For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ കഴിച്ച് പള്‍സ്‌റേറ്റ് കുറയ്ക്കാം..

By Sruthi K M
|

ഹൃദയമിടിപ്പിന്റെ തോത് ഉയരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ഹൃദയാരോഗ്യത്തിന് തന്നെ കോട്ടം തട്ടിക്കും. ഹൃദയാഘാതം പോലുള്ള മാരകരോഗങ്ങള്‍ തടഞ്ഞുനിര്‍ത്താന്‍ പള്‍സ്‌റേറ്റ് കുറയ്ക്കണം. ഹൃദയത്തിന്റെ താളം തെറ്റിയാല്‍ തീരുന്നതാണ് മനുഷ്യജീവിതം.

അനീമിയ മാറ്റാന്‍ 18 വീട്ടുവൈദ്യം..

പെട്ടെന്ന് ഹൃദയമിടിപ്പിന്റെ തോത് ഉയരുന്ന അവസ്ഥയാണ് ടാക്കിക്കാര്‍ഡിയ. ഇത് ഹൃദയാരോഗ്യത്തിന് പല കുഴപ്പങ്ങളും ഉണ്ടാക്കും. വ്യായാമം ചെയ്തും ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചും പള്‍സ്‌റേറ്റ് കുറയ്ക്കാം. നാഡീമിടിപ്പ് അഥവാ പള്‍സ് എത്രയെന്ന് കൈത്തണ്ട പിടിച്ചുകൊണ്ട് വളരെ എളുപ്പത്തില്‍ എണ്ണാം. പള്‍സ്‌റേറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.

കാത്സ്യം

കാത്സ്യം

കാത്സ്യമടങ്ങിയ ഭക്ഷണങ്ങള്‍ ടാക്കിക്കാര്‍ഡിയ കുറയ്ക്കാന്‍ സഹായിക്കും. തൈര്, പാല്‍, ചീസ്, ബ്രൊക്കോളി, ക്യാബേജ് തുടങ്ങിയവ കഴിക്കാം.

മഗ്നീഷ്യം

മഗ്നീഷ്യം

ദിവസവും 270 മുതല്‍ 400 മില്ലീഗ്രാം വരെ മഗ്നീഷ്യം കൃത്യമായ പള്‍സ്‌റേറ്റിന് സഹായകമാണ്. ബ്രസീല്‍ നട്‌സ്, ബദാം, ഫല്‍ക് സീഡുകള്‍, ഓട്്‌സ്, ഈത്തപ്പഴം എന്നിവ കഴിക്കുക.

ഒമേഗ ത്രീ

ഒമേഗ ത്രീ

ഒമേഗ ത്രീ അടങ്ങിയ ഭക്ഷണവും കഴിക്കാം. മത്തി, അയല, കക്കയിറച്ചി എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം

പൊട്ടാസ്യം

പൊട്ടാസ്യം അടങ്ങിയ ഭക്ഷണസാധനങ്ങളും ഹൃദയമസിലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. മസിലുകളുടെ വികാസവും ചുരുങ്ങലുമാണ് കൃത്യമായ രീതിയില്‍ പള്‍സ്‌റേറ്റുണ്ടാക്കാന്‍ സഹായിക്കുന്നത്.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഉയര്‍ന്ന പള്‍സ്‌റേറ്റ് കുറയ്ക്കാന്‍ സഹായിക്കും. ഇവ പ്രതിരോധശേഷിയും നല്‍കും.

നാരുകള്‍ അടങ്ങിയവ

നാരുകള്‍ അടങ്ങിയവ

നാരുകള്‍ അടങ്ങിയ പഴവര്‍ഗങ്ങളും ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. മുന്തിരി, ആപ്പിള്‍, പീച്ച്, ബെറികള്‍ തുടങ്ങിയവ പള്‍സ്‌റേറ്റ് കുറയ്ക്കാന്‍ സഹായിക്കും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയിലില്‍ മോണോ സ്വാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന് ഇത് നല്ലതാണ്.

വൈന്‍

വൈന്‍

വൈന്‍ മിതമായ അളവില്‍ കുടിക്കുന്നത് നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാകും.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങളില്‍ ഫൈറ്റോഈസ്ട്രജനുകള്‍, ഫൈറ്റോസ്റ്റിറോള്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പള്‍സ്‌റേറ്റ് കുറയ്ക്കാന്‍ സഹായിക്കും.

English summary

how to lower pulse rate naturally

The normal adult pulse rate ranges from 60 to 100 beats per minute (bpm). The heart beats faster during and after exercise, but nervousness can also speed it up.
Story first published: Thursday, June 18, 2015, 16:20 [IST]
X
Desktop Bottom Promotion