Just In
Don't Miss
- Sports
അന്നു ഞാന് കരഞ്ഞു, കോലിക്കു കീഴില് കളിക്കുകയെന്നത് വലിയ സ്വപ്നം- സൂര്യകുമാര് യാദവ്
- Movies
ബിഗ് ബോസില് വാഴുന്നവര് ആരായിരിക്കും? മേധാവിത്വം ഭാഗ്യലക്ഷ്മിയ്ക്കൊപ്പം, ഇനി വീഴാൻ പോകുന്നവര് ഇവരാണ്
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്ഷകരെ കാണുന്നില്ല: പി ചിദംബരം
- Finance
സ്വര്ണ ബോണ്ടുകളില് മാര്ച്ച് 1 മുതല് വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ
- Automobiles
ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹാര്ട്ട് അറ്റാക്കിന് 1 മാസം മുന്പറിയാം, കാരണം
പെട്ടെന്നെത്തി ജീവന് കവരുന്ന ഒന്നാണ് ഹൃദയാഘാതം. പലപ്പോഴും അറ്റാക്ക് ലക്ഷണങ്ങള് തിരിച്ചറിയാന് കഴിയാത്തതാണ് പ്രശ്നമാകുന്നത്.
ശരിയ്ക്കും ശരീരം ഒരുമാസം മുന്പു മുന്പു തന്നെ അറ്റാക്ക് ലക്ഷണങ്ങള് കാണിയ്ക്കും. പ്രധാനമായും ആറു ലക്ഷണങ്ങള്.
അറ്റാക്കിന് മുന്പ് ശരീരം പ്രധാനമായും കാണിയ്ക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

ഹാര്ട്ട് അറ്റാക്കിന് 1 മാസം മുന്പറിയാം
ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് ഹൃദയാഘാതത്തിനുള്ള പ്രാരംഭലക്ഷണങ്ങളിലൊന്ന്. ഇതോടൊപ്പം തലചുറ്റല് പോലെ തോന്നുന്നുവെങ്കിലും ശ്രദ്ധിയ്ക്കുക.

ഹാര്ട്ട് അറ്റാക്കിന് 1 മാസം മുന്പറിയാം
മറ്റു കാരണങ്ങളില്ലാതെ വരുന്ന ക്ഷീണവും തളര്ച്ചയുമെല്ലാം ഹൃദയാഘാതത്തിന്റെ മുന്കൂട്ടിയുള്ള ലക്ഷണങ്ങള് കൂടിയാകാം. ഇതോടൊപ്പം മുന്പറഞ്ഞ ലക്ഷണങ്ങള് കൂടിയുണ്ടെങ്കില്.

ഹാര്ട്ട് അറ്റാക്കിന് 1 മാസം മുന്പറിയാം
ഹൃദയമിടിപ്പു വല്ലാതെ വര്ദ്ധിയ്ക്കുന്നതിനോടൊപ്പം തലചുറ്റല്, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വല്ലാത്ത ക്ഷീണം എന്നിവയനുഭവപ്പെടുന്നുവെങ്കില് ഹൃദയാഘാതമടുത്തെത്തിയെന്നതിന്റെ ലക്ഷണമാണ്. ഇത് പെട്ടെന്നുള്ള അറ്റാക്ക് ലക്ഷണമാകാം, അല്ലെങ്കില് അരെത്തിമിയ എന്ന അവസ്ഥയും ഹൃദയാഘാതം വരുന്നതുമായിരിയ്കും. ഹൃദയതാളം കൃത്യമല്ലാത്ത അവസ്ഥയാണ് അരെത്തിമിയ എന്നറിയപ്പെടുന്നത്.

ഹാര്ട്ട് അറ്റാക്കിന് 1 മാസം മുന്പറിയാം
ചുമ ഹൃദയാഘാത ലക്ഷണമല്ലെങ്കിലും നിര്ത്താതെയുള്ള ചുമ, പ്രത്യേകിച്ചു വെളുത്തതോ പിങ്കോ ആയ നിറത്തിലെ കഫത്തോടെയുള്ളതാണെങ്കില് ഇത് ഹാര്ട്ട് അറ്റാക്ക് ലക്ഷണവുമാകാം. ശരീരത്തിന്റെ ആവശ്യങ്ങളോടു പ്രതികരിയ്ക്കാന് ഹൃദയത്തിനു കഴിയാതെ വരുന്നു. ഇത് രക്തം ലംഗ്സിലേയ്ക്കു തന്നെ തിരിച്ചുപോകാന് ഇട വരുത്തുന്നു. ഇതാണ് ചുമയ്ക്കു കാരണം.

ഹാര്ട്ട് അറ്റാക്കിന് 1 മാസം മുന്പറിയാം
കണങ്കാലിലും കാലിലും പാദത്തിലുമെല്ലാം നീരുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. ഇതു ഹാര്ട്ട് അറ്റാക്ക് ലക്ഷണവുമാകാം. ഹൃദയത്തിന് വേണ്ട രീതിയില് രക്തം പമ്പു ചെയ്യാന് സാധിയ്ക്കാതെ വരുന്നതാണ് കാരണം.

ഹാര്ട്ട് അറ്റാക്കിന് 1 മാസം മുന്പറിയാം
നെഞ്ചുവേദന പല കാരണങ്ങളാലുണ്ടാകാം. എന്നാല് മാറെല്ലിനു താഴെയായി വലതു വശത്തുണ്ടാകുന്ന വേദന, അല്ലെങ്കില് നെഞ്ചിന് നടുഭാഗത്തിനു തൊട്ടിടതായി ഉണ്ടാകുന്ന വേദന ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണമാണ്.