ചെറുപ്പക്കാരിലെ ഹൃദയാഘാത ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് ഹൃദയാഘാതം ആര്‍ക്കും വരാം, അതിന് വലിപ്പച്ചെറുപ്പമില്ല. എന്നാല്‍ പ്രായമായവരിലും ചെറുപ്പക്കാരിലും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും പലവിധമാണ്. ഇന്നത്തെ ജീവിത രീതിയും ഭക്ഷണശൈലിയുമാണ് ഇത്തരത്തില്‍ ഹൃദയാഘാതത്തിലേക്ക് ചെറുപ്പക്കാരെ കൂടുതല്‍ അടുപ്പിക്കുന്നതെന്നതാണ് കാര്യം. എപ്പോഴും ക്ഷീണമോ, ഉന്മേഷക്കുറവുമുണ്ടോ?

എന്നാല്‍ ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണം ചെറുപ്പക്കാരില്‍ കൂടാന്‍ കാരണം ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നതാണ്. പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മയാണ് ഹൃദയാഘാതത്തെ ഗുരുതരമാക്കുന്നത്. എന്തൊക്കെയാണ് അവഗണിക്കാന്‍ പാടില്ലാത്ത ഹൃദയാഘാത ലക്ഷണങ്ങള്‍ എന്നു നോക്കാം.

നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകള്‍

നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകള്‍

ഇത് പ്രായമായവരിലും ചെറുപ്പക്കാരിലും ഒരു പോലെ തന്നെയായിരിക്കും. നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകളാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയല്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍. എന്നാല്‍ തുടര്‍ച്ചയായി ഈ അസ്വസ്ഥത നിലനില്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിയ്ക്കുന്നത് നല്ലതാണ്.

 കൈകളിലും വേദന

കൈകളിലും വേദന

പലപ്പോഴും നെഞ്ചില്‍ നിന്നും തുടങ്ങുന്ന വേദന കൈകളിലേക്ക് എത്തുന്നതാണെങ്കില്‍ ഇത് തീര്‍ച്ചയായും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ് എന്ന് ഉറപ്പിക്കാം. ചെറുപ്പക്കാരില്‍ ഈ വേദന അല്‍പം കാഠിന്യമേറിയതായിരിക്കും.

 കിതപ്പും കൂര്‍ക്കംവലിയും

കിതപ്പും കൂര്‍ക്കംവലിയും

കൂര്‍ക്കം വലി സാധാരണമാണ്. എന്നാല്‍ കിതപ്പോടു കൂടിയ കൂര്‍ക്കംവലിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇതും ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.

 ക്ഷീണം

ക്ഷീണം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന ചെറുപ്പക്കാരാണെങ്കില്‍ ഹൃദയാഘാതം ഉടന്‍ തന്നെ നിങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ട്. മാത്രമല്ല സര്‍വ്വസാധാരണമായി ചെയ്യാറുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടും ഹൃദയാഘാത ലക്ഷണങ്ങളുടെ ഫലമാണ്.

വിയര്‍പ്പ് കൂടുതല്‍

വിയര്‍പ്പ് കൂടുതല്‍

അധികം കഠിനാധ്വാനം ചെയ്തില്ലെങ്കിലും വിയര്‍ക്കുന്നത് ഹൃദയാഘാതത്തിന്റെ അറിയപ്പെടാത്ത ലക്ഷണങ്ങളിലൊന്നാണ്. എന്നാല്‍ ശരീരത്തിന്റെ എല്ലാ തരത്തിലുള്ള വിയര്‍ക്കലും ഈ ലക്ഷണമല്ല.

കൈകാലുകളില്‍ നീര്

കൈകാലുകളില്‍ നീര്

കൈകാലുകളില്‍ നീരുവെയ്ക്കുന്നതും ഹൃദയാഘാതം വരാന്‍ നിങ്ങളുടെ ശരീരം തയ്യാറെടുത്തു എന്നതിന്റെ ലക്ഷണമാണ്. ഹൃദയത്തിന്റെ രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഇല്ലാതായിക്കൊണ്ടിരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.

കൈകാലുകളില്‍ നീരുവെയ്ക്കുന്നതും ഹൃദയാഘാതം വരാന്‍ നിങ്ങളുടെ ശരീരം തയ്യാറെടുത്തു എന്നതിന്റെ ലക്ഷണമാണ്. ഹൃദയത്തിന്റെ രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഇല്ലാതായിക്കൊണ്ടിരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.

തലകറക്കം

തലകറക്കം

ശരീരത്തില്‍ രക്തം കുറവാണെങ്കില്‍ തല കറക്കം അനുഭവപ്പെടാം. എന്നാല്‍ ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം തോന്നുകയും തലകറക്കവും ആലസ്യവും തോന്നുകയുമാണെങ്കില്‍ അത് ഹൃദയാഘാത ലക്ഷണം തന്നെയായിരിക്കാം.

 ഹൃദയസ്പന്ദനത്തിലെ വ്യത്യാസം

ഹൃദയസ്പന്ദനത്തിലെ വ്യത്യാസം

ഹൃദയസ്പന്ദനത്തിലുണ്ടാക്കുന്ന നേരിയ വ്യത്യാസം പോലും ഹൃദയാഘാത കാരണമാകാം. ഇങ്ങനെ തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

English summary

Heart Attack Symptoms and Early Warning Signs

Heart attack is the number one killer of both men and women. Knowing the early warning signs of heart attack is critical for prompt recognition and treatment.
Story first published: Wednesday, February 3, 2016, 15:50 [IST]