For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറ്റിലും മധുരം മധുരം

|

'തടി കുറയ്ക്കാന്‍ തീരുമാനിച്ചതില്‍ പിന്നെ ചോക്ലേറ്റും ചിപ്സുമൊക്കെ തിന്ന കാലം മറന്നു.സ്വീറ്റ്സും പലഹാരങ്ങളുമൊക്കെ മുമ്പ് എത്രയാ കഴിച്ചുകൊണ്ടിരുന്നേ.ഇപ്പൊ ഡയറ്റിന്‍റെ പേരും പറഞ്ഞ് എല്ലാം വേണ്ടെന്നു വച്ചു.എല്ലാം പോയി'.

ഡയറ്റിനെ ശപിച്ചു കണ്ണീര്‍ വാര്‍ക്കേണ്ട ആവശ്യമില്ല.നിങ്ങളുടെ ഇഷ്ടഭക്ഷണം തീരെ ഉപേക്ഷിക്കേണ്ട കാര്യവുമില്ല.ആഹാരത്തിന്റെ കാര്യത്തില്‍ കുറച്ചു ചിട്ടയും കാര്യങ്ങളുമൊക്കെ പാലിച്ചാല്‍ ആവശ്യത്തിനു മധുരമൊക്കെ ആകാം.

സാധാരണ രീതിയില്‍ ഒരാള്‍ക്ക് 200 മുതല്‍ 300 വരെ കാലറിയാണ് ഒരു ദിവസത്തേക്ക് ആവശ്യമായുള്ളത്.ഇതിനു വലിയ വ്യത്യാസമൊന്നും വരുത്താത്ത രീതിയില്‍ സ്വീറ്റ്സും പലഹാരങ്ങളുമൊക്കെ കഴിക്കാവുന്നതാണ്.

Diet

മാര്‍ക്കറ്റില്‍ കിട്ടുന്ന ഷുഗര്‍ ഫ്രീ സ്വീറ്റ്സ് എന്ന പേരിലുള്ള എല്ലാം നല്ലതല്ല.മാത്രമല്ല ചിലതില്‍ ഷുഗറിന് പകരം മറ്റു രാസപദാര്‍ത്ഥങ്ങള്‍ മിക്സ്‌ ചെയ്തു വരുന്നതിനാല്‍ അവ ഒഴിവാക്കുന്നതാവും നന്ന്.

ഇനി അഥവാ സ്വീറ്റ്സ് കൂടുതല്‍ കഴിച്ചു കാലറി അങ്ങ് കൂടിപോയാലും അതിനെ കുറയ്ക്കാനും നിലയ്ക്ക് നിര്‍ത്താനും ചില മാര്‍ഗങ്ങളുണ്ട്.

ദിവസേന ചെയ്യാവുന്ന ഒരുപാട് വര്‍ക്ക്‌ ഔട്ടുകളുണ്ട്.ഉദാഹരണത്തിന് ഒരു മണിക്കൂര്‍ ഗോള്‍ഫ് കളിക്കുന്നത് വഴി ഏകദേശം 175 കാലറി കുറയ്ക്കാം.15 മിനിറ്റ് നീന്തിയാല്‍ തന്നെ 100 കാലറി കുറഞ്ഞുകിട്ടും.വോളിബോള്‍, ബോളിംഗ് തുടങ്ങി നിങ്ങള്‍ക്ക് ഇഷ്ടമുള്ള കളികളിലോ വ്യായാമത്തിലോ ഏര്‍പ്പെടാം.

ദിവസേന രാവിലെ ഒരു കോഫിയില്‍ നിന്ന് ആരംഭിക്കാം.ജോലിക്കിടയില്‍ സ്നാക്സ് ശീലമെങ്കില്‍ ഫ്രൂട്സ്,വെജിറ്റെബിള്‍ സലാഡ് ഇവ കഴിക്കാം.ഇനി കുറച്ചു മധുരം കഴിക്കാന്‍ തോന്നുകയാണെങ്കില്‍ തന്നെ ഒരു ചൂയിംഗ് ഗം എടുത്തു വായിലിട്ടു ചവച്ചാല്‍ മതി.ഇത് കൊണ്ട് രണ്ടാണ് ഗുണം.മധുരത്തിന് മധുരവുമാകും ചൂയിംഗ് ഗം വായിലുള്ളതിനാല്‍ പിന്നെ കുറച്ചു നേരത്തേക്ക് ഭക്ഷണവും വേണ്ടി വരില്ല.

ഇടയ്ക്ക് എപ്പോഴെങ്കിലും വിശപ്പ്‌ തോന്നുകയാണെങ്കില്‍ ഒരു ചായയാകാം.ചായയില്‍ പാല്‍ നിര്‍ബന്ധമെങ്കില്‍ ഫാറ്റ് ഫ്രീ മില്‍ക്ക് ഉപയോഗിക്കാം.

Read more about: diet ഡയറ്റ്
English summary

Diet, Sugar, Body, Weight, Sweets, Workout, ഡയറ്റ്, ആരോഗ്യം, ശരീരം, മധുരം, വര്‍ക്കൗട്ട്, വ്യായാമം, കാപ്പി

Even if you are on a diet, you can still enjoy your favourite sweets and other empty calorie treats. Whether you love chocolate, cookies, chips or any other indulgence, with some basic knowledge, you can enjoy your favourite treats while still being successful at loosing weight and staying healthy!
X
Desktop Bottom Promotion