For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂപ്പര്‍ ബീജമുണ്ടാകാന്‍ സൂര്യസ്‌നാനം

By Lakshmi
|

Sperm
പുരുഷശരീരത്തില്‍ ക്ഷമത കൂടിയ ബീജങ്ങള്‍ ഉണ്ടാകാന്‍ വിറ്റാമിന്‍ ഡി സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ഇതിനായ സൂര്യ സ്‌നാനമാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. സൂര്യപ്രകാശ് ചര്‍മ്മത്തിലേല്‍ക്കുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടാന്‍ സഹായിക്കുമെന്നതാണ് ഇതിന് കാരണം.

ഇത്തരത്തില്‍ സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് മൂലം അണ്ഡത്തിലേയ്ക്ക് എത്താന്‍ കൂടുതല്‍ ക്ഷമതയും വേഗവുമുള്ള ബീജങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുമെന്നാണ് കണ്ടെത്തല്‍.

കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്. 340 പുരുഷന്മാരില്‍ നടത്തിയ നീരീക്ഷണത്തിനൊടുവിലാണ് ഇവര്‍ ഈ കണ്ടെത്തലിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.

ശരീരത്തില്‍ വേണ്ടത്ര സൂര്യപ്രകാശമേല്‍ക്കാത്തവരില്‍ ക്ഷമത കുറഞ്ഞ ബീജങ്ങളാണുള്ളതെന്ന് കണ്ടെത്തി. അതേസമയം നിത്യേന ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കാല്‍ സാഹചര്യമുള്ള പുരുഷന്മാരുടെ ബീജങ്ങള്‍ക്ക് ക്ഷമതയും വേഗവും കൂടുതലാണെന്നാണ് കണ്ടെത്തിയത്.

ബീജങ്ങളുടെ ആരോഗ്യവും വിറ്റാമിന്‍ ഡിയുടെ അളവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ എന്ന ജേര്‍ണലില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary

Sperm, Men, Fertility, Sun, Body, ബീജം, പുരുഷന്‍, പ്രത്യുല്‍പാദനം, ശരീരം, വിറ്റാമന്‍ ഡി, സൂര്യപ്രകാശം

A study has found that vitamin D, which is produced by the body when exposed to the sun, boosts the quality of sperm in men.
Story first published: Thursday, September 1, 2011, 16:00 [IST]
X
Desktop Bottom Promotion