For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സീറോ കലോറിയും ലോഡ് കണക്കിനു പ്രോട്ടീനും

സീറോ കലോറിയും ലോഡ് കണക്കിന് പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

കലോറി കുറഞ്ഞ ഭക്ഷണം കഴിയ്ക്കാനാണ് എല്ലാവര്‍ക്കും ആഗ്രഹം. കലോറി വര്‍ദ്ധിയ്ക്കുന്നത് അമിതവണ്ണത്തിനും ശരീരത്തിലെ കൊഴുപ്പിനും കാരണമാകുന്നു എന്നത് കൊണ്ട് തന്നെ പലപ്പോഴും കലോറി കുറഞ്ഞ ഭക്ഷണത്തിനാണ് പലരും പ്രാധാന്യം നല്‍കുന്നത്. കലോറി കുറഞ്ഞ ഭക്ഷണത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവ് കുറയരുത്. വേനല്‍ക്കാലത്ത് പൈനാപ്പിള്‍തോല്‍ കളയരുത്, കാരണം

അതുകൊണ്ട് തന്നെ പ്രോട്ടീന്‍ സമ്പുഷ്ടവും സീറോ കലോറിയുള്ളതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ കഴിയ്ക്കുനന്ത് ശരീരത്തിനെ കൊഴുപ്പില്‍ നിന്നും അമിത വണ്ണത്തില്‍ നിന്നും സംരക്ഷിക്കുന്നു. അതിലുപരി നിറയെ ആന്റി ഓക്‌സിഡന്റുകളും മിനറല്‍സും എല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കണം. അത്തരത്തില്‍ സീറോ കലോറിയും ലോഡ് കണക്കിന് പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

സവാള

സവാള

സവാള ഇത്തരത്തില്‍ കലോറി കുറഞ്ഞതും എന്നാല്‍ പ്രോട്ടീനുകളും ഫ്‌ളവനോയ്ഡുകളും ധാരാളം അടങ്ങിയതും ആണ്.

 കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പറിലാകട്ടെ ജലാംശം കൂടുതലാണ്. ഇത് ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് രക്ഷിക്കിന്നു. മാത്രമല്ല കലോറി വളരെ കുറവും ആണ് എന്നത് ഇതിനെ തടിയുള്ളവരുടെ പ്രധാന ഭക്ഷണമാക്കി മാറ്റുന്നു.

സെലറി

സെലറി

സീറോ കലോറി ഫുഡ് എന്ന് പൂര്‍ണമായും പറയാവുന്ന ഒന്നാണ് സെലറി. പ്രോട്ടീന്‍ ധാരാളമാണ് സെലറിയില്‍.

 മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍

മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍

മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍, ബ്രോക്കോളി, കോളിഫഌവര്‍, കാബേജ് എന്നിവയെല്ലാം ഇതിന്റെ കൂട്ടത്തില്‍ തന്നെ കഴിയ്ക്കാവുന്നതാണ്.

 ആപ്പിള്‍

ആപ്പിള്‍

കലോറി കുറവുള്ള മറ്റൊരു ഭക്ഷണമാണ് ആപ്പിള്‍. ധാരാളം മിനറല്‍സും വിറ്റാമിനും അടങ്ങിയിട്ടുണ്ട് എന്നതു കൊണ്ട് തന്നെ ആരോഗ്യ ഗുണങ്ങള്‍ക്ക് മുന്നില്‍ ആപ്പിള്‍ പുലിയാണ്.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ചാണ് മറ്റൊരു പഴം. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ഓറഞ്ച്. മാത്രമല്ല കലോറി വളരെയധികം കുറവും.

കാരറ്റ്

കാരറ്റ്

ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നിലാണ് കാരറ്റ്. ഇത് പ്രമേഹം കുറയ്ക്കുകയും കലോറി ഇല്ലാത്തതും ആണ് എന്നതാണ് സത്യം.

 തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തനാണ് വേനല്‍ക്കാലത്ത് ആരോഗ്യത്തിന് മുന്നില്‍ നില്‍ക്കുന്ന ഒന്ന്. കലോറി വളരെയധികം കുറവാണ് തണ്ണിമത്തനില്‍. മാത്രമല്ല ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ആന്റി ഓക്‌സിഡന്റിന്റെ കലവറയുമാണ് തണ്ണിമത്തന്‍.

English summary

The eight foods that have almost zero calories and loads of nutrients

We say all the time that healthy food must be eaten a lot to get all good nutrients for the body. So we need to know which they are since they offer antioxidants, minerals, vitamins. Also get them from calories too.
Story first published: Friday, April 7, 2017, 16:44 [IST]
X
Desktop Bottom Promotion