Just In
- 2 hrs ago
ഇഞ്ചി-കാരറ്റ്സൂപ്പ്; കലോറികുറഞ്ഞ ശൈത്യകാല റെസിപ്പി
- 3 hrs ago
കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..
- 6 hrs ago
ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകുന്ന രാശിക്കാര്‍
- 1 day ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
Don't Miss
- News
ജാമിയ പ്രക്ഷോഭത്തിന് ലൈക്ക്, കൈയ്യബദ്ധമെന്ന് അക്ഷയ് കുമാര്‍, റിയല്‍ ലൈഫ് സീറോയെന്ന് സോഷ്യല്‍ മീഡിയ
- Movies
അതിന് മുന്‍പ് ഞാന്‍ അവന്റെ വീട്ടില്‍ കേറും! മഞ്ജു വാര്യരുടെ പ്രതി പൂവന് കോഴി ടീസര്‍
- Technology
അഞ്ച് വർഷ കാലയളവിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിൽ ഇസ്റോ നേടിയത് 1,245 കോടി രൂപ
- Sports
ഐപിഎല്‍ ലേലം: ഈ 15 കാരനെ നോക്കി വച്ചോ? അടുത്ത റാഷിദ്... ഫ്രാഞ്ചൈസികള്‍ കൊമ്പുകോര്‍ക്കും
- Finance
ഇന്ന് മുതൽ നെഫ്റ്റ് വഴിയുള്ള പണമിടപാടുകൾ 24 മണിക്കൂറും നടത്താം
- Automobiles
EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
സിക്കാണെന്ന കള്ളത്തിന് പിന്നില്‍ സ്ട്രസ്സ്
ആരോഗ്യപരമായ കാരണങ്ങളുടെ പേരില്‍ ജോലിയില്‍ നിന്നും അവധിയെടുക്കുന്നവരുടെ എണ്ണത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ചൈനക്കാരാണത്രേ. തൊട്ടുപിറകിലായി സാമ്പത്തിക ശക്തിയായി കുതിയ്ക്കുന്ന നമ്മുടെ സ്വന്തം ഇന്ത്യയാണ് നില്‍ക്കുന്നത്. ആസ്ത്രേലിയ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്, ഇന്ത്യ, മെക്സിക്കോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങലെ ഉള്‍പ്പെടുത്തിയാണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്.
ചൈന 71 ശതമാനം, ഇന്ത്യ 62 ശതമാനം എന്നിങ്ങനെയാണ് സിക്ക് ലീവിന്റെ കണക്ക്. മൂന്നാം സ്ഥാനത്ത് ആസ്ത്രേലിയയാണ്, 58 ശതമാനം. അസുഖമുണ്ടെന്ന് കള്ളം പറഞ്ഞ് അവധിയെടുക്കുന്നവരുടെ എണ്ണമാണ് ഇതില്‍ കൂടുതലെന്നും പഠനത്തില്‍ പറയുന്നു.
അസ്വസ്തതയും മാനസിക സമ്മര്ദ്ദവുമാിണ് കള്ളം പറഞ്ഞ് സിക്ക് ലീവ് എടുക്കുന്നതില്‍ പ്രധാനകാരണമായി കണ്ടെത്തിയത്. ഇത് ഒഴിവാക്കുന്നതിനായും ജീവിതവും ജോലിയും വളരെ സുഖമായരീതിയില് കൊണ്ടുപോകുന്നതിനായും ആസ്ത്രേലിയയിലെ ചില വിദഗ്ധര്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
ജോലിസമയം കൂടുതല്‍ സുതാര്യമാക്കല്, ശമ്പളമില്ലാതെ ലീവ് അനുവദിക്കല്‍, വീട്ടില്‍വച്ച് ജോലിചെയ്യാനുള്ള അനുമതി തുടങ്ങിയകാര്യങ്ങള്‍ പരിഗണിക്കാമെന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല തന്റെ കീഴ്ജീവനക്കാര്‍ മാനസികമായി എത്രത്തോളം സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നകാര്യം മാനേജര്‍മാര്‍ അറിയാന്‍ ശ്രമിക്കണമെന്നും ഇവര്‍ പറയുന്നു.
അസുഖകാരണങ്ങള്‍ പറഞ്ഞ് അവധി എടുക്കുന്നതില്‍ ഒരുകൂട്ടര്‍ തങ്ങളുടെ വീട്ടുകാര്യങ്ങള്‍, പ്രത്യേകിച്ച് കുട്ടികളെ നോക്കല്‍, മറ്റുള്ളവരെ പരിചരിക്കല്‍ തുടക്കാര്യങ്ങള്ക്കാണ് എടുക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. ആസ്ത്രേലിയന്‍ വര്‍ക്ക്ഫോഴ്സ് മാനേജേര്‍സ് ക്രോണോസ് ആണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്.
ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ജോലിസ്ഥലങ്ങളിലെ ശുചിത്വമില്ലായ്മയും ഒരുപരിധിവരെ ജോലിക്കാരെ അസുഖബാധിതരാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു