For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനസ്സില്‍ കുറ്റവാസന? വേഗം കല്യാണം കഴിയ്ക്കൂ!!

By Lakshmi
|

Marriage
പത്തിരുപത്തിയഞ്ച് വയസ്സുകഴിഞ്ഞിട്ടും ആണുങ്ങള്‍ വഴിതെറ്റി നടക്കുമ്പോള്‍ ഒന്ന് കെട്ടിച്ചാലെങ്കിലും ഇവനൊക്കെ നന്നാകുമായിരിക്കുമെന്ന് അച്ഛനമ്മമാര്‍ ആത്മഗതം കൊള്ളുന്നത് കേട്ടിട്ടില്ലേ. ഒടുവില്‍ ഒരു രക്ഷയുമില്ലാതാവുമ്പോള്‍ അവര്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ കണ്ടുപിടിച്ച് മകനെ നന്നാക്കാനുള്ള ചുമതല ഒരു താലിമാലയായി അവളുടെ കഴുത്തില്‍ ചാര്‍ത്തിക്കുകയും ചെയ്യും.

പലപ്പോഴും മുതിര്‍ന്നവരുടെ ഈ സൈക്കോളജി കുറിക്കുകൊള്ളാറുണ്ട്. പല ഉഴപ്പല്‍ വിരുതന്മാരും കെട്ടിക്കഴിഞ്ഞ് മര്യാദരാമന്മാരായിത്തീര്‍ന്ന കഥ എണ്ണിയാലൊടുങ്ങില്ല. ആളുകളുടെ ഈ ചിന്തയ്ക്ക് ശാസ്ത്രീയമായ അടിത്തറയുണ്ടെന്നാണ് ക്രിമിനോളജിസ്റ്റായ വാള്‍ട്ടര്‍ ഫോറസ്റ്റ് പറയുന്നത്.

ഉഴപ്പന്മാരായി നടക്കുന്നവരെ മാത്രമല്ല കുറ്റവാസനയുള്ളവരെയും നേര്‍വഴിനടത്താന്‍ വിവാഹത്തിന് കഴിയുമത്രേ. വിവാഹം ആളുകളില്‍ സ്വയം നിയന്ത്രിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുകയും അതുവഴി മനസിലെ കുറ്റവാസന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് വാള്‍ട്ടര്‍ പറയുന്നത്.

ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കളിലാണ് വാള്‍ട്ടര്‍ ഈ പരീക്ഷണം നടത്തിയത്. യുവാക്കളില്‍ പലരും വിവാഹത്തിനുശേഷം മയക്കുമരുന്ന് ഉപയോഗം കുറച്ച്‌പ്പോള്‍ വിവാഹിതരല്ലാത്തവര്‍ പഴയ പോലെ തുടരുകയായിരുന്നു.

വിവാഹം കഴിക്കുന്നവര്‍ക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് വര്‍ധിക്കുന്നതാണ് ഇതിന് കാരണമെന്നും വിവാഹശേഷം വ്യക്തികളില്‍ ഇച്ഛാശക്തി വര്‍ധിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കാര്യത്തില്‍ സ്വയം നിയന്ത്രണത്തിന് ഏറെ പ്രധാന്യമുണ്ടെന്നും ക്രിമിനോളജി ആന്റ് ക്രിമിനല്‍ ജസ്റ്റിസ് എന്ന ജേണലിലെ ലേഖനത്തില്‍ വാള്‍ടര്‍ വ്യക്തമാക്കുന്നു.

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാത്ത ആളുകള്‍ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുന്നത് കുറയും. യാതൊരു നിയന്ത്രണവുമില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നവര്‍ പ്രശ്‌നങ്ങളില്‍ ചെന്നു ചാടുകയും ചെയ്യും. വിവാഹശേഷം തനിയ്‌ക്കൊപ്പം മറ്റൊരാള്‍കൂടിയുണ്ട് അയാള്‍ക്ക് താന്‍ തുണയാകണം എന്നൊക്കെയുള്ള ചിന്തകള്‍ ആളുകളില്‍ വളരും. അതോടെ അവര്‍ കുറ്റവാസനകളില്‍ അകപ്പെട്ടുപോകാത്ത വിധത്തില്‍ മനോബലമുള്ളവരായി മാറും.

English summary

Marriage, Crime, Men, Women, Partner, വിവാഹം, കുറ്റകൃത്യം, മനസ്സ്, പങ്കാളി, പുരുഷന്‍, സ്ത്രീ

Marriage can help reduce crime by enabling people to develop greater self-control. Walter Forrest, criminologist, Monash University and associate professor Carter Hay from Florida State University found that young marijuana users who went on to marry were less likely to have continued using the drug than those who remained single
Story first published: Tuesday, October 11, 2011, 7:57 [IST]
X
Desktop Bottom Promotion