For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി ഹൃദയാരോഗ്യം നശിപ്പിക്കാതിരിക്കാന്‍

By Super
|

പ്രൊഫഷണലുകള്‍ ഏറെ സമയവും തങ്ങളുടെ ജോലിസ്ഥലത്താവും ചെലവഴിക്കുക. അതിനൊപ്പം അവര്‍ സ്വയം അറിയാതെ ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യുന്ന ചില ശീലങ്ങള്‍ പിന്തുടരുകയും ചെയ്യും . മാസമുറ സമയത്തെ ചര്‍മസംരക്ഷണം

നിങ്ങള്‍ അത്തരത്തില്‍ എന്തെങ്കിലും തെറ്റായി ചെയ്യുന്നുണ്ടോ എന്ന് അറിയുന്നതിന് തുടര്‍ന്ന് വായിക്കുക.

അനാരോഗ്യകരമായ ഭക്ഷണം

അനാരോഗ്യകരമായ ഭക്ഷണം

നിങ്ങള്‍ ഓഫീസില്‍ ആരോഗ്യകരമായ ഭക്ഷണമാണോ കഴിക്കുന്നത്?. അതോ ബിസ്കറ്റുകളും, എയ്റേറ്റഡ് ഡ്രിങ്കുകളും, നിരവധി കപ്പ് കാപ്പിയും, കലോറി കൂടിയ ലഘുഭക്ഷണങ്ങളുമാണോ വിശക്കുമ്പോള്‍ കഴിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണമാണ് ആരോഗ്യകരമായ ജീവിതത്തിനുള്ള അടിസ്ഥാന നിയമം. ഉദാഹരണത്തിന് കൊഴുപ്പിന്‍റെ കാര്യത്തില്‍, അണ്ടിപ്പരിപ്പ്, ഒലിവ് ഓയില്‍, മത്സ്യ എണ്ണ, അവൊക്കോഡോ എന്നിങ്ങനെയുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ കഴിക്കുക. നിങ്ങളുടെ ഭക്ഷണക്രമത്തിന് അനുയോജ്യമായവ ഡെസ്കില്‍ കഴിക്കുന്ന ലഘുഭക്ഷണങ്ങളായി തെരഞ്ഞെടുക്കുക.

ഉപ്പ്

ഉപ്പ്

നിങ്ങളുടെ ഭക്ഷണത്തിലെ ഉപ്പിന്‍റെ ഉപയോഗം നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഒരാള്‍ ദിവസം ഉപയോഗിക്കുന്ന ഉപ്പിന്‍റെ അളവ് 1500 മില്ലിഗ്രാം ആയി നിയന്ത്രിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനിടയാകുമെന്ന് ആര്‍ഡിഎ പ്രസ്താവിച്ചിട്ടുണ്ടെന്ന് ആക്ടീവ് ഓര്‍ത്തോ എന്ന സ്ഥാപനത്തിലെ ഫിസിയോ തെറാപ്പിസ്റ്റായ പുനീത് രെഹാനിയ പറയുന്നു. ഇക്കാരണത്താല്‍ ചിപ്സ്, ഉപ്പ് ബിസ്കറ്റ്, ഉപ്പ് അധികമായി അടങ്ങിയ സ്നാക്സുകള്‍ എന്നിവ ഒഴിവാക്കുക.

ഏറെ സമയം ഇരിക്കുന്നത് ഒഴിവാക്കുക

ഏറെ സമയം ഇരിക്കുന്നത് ഒഴിവാക്കുക

ദീര്‍ഘനേരം ഇരിക്കുന്നത് ഏറെ ദോഷകരമാണ്. രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് നിങ്ങള്‍ വ്യായാമം ചെയ്യാറുണ്ടെങ്കിലും ഏറെ സമയം ഇരിക്കുന്നതിന്‍റെ ദോഷം മാറാതെ നില്‍ക്കുമെന്നാണ് അടുത്ത കാലത്ത് നടത്തിയ പഠനം പ്രസ്താവിക്കുന്നത്. അതുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂര്‍ കൂടുമ്പോള്‍ എഴുന്നേല്‍ക്കുകയും ഇരിക്കുമ്പോഴും സ്ട്രെെച്ച് ചെയ്യുകയും ചെയ്യുക. ശാരീരികമായി സജീവമായി ഇരിക്കുന്നത് ഹൃദയത്തിനുണ്ടാകുന്ന തകരാറുകള്‍ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.

സെക്കന്‍ഡ് ഹാന്‍ഡ് സ്മോക്ക് ഒഴിവാക്കുക

സെക്കന്‍ഡ് ഹാന്‍ഡ് സ്മോക്ക് ഒഴിവാക്കുക

മറ്റുള്ളവര്‍ പുകവലിക്കുന്നത് ശ്വസിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക. ഒരു മണിക്കൂര്‍ ഇത്തരത്തില്‍ ശ്വസിക്കുന്നത് രണ്ട് മുതല്‍ നാല് വരെ സിഗരറ്റ് വലിക്കുന്നതിന്‍റെ ദോഷം ചെയ്യും. അതിനാല്‍ പുകയില്‍ നിന്ന് അകന്ന് നില്‍ക്കുക.

സമ്മര്‍ദ്ദം ഒഴിവാക്കുക

സമ്മര്‍ദ്ദം ഒഴിവാക്കുക

ജോലി ഭാരമോ, ജോലിയിലെ കാര്യങ്ങളോ തലയിലേറ്റിയാണോ നിങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്നത്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ഹൃദയത്തിന് സമ്മര്‍ദ്ദം ഉണ്ടാക്കുകയാണ്. ജോലി കൈകാര്യം ചെയ്യുന്നത് നിങ്ങള്‍ക്ക് ഭാരമാകുന്നുവെങ്കില്‍ നിങ്ങളുടെ ജോലി മികച്ച രീതിയില്‍ ആസൂത്രണം ചെയ്യുകയോ, പ്രശ്നം നിങ്ങളുടെ ബോസിനെ അറിയിക്കുകയോ ചെയ്യുക. അമിതമായ മാനസിക സമ്മര്‍ദ്ധം ഹൃദയാഘാതത്തിനുള്ള പ്രധാന കാരണമാണ്.

ശ്വസനം

ശ്വസനം

ജോലിത്തിരക്കുകള്‍ മൂലം നിങ്ങള്‍ ശ്വസനത്തില്‍ ശ്രദ്ധ നല്കുന്നുണ്ടാവില്ല. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള സൗഖ്യത്തിന് ദോഷം ചെയ്യും. പകല്‍ സമയം അപൂര്‍ണ്ണമായതല്ല പൂര്‍ണ്ണമായ ശ്വാസോച്ഛ്വാസം നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

അവസാനമായി, നിങ്ങളുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാന ജലമാണ്. വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കും. ചില പഠനങ്ങള്‍ പ്രകാരം ജലം കുടലിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം, മൂത്രാശയ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

English summary

Office Tips To Save Your Heart

Here are some of the office tips to save your heart. Read more to know about,
Story first published: Monday, October 12, 2015, 9:34 [IST]
X
Desktop Bottom Promotion