For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദ്രോഗ വിദഗ്ധന്‍ ദേവി ഷെട്ടി മറുപടി പറയുന്നു

|

ഡോ. ദേവി ഷെട്ടി ബാംഗ്ലൂരിലെ പ്രസിദ്ധ കാര്‍ഡിയാക് സര്‍ജനാണ്. ഹൃദയസംബന്ധമായ ചികിത്സയ്ക്കു പേരു കേട്ട നാരായണ ഹൃദയാലയിലെ ഈ ഡോക്ടര്‍ ഹൃദയസംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്കു മറുപടി പറയുന്നു.

Doctor Devi Shetty

Q. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില പ്രധാന കാര്യങ്ങള്‍ എന്തെല്ലാം?

കാര്‍ബോഹൈഡ്രേറ്റുകള്‍, എണ്ണ എന്നിവ കുറവടങ്ങിയ ഭക്ഷണം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്.

വ്യായാമം. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും പ്രധാനം. ദിവസവും അര മണിക്കൂര്‍ നടക്കുക. ലിഫ്റ്റ് ഒഴിവാക്കുക. കൂടുതല്‍ സമയം ഒരേ ഇരിപ്പിരിക്കുന്നതും ഒഴിവാക്കണം.

ശരീരഭാരം നിയന്ത്രിക്കുക.

പുകവലി ഉപേക്ഷി്ക്കുക.

ബിപി , പ്രമേഹം എന്നിവ നിയന്ത്രണത്തിലാക്കുക.

Q. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഹൃദയത്തിന് നന്നോ ?

A.അല്ല, മീന്‍ പോലും ഹൃദയത്തിന് നന്നല്ല.

Q.ആരോഗ്യവാനായ ഒരു മനുഷ്യന് പെട്ടെന്ന് അറ്റാക്ക് വരുന്നതിന്റെ കാര്യം. ഇത് തിരച്ചറിയാനാകുമോ ?

സൈലന്റ് അറ്റാക് എ്ന്നാണ് ഇതിനെ പറയുക. 30 കഴിഞ്ഞവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ ചെക്കപ്പ് നടത്തുകയാണ് ഇതിനുള്ള പരിഹാരം.

Q.ഹൃദയപ്രശ്‌നങ്ങള്‍ പാരമ്പര്യം കാരണം വരുമോ

ഉവ്വ്

Q.ഏതെല്ലാം വിധത്തിലുള്ള സ്ട്രസാണ് ഹൃദയത്തെ ബാധിക്കുക. ഇത് എങ്ങനെ ഒഴിവാക്കാം ?

ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റുക. ജീവിതത്തില്‍ എല്ലാം എപ്പോഴും വേണമെന്നു വാശി പിടിക്കരുത്.

Q.നടക്കുന്നതോ ഒാടുന്നതോ കൂടുതല്‍ നല്ലത് ?

നടക്കുന്നതാണ് ഓടുന്നതിനേക്കാള്‍ ആരോഗ്യകരം.

Q.പാവങ്ങളെ സഹായിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് ?

മദര്‍ തെരേസ

Q.ലോ ബിപി ഹൃദയപ്രശ്‌നങ്ങള്‍ വരുത്തുമോ ?

സാധ്യത വളരെ കുറവാണ്.

Q.കൊളസ്‌ട്രോള്‍ പ്രായമേറുന്തോറും വരുന്നതാണോ. ചെറുപ്പത്തില്‍ ഇതിന് സാധ്യതയുണ്ടോ.

കുട്ടിക്കാലം മുതല്‍ തന്നെ കൊളസ്‌ട്രോള്‍ ഉണ്ടാകും.

Q.മരുന്നില്ലാതെയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനാകുമോ ?

ഭക്ഷണക്രമം നിയന്ത്രിക്കുക, നടക്കുക, വാള്‍നട്ട് കഴിയ്ക്കുക എന്നിവയാണ് ഇതിനുള്ള വഴികള്‍.

Q.ഹൃദയത്തിന് ഏറ്റവും നല്ലതും ചീത്തയുമായ ഭക്ഷണങ്ങള്‍ ഏത് ?

പഴങ്ങളും പച്ചക്കറികളുമാണ് നല്ലത്. ഏറ്റവും ദോഷം ചെയ്യുക എണ്ണയും.

Q.ഒലീവ് ഓയില്‍, സണ്‍ഫഌവര്‍ ഓയില്‍, ഏതാണ് ഹൃദയത്തിന് കൂടുതല്‍ നല്ലത്.

എല്ലാം എണ്ണകളും ദോഷം തന്നെ.

Q.ഏതെല്ലാം മെഡിക്കള്‍ ടെസ്റ്റുകളാണ് നടത്തേണ്ടത് ?

ഷുഗര്‍, കൊളസ്‌ട്രോള്‍ ടെസ്റ്റുകള്‍ ഇടയ്ക്കിടെ നടത്തുക. ഹൃദയപ്രശ്‌നങ്ങള്‍ ഉണ്ടെന്നു സംശയം തോന്നുകയാണെങ്കില്‍ ബിപി, ട്രെഡ് മില്‍ ടെസ്റ്റുകളും നടത്താം.

Q.ഗ്യാസ് കാരണമുണ്ടാകുന്ന വേദനയും ഹൃദയാഘാതവും തിരിച്ചറിയുന്നതെങ്ങനെ ?

ഇസിജി എടുക്കുകയേ വഴിയുള്ളൂ.

Q.ഇപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയിലും ഹൃദയപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ?

ജീവിത രീതി. മദ്യപാനം, പുകവലി, ജങ്ക് ഫുഡ്, വ്യായാമക്കുറവ് എന്നിവ.

Q.ആരോഗ്യവാനായ ഒരു മനുഷ്യനും ബിപി കൂടാന്‍ സാധ്യതയുണ്ടോ ?

ഉണ്ട്

Q.രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് ഹൃദയപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലുണ്ടോ ?

ഉണ്ട്

Q.ആന്റി-ഹൈപ്പര്‍ടെന്‍സീവ് ഡ്രഗ്‌സ് ഹൃദയപ്രശ്‌നങ്ങളുണ്ടാക്കുമോ ?

ഉണ്ട്, എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഇത്തരം മരുന്നുകള്‍ അല്‍പം കൂടി സുരക്ഷിതമാണെന്നു പറയാം.

Q.ചായ, കാപ്പി കൂടുതല്‍ കുടിയ്ക്കുന്നത് ഹൃദയാഘാതമുണ്ടാക്കുമോ ?

ഇല്ല

Q.ആസ്തമ രോഗികള്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലോ ?

അല്ല

Q.ഹൈപ്പര്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ പഴം സഹായിക്കുമോ ?

ഇല്ല

Q.ഹൃദയാഘാതം വരുമ്പോള്‍ തനിയെ ചെയ്യാനാവുന്ന എന്തെങ്കിലും

കമിഴ്ന്നു കിടന്ന് ആസ്പിരിസിന്‍ ഗുളിക നാവിനടിയില്‍ വയ്ക്കുക. എത്രയും പെ്‌ട്ടെന്ന് ആസ്പത്രിയിലെത്താന്‍ ശ്രമിക്കുക.

Q.ആസ്പിരിന്‍ ഗുളികകളോ തലവേദനയ്ക്കുള്ള ഗുളികകളോ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമോ ?

ഇല്ല.

Q.രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലുണ്ടോ ?

ഇല്ല

Q.ഹൃദയശസ്ത്രക്രിയ കഴിഞ്ഞവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡയറ്റ്, വ്യായാമം, മരുന്നുകള്‍, കൊളസ്‌ട്രോള്‍, ബിപി, തടി എന്നിവ നിയന്ത്രിക്കുകയും വേണം.

Q .പ്രമേഹം ഹൃദയപ്രശ്‌നങ്ങള്‍ക്കു കാരണമാകുമോ?

ഉണ്ട്, പ്രമേഹബാധിതര്‍ക്ക് ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.

English summary

health, Heart, Body, Diabetes, Blood Pressure, Cholesterol, Weight, ആരോഗ്യം, ശരീരം, ഹൃദയം, പ്രമേഹം, കൊളസ്‌ട്രോള്‍, തടി, ബിപി,

A chat with Dr. Devi Shetty, Narayana Hrudayalaya (Heart Specialist) Bangalore was arranged by WIPRO for its employees. The transcript of the chat is given below. Useful for everyone.
Story first published: Thursday, February 21, 2013, 15:53 [IST]
X
Desktop Bottom Promotion