For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണര്‍വോടെ എഴുന്നേല്‍ക്കാന്‍.....

|

അതിരാവിലെ ഉന്‍മേഷത്തോടെയും നല്ല മാനസികാവസ്ഥയിലും ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍ ആ ദിവസം മിക്കപ്പോഴും മനോഹരമായിരിക്കും. എന്നാല്‍ ചില ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കാന്‍ തോന്നാറില്ല,

തലവേദന,ക്ഷീണം,തളര്‍ച്ച.. കിടക്കയില്‍ തന്നെ ചുരുണ്ടുകിടക്കാന്‍ കാരണങ്ങള്‍ പലതാണ്. മതിയായ ഉറക്കം കിട്ടാത്തതാണ് പ്രശ്നകാരണം. അതിന് പലപ്പോഴും നമ്മള്‍ തന്നെയാണ് പ്രതികളും. തുടക്കത്തില്‍ ക്ഷീണത്തിനും കാലം കഴിയുമ്പോള്‍ ഓര്‍മക്കുറവിനും വഴിയൊരുക്കുന്ന ഭീകരനാണ് ഉറക്കമില്ലായ്മ. ഉറക്കമില്ലായ്മയെ തുരത്താന്‍ നമ്മള്‍ ചില ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ മതി,

ദിവസവും സ്ഥിരമായ സമയത്ത് ഉറങ്ങാന്‍ പോവുക. പ്രായപൂര്‍ത്തിയായവര്‍ ഏഴു മുതല്‍ ഒമ്പത് മണിക്കൂര്‍ വരെയും കുട്ടികള്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെയും ഉറങ്ങണമെന്നതാണ് കണക്ക്.

Wake Up

മുറി പ്രകാശം കടക്കാത്ത വിധം സജ്ജീകരിക്കുക. പുറത്തെ ലൈറ്റിന്‍െറ പ്രകാശം മുറിയില്‍ കടന്നുവന്നാല്‍ ഉറക്കം നഷ്ടമാകാനിടയുണ്ട്. രാത്രി ജോലിക്കാരാണ് ഇത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്.

മാനസിക സമ്മര്‍ദങ്ങളില്‍ നിന്നും മനക്ശേശത്തില്‍ നിന്നുമെല്ലാം മനസിനെ മോചിതമാക്കിയ ശേഷം മാത്രം ഉറങ്ങാന്‍ പോവുക. ഉറങ്ങാന്‍ പോകും മുമ്പ് അവസാന വട്ട വാര്‍ത്തകള്‍ കാണുന്ന ശീലവും ഒഴിവാക്കുന്നത് നല്ലതായിരിക്കും.

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് പിറ്റേന്ന് ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടാക്കുക. വസ്ത്രങ്ങള്‍,കൊണ്ടുപോകാനുള്ള സാധനങ്ങള്‍ എടുത്തുവെക്കുകയും ചെയ്യുക. രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍

തീര്‍ത്തുവെന്ന ബോധം നല്ല ഉറക്കം ലഭിക്കാന്‍ സഹായകരമാകും.

കഴിഞ്ഞുപോയ പകല്‍ എങ്ങനെ ചെലവഴിച്ചുവെന്ന് കുറിച്ചുവെക്കുക. നിങ്ങള്‍ക്ക് സന്തോഷം തോന്നിയതും മറ്റുമായ നിമിങ്ങള്‍ കുറിച്ചുവെക്കുക. ഇത് വായിച്ച ശേഷം ഉറങ്ങാന്‍ കിടക്കുക.

കിടക്കുന്നതിന് സമീപസമയങ്ങളില്‍ പുകവലിയോ കോഫി അടക്കം കഫീന്‍ അടങ്ങിയ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക

വീട്ടിലെ പ്രകാശമേറിയ ലൈറ്റുകളും ടി.വിയും ഓഫ് ചെയ്യുക.

Read more about: health ആരോഗ്യം
English summary

Health, Body, Sleep, Work, ആരോഗ്യം, ശരീരം, ഉറക്കം, ജോലി,

Getting up in the morning is too often a challenge. To wake cheerful and rested use a sleep strategy to ensure good mood,
Story first published: Tuesday, January 1, 2013, 17:04 [IST]
X
Desktop Bottom Promotion