For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബൈ ബൈ ജങ്ക് ഫുഡ്സ്!!

|

ശരീരത്തിന് ദോഷകരമാണ് എന്ന് അറിയാം,പലപ്പോഴും ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണ്,എന്നാലും...ജങ്ക് ഫുഡുകളോട് പ്രിയമുള്ള ബഹുഭൂരിപക്ഷം ആളുകളോട് ചോദിച്ചാലും കിട്ടുന്ന മറുപടി. എത്ര ഉപേക്ഷിക്കാന്‍ ശ്രമിച്ചാലും ജങ്ക് ഫുഡുകളുടെ രുചികൂട്ടുകള്‍ നാവില്‍ തീര്‍ത്ത രസമുകുളങ്ങള്‍ വീണ്ടും അവയുടെ അടുക്കലേക്ക് തന്നെ എത്തിക്കുന്നു എന്നതാണ് വാസ്തവം.

ഒരവസരം കിട്ടിയാല്‍ ജങ്ക് ഫുഡിലേക്ക് കൈയത്തെുന്ന അവസ്ഥ മാറ്റാനാകുമോ? താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളിലൂടെ ഒന്നു കണ്ണോടിച്ച് അവ പ്രാവര്‍ത്തികമാക്കിയാല്‍ ജങ്ക് ഫുഡുകളുടെ കാര്യത്തില്‍ ആരോഗ്യത്തിന് ഹിതകരമായ രീതിയില്‍ നിയന്ത്രണം വരുത്താന്‍ കഴിയും.

 ബൈ ബൈ ജങ്ക് ഫുഡ്സ്!!

ബൈ ബൈ ജങ്ക് ഫുഡ്സ്!!

ജങ്ക് ഫുഡുകള്‍ നിങ്ങളുടെ ആരോഗ്യത്തിന് നന്‍മയല്ല,കേടാണ് ഉണ്ടാക്കുന്നതെന്ന ബോധ്യം ആദ്യം മനസില്‍ അരക്കിട്ടുറപ്പിക്കണം. ഇത്തരം ഭക്ഷണങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണമാണ് അടുത്തതായി വേണ്ടത്. ഉയര്‍ന്ന രക്ത സമ്മര്‍ദം, രക്തത്തിലെ ഉയര്‍ന്ന കൊഴുപ്പ്, അരക്കെട്ടിന്‍റ വലുപ്പം വര്‍ധിക്കല്‍,വയര്‍ ചാടല്‍. സാധാരണ ജങ്ക് ഫുഡ് പ്രേമികളില്‍ കാണപ്പെടുന്ന ഇത്തരം പ്രശ്നങ്ങളില്‍ ഏതാണ് നിങ്ങള്‍ക്ക് ഒഴിവാക്കേണ്ടത് എന്ന് തീരുമാനിക്കുക. നിങ്ങളുടെ പ്രശ്നം സ്വയം മനസിലാക്കിയാല്‍ അതില്‍ നിന്ന് മോചനം നേടാന്‍ ആവശ്യത്തിന് മനസാന്നിധ്യം ലഭിക്കും.

 ബൈ ബൈ ജങ്ക് ഫുഡ്സ്!!

ബൈ ബൈ ജങ്ക് ഫുഡ്സ്!!

നാവിന് ചിരപരിചിതമായ ബര്‍ഗറിന്‍റയും ഫ്രഞ്ച്ഫ്രൈസിന്‍െറയുമൊക്കെ രുചി മറക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. ജങ്ക് ഫുഡ്സിനെ മെനുവില്‍ നിന്ന് പുറത്താക്കും മുമ്പ് പകരം എന്തൊക്കെ കഴിക്കാമെന്നതിനെ കുറിച്ച് ധാരണയുണ്ടാക്കുക. പോഷകദായകങ്ങളായ ഭക്ഷണങ്ങളുടെ പട്ടിക പ്രത്യേകം തയാറാക്കണം.

 ബൈ ബൈ ജങ്ക് ഫുഡ്സ്

ബൈ ബൈ ജങ്ക് ഫുഡ്സ്

വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പാചകകലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താം. തുക ലാഭമായി പോക്കറ്റില്‍ കിടക്കുകയും ചെയ്യും.

 ബൈ ബൈ ജങ്ക് ഫുഡ്സ്

ബൈ ബൈ ജങ്ക് ഫുഡ്സ്

ഭക്ഷണം കൊറിക്കുന്ന ശീലം മാറ്റി ഏതൊക്കെ സമയത്ത് തിന്നണമെന്നും തീരുമാനിക്കു ഡയറ്റ് ചാര്‍ട്ട് തയാറാക്കലും സമയത്തിന് തിന്നലുമൊക്കെ ആദ്യം ബുദ്ധിമുട്ടാകുമെങ്കിലും പിന്നീട് അവ ശീലമായി കൊള്ളും. നിങ്ങളുടെ ആരോഗ്യത്തില്‍ പുതിയ ശീലം വരുത്തുന്ന മാറ്റം ഏറെ കഴിഞ്ഞ് തിരിച്ചറിയുകയും ചെയ്യും.

 ബൈ ബൈ ജങ്ക് ഫുഡ്സ്

ബൈ ബൈ ജങ്ക് ഫുഡ്സ്

വ്യായാമം ശീലമാക്കിയ ഒരാള്‍ ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുമെന്നതാണ് വാസ്തവം. ഒരു ബര്‍ഗറോ മീറ്റ് റോളോ ന്യൂഡില്‍സോ ഒക്കെ കണ്ടാല്‍ സ്വന്തം ശരീരത്തെ അതെങ്ങനെ ബാധിക്കുമെന്ന് ഇവര്‍ രണ്ടുവട്ടം ആലോചിക്കും. ശരീരം സൂക്ഷിക്കുന്നവര്‍ നിശ്ചയമായും ഫാസ്റ്റ്ഫുഡിനെ പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കും.

 ബൈ ബൈ ജങ്ക് ഫുഡ്സ്

ബൈ ബൈ ജങ്ക് ഫുഡ്സ്

ഇഷ്ടമുള്ള വ്യായാമരീതി തെരഞ്ഞെടുക്കുക. അത് മടികൂടാതെ തുടരുക. നടത്തമാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ രാവിലെയും വൈകുന്നേരവും നടക്കാനിറങ്ങുക. നൃത്തം പ്രിയമുള്ളവരാണെങ്കില്‍ ഒരു നൃത്ത ക്ളാസില്‍ ചേരുക. പരമ്പരാഗത ശരീര സംരക്ഷണം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ഒരു ജിംനേഷ്യത്തില്‍ ചേരുക.

 ബൈ ബൈ ജങ്ക് ഫുഡ്സ്

ബൈ ബൈ ജങ്ക് ഫുഡ്സ്

ഭക്ഷണം ആസ്വദിച്ച് കഴിക്കുകഭക്ഷണം അത് ശരീരത്തിന് കൊള്ളാവുന്നതാണെങ്കില്‍ രുചിയുണ്ടാകില്ല എന്ന തെറ്റായ ധാരണ വ്യാപകമാണ്. നിങ്ങളും ഇത്തരം ചിന്താഗതി പുലര്‍ത്തുന്നവരാണെങ്കില്‍ അത് ഉടനടി മാറ്റേണ്ടതാണ്.

 ബൈ ബൈ ജങ്ക് ഫുഡ്സ്

ബൈ ബൈ ജങ്ക് ഫുഡ്സ്

വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണവും നല്ല കൂട്ടുകളും ചേരുവകളും ഉപയോഗിച്ച് നന്നായി പാകം ചെയ്താല്‍ ജങ്ക് ഫുഡുകളുടെ അത്ര രുചിയോടെ കഴിക്കാം. പതുക്കെ പതുക്കെ നിങ്ങള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രമേ കഴിക്കൂ എന്ന സ്ഥിതിയിലേക്ക് എത്തും.

 ബൈ ബൈ ജങ്ക് ഫുഡ്സ്

ബൈ ബൈ ജങ്ക് ഫുഡ്സ്

ജങ്ക്ഫുഡുകളെ ആവശ്യമെങ്കില്‍ അകറ്റി നിര്‍ത്താമെന്ന അവസ്ഥ കൈവരുമ്പോള്‍ വേണമെങ്കില്‍ മിതമായി അവ കഴിക്കാം. മാസത്തില്‍ ഒന്നോ രണ്ടോ തവണ വേണമെങ്കില്‍ ബര്‍ഗറോ ഫ്രഞ്ച് ഫ്രൈസോ ഒക്കെ കഴിക്കാം. ജങ്ക് ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കാതെ നിയന്ത്രണത്തോടെ മാത്രം കഴിക്കാനാണ് ശീലിക്കേണ്ടത്.

English summary

Health, Body, Junk Food, Fat, Cooking, ആരോഗ്യം, ഭക്ഷണം, ശരീരം, ജങ്ക് ഫുഡ്, കൊഴുപ്പ്, പാചകം, ഭക്ഷണം

Here are some tips to avoid junk food as it causes so many health related issues.
Story first published: Tuesday, April 16, 2013, 11:07 [IST]
X
Desktop Bottom Promotion