For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാരോഗ്യത്തിന് ചില വഴികള്‍

|

ഹൃദയമിടിപ്പിലാണ് ഒരാളുടെ ജീവന്‍ നില നില്‍ക്കുന്നതെന്നു പറയാം. ഇതു നിലച്ചാല്‍ തീര്‍ന്നു, ഒരു മനുഷ്യായസ്. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതാകട്ടെ, പല രോഗങ്ങള്‍ളുടേയും സൂചനയും.

ഹൃദയത്തിന്റെ ആരോഗ്യം നില നിര്‍ത്താന്‍ പല വഴികളുമുണ്ട്. ഇത്തരം വഴികളെക്കുറിച്ച് അറിഞ്ഞിരിക്കൂ. ഹൃദയപ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ഭക്ഷണം

ഭക്ഷണം

വറുത്ത ഭക്ഷണങ്ങള്‍ രുചികരമെങ്കിലും ഹൃദയാരോഗ്യത്തിന് ഏറെ ദോഷകരമാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ രണ്ടു തരമുണ്ട്. എച്ച്ഡിഎല്‍ കൊളസ്‌ട്രോളും എല്‍ഡിഎല്‍ കൊളസ്‌ട്രോളും. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ചീത്ത കൊളസ്‌ട്രോളാണ്. ഹൃദയത്തിന് ദോഷകരമായ ഒന്ന്. ഇത് ഒഴിവാക്കുക. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് വര്‍ദ്ധിപ്പിക്കുക.

ശരീരഭാരം

ശരീരഭാരം

തടി കൂടുന്തോറും അസുഖങ്ങളും കൂടും. ഹൃദയപ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടും. ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുക.

വ്യായാമം

വ്യായാമം

നല്ല വ്യായാമം വളരെ പ്രധാനം. ഇത് ശരീരത്തിന്റെ ആരോഗ്യത്തിനും ഒപ്പം ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും. അസുഖങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ വ്യായാമത്തിനു കഴിയും. കാര്‍ഡിയോ വ്യായാമങ്ങള്‍ ഹൃദയാരോഗ്യത്തിന് മികച്ചവയാണ്.

പുകവലി

പുകവലി

പുകവലി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇട വരുത്തും. ഹൃദയത്തെയും ഒപ്പം ലംഗ്‌സിനേയും ഇത് ബാധിയ്ക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ്, ഡിപ്രഷന്‍ എന്നിവ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. ഇവ നിയന്ത്രിക്കുവാന്‍ യോഗ പോലുള്ളവ അഭ്യസിക്കുക.

വൈന്‍

വൈന്‍

ഹൃദയാരോഗ്യത്തിന് ചുവന്ന വൈന്‍ മികച്ചതാണ്. ഇത് അല്‍പം കുടിയ്ക്കുന്നത് നല്ല കൊളസ്‌ട്രോള്‍ തോത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എ്ന്നാല്‍ ഉപയോഗം മിതമാക്കുക.

ഉപ്പ്‌

ഉപ്പ്‌

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഇത് ബിപി കൂട്ടും. ഹൃദയത്തെ ദോഷകരമായ ബാധിയ്ക്കുകയും ഹൃദയാഘാതത്തിനു വരെ വഴി വയ്ക്കുകയും ചെയ്യുന്ന ഒന്നാണ് ബിപി.

ട്രൈ ഗ്ലിസറൈഡുകള്‍

ട്രൈ ഗ്ലിസറൈഡുകള്‍

കൊളസ്‌ട്രോള്‍ പോലെ ഹൃദയാരോഗ്യത്തിനു ദോഷകരമായ ഒന്നാണ് ട്രൈ ഗ്ലിസറൈഡുകള്‍. ട്രാന്‍സ്ഫാറ്റടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഇവയില്‍ ട്രൈ ഗ്ലിസറൈഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് കാര്‍ഡിയോ വാസ്‌കുലാന്‍ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇവ അയോട്ടയെ കൂടുതല്‍ കട്ടിയുള്ളതാക്കും. സ്ത്രീകളിലാണ് തൈറോയ്ഡ് ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

Read more about: heart ഹൃദയം
English summary

Heart Health Tips

In this hectic life, we all need to look after our heart. Rising heart problems can trigger people of any age. Gone are the days when men and women in early 30's used to be protected by heart diseases. Unhealthy lifestyle, bad habits, poor diet, lack of exercise and stress has increased the chances of heart diseases among people in their 30's.
Story first published: Saturday, June 8, 2013, 10:40 [IST]
X
Desktop Bottom Promotion