For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെക്‌സിക്കന്‍ യൂത്തിന് കോണ്ടം ഇഷ്ടമില്ല

By Lakshmi
|

Condom
മെക്‌സിക്കോയിലെ യുവദമ്പതിമാരില്‍ 25 ശതമാനംപേര്‍ക്കും കോണ്ടം ഉപയോഗിക്കുന്നതില്‍ താത്പര്യമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.

മെക്‌സിക്കോയുടെ നാഷണല്‍ യൂത്ത് സര്‍വേയിലാണ് യുവാക്കള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗമായി കോണ്ടം ഉപയോഗിക്കാന്‍ വിമുഖതയുണ്ടെന്ന് കണ്ടെത്തിയത്.

സര്‍വ്വേയില്‍ പങ്കെടുത്ത 95 ശതമാനം പുരുഷന്മാര്‍ക്കും 89 ശതമാനം സ്ത്രീകള്‍ക്കും ജനനനിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ച് അറിയാമെങ്കിലും ഇതില്‍ 25 ശതമാനംപേര്‍ കോണ്ടം ഉപയോഗിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നുവെന്നാണ് കണ്ടെത്തിയത്.

കോണ്ടം ഉപയോഗിക്കുന്നതുമൂലം യഥാര്‍ത്ഥമായ ലൈംഗികാനുഭൂതി ലഭിക്കില്ലെന്നാണ് ഇവരുടെ അഭിപ്രായം. 10 ദമ്പതിമാരില്‍ ആറുപേരും കോണ്ടം ഉപയോഗിച്ചും അല്ലാതെയുമുള്ള ജനനനിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ച് യോജിച്ച തീരുമാനമെടുക്കുമ്പോള്‍ 15 ശതമാനംപേര്‍ ജനനനിയന്ത്രണമാര്‍ഗങ്ങളെ അനുകൂലിക്കുന്നില്ല.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴി മെക്‌സിക്കോക്കാരില്‍ എയ്ഡ്‌സ് ബാധ കൂടുന്നതായി അടുത്തിടെ കൂടുതതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍വേയിലെ കണക്കുകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു

English summary

Birth Control, Love Making, HIV, AIDS, Survey, Mexico, Condom, കോണ്ടം, എയ്ഡ്‌സ്, എച്ച്‌ഐവി, മെക്‌സിക്കോ, യുവാക്കള്‍, ജനനനിയന്ത്രണം, സര്‍വ്വേ

The National Youth Survey found that even though 95 percent of males and 89 percent of females said they were aware of birth control devices, 25 percent of both the female and male respondents said they did not use condoms because sexual intercourse "does not feel the same.
Story first published: Monday, December 6, 2010, 15:08 [IST]
X
Desktop Bottom Promotion