For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

|

തിരക്കുപിടിച്ച ജീവിതശൈലി മൂലം ഭൂരിപക്ഷം ആളുകള്‍ക്കും സ്വന്തം ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിയാറില്ല. സർവ്വം വിഷമയമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന നമ്മുടെ ജീവിതത്തിലേക്ക് ഈ അശ്രദ്ധ ഒരുപാട് അസുഖങ്ങളും കൊണ്ടുവരുന്നു.

നിത്യജീവിതത്തില്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഇത്തരം രോഗങ്ങളെ അകറ്റിനിര്‍ത്താനും ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും. പ്രായഭേദമന്യേ എല്ലാവര്‍ക്കും ശീലിക്കാവുന്ന ആരോഗ്യകരമായ ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ആയുര്‍ദൈര്‍ഘ്യം കുറയുന്നു എന്ന പഴഞ്ചൊല്ലുതന്നെ അതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. ശരീരത്തിന് വേണ്ടത്ര ഊര്‍ജ്ജം ലഭിക്കാനും ആരോഗ്യം നിലനിര്‍ത്താനും പ്രഭാതഭക്ഷണം ഒഴിച്ചുകൂടാനാവതതാണ്.

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ഉറക്കം ഒരു പ്രധാന ഘടകമാണ്. ദിവസേന എട്ടു മണിക്കൂറെങ്കിലും ഉറങ്ങുന്നത് ശരീരത്തിന് നല്ല വിശ്രമവും മനസ്സിന്‌ സ്വസ്ഥതയും നല്‍കുന്നു. ശാന്തതയോടുകൂടി ഉറങ്ങാനും ശ്രദ്ധിക്കണം.

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

ധാരാളം വെള്ളം കുടിക്കുക: എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമായ ഔഷധമാണ് വെള്ളം. ശരീരത്തിന്‍റെ ഫിറ്റ്നെസ്സ് നിലനിര്‍ത്താന്‍ വെള്ളം സഹായിക്കുന്നു. ഓരോ ദിവസവും ചുരുങ്ങിയത് 8 ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം.

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

വ്യക്തിബന്ധങ്ങള്‍ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഘടകമാണ്. നല്ല വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ആളുകള്‍ക്ക് പോസിറ്റീവ് ആയ കാഴ്ചപ്പാട് ഉണ്ടായിരിക്കും. ഇത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമാണ്. മാനസിക സമ്മര്‍ദ്ധങ്ങള്‍ ലഘൂകരിക്കാനും നല്ല ബന്ധങ്ങള്‍ ഉപകരിക്കുന്നു.

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

എല്ലാ ദിവസവും കുറച്ചു ദൂരമെങ്കിലും നടക്കുന്നത് പതിവാക്കുക. എല്ലാ പ്രായത്തിലുള്ളവര്‍ക്കും അനുയോജ്യമായ വ്യായാമമാണ് നടത്തം. അമിതവണ്ണം കുറക്കുന്നതിനും ദഹനത്തിനും ദിവസേനയുള്ള നടത്തം സഹായിക്കുന്നു.

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

ശാരീരിക മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ യോഗക്കുള്ള കഴിവ് ശാസ്ത്രീയമായിതന്നെ തെളിയിക്കപ്പെട്ടതാണ്. ദിവസത്തില്‍ അരമണിക്കൂറെങ്കിലും യോഗക്കും ധ്യാനത്തിനും മാറ്റിവെക്കുന്നത് ആരോഗ്യത്തിന് ഗുണകരമായ മാറ്റങ്ങളുണ്ടാക്കും.

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

പല്ലിന്‍റെ ആരോഗ്യം മൊത്തം ആരോഗ്യത്തെ സ്വാധീനിക്കുന്നതിനാല്‍ ദിവസേന രാവിലെയും രാത്രിയും ബ്രഷ് ചെയ്യുന്നത് ശീലമാക്കുക.

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

ആരോഗ്യമുള്ള ജീവിതം വേണ്ടേ?

പഴങ്ങളും പച്ചക്കറികളും കഴിക്കുക: എണ്ണയില്‍ വറുത്തെടുത്ത പലഹാരങ്ങള്‍ക്ക് പകരം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കാനും തലച്ചോറിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.

Read more about: health ആരോഗ്യം
English summary

Health, Body, Life, Sleep, Yoga, Food, ആരോഗ്യം, ശരീരം, ജീവിതം, ഉറക്കം, ഭക്ഷണം. യോഗ,

Healthy habits are not taken care of by a majority of the people. In this techno savvy world with people running after money, there is need for some one to keep reminding us to take care of our health. Here are a few healthy habits that can be practiced in our every day life with no extra efforts, regardless of our age or gender.
Story first published: Thursday, February 7, 2013, 14:44 [IST]
X
Desktop Bottom Promotion