ്പോള്‍ സ്വകാര്യം പങ്കുവയ്ക്കാന്‍ ഇട നല്‍കുന്നു.
സ്വകാര്യം പരസ്യമാകരുതെന്ന് മാത്രം. പ്രണയവും വില്‍പനച്ചരക്കാവുന്ന കാലഘട്ടമാണിതെന്നോര്‍ക്കുക.

അടിക്കുറിപ്പ്. പറയാതെ പറയുന്ന പ്രണയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ലെന്നറിയുക. ഒരു നിശ്വാസം മതി, ഒരു മയില്‍പ്പീലിക്കണ്ണിന്റെ ദൂരത്തിനപ്പുറം ഒരാത്മാവും അതില്‍ ചുരക്കുന്ന പ്രണയവുമുണ്ടെന്ന് തിരിച്ചറിയാന്‍.

English summary

Valentines Day, Propose Ways, Love, Gift, Valentines Day Proposal, Ways To Propose, Couuple, Love, വാലന്റൈന്‍സ് ഡെ, പ്രണയം, പൂവ്, സമ്മാനം,

Love is in the air! Valentine's day is coming and everyone is in a romantic mood. When the topic is romance, we can talk about different ways to propose, some special ways.
Story first published: Wednesday, February 1, 2012, 11:30 [IST]
X
Desktop Bottom Promotion