Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
വേനല്‍ക്കാലത്ത് പൈനാപ്പിള്തോല് കളയരുത്, കാരണം
പൈനാപ്പിള്‍ തോല് കളയാതെ ജ്യൂസ് അടിച്ച് കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവും എന്ന് നോക്കാം
പൈനാപ്പിള്‍ നമ്മുടെ നാട്ടില്‍ സാധാരണ കിട്ടുന്ന ഒന്നാണ്. സ്വാദ് മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് പൈനാപ്പിള്‍. പൈനാപ്പിള്‍ പല രോഗങ്ങളേയും നിഷ്പ്രയാസം തുരത്തുന്നു. എന്നാല്‍ പൈനാപ്പിളിന്റെ മാംസളമായ ഭാഗം മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ തരുന്നത്. പൈനാപ്പിള്‍ മൊത്തത്തില്‍ അതിന്റെ പുറം തോല് വരെ ആരോഗ്യത്തിന്റെ കലവറയാണ്. മരണം സമ്മാനിയ്ക്കും ചുംബനം, രോഗത്തിന് മരുന്നില്ല
ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് പൈനാപ്പിളിന്റെ തോല് വരെ. എന്തിനധികം പൈനാപ്പിളിനേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് തോലിലാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് പൈനാപ്പിള്‍ കഴിയ്ക്കുമ്പോള്‍ തോല് വെറുതേ കളയരുത്. ആരോഗ്യ കാര്യത്തില്‍ അത്ഭുതം കാണിയ്ക്കുന്ന ജ്യൂസ് തയ്യാറാക്കാം. ഇതല്പം രുചിച്ചാല്‍ അറിയാം കരളില്‍ ക്യാന്സറുണ്ടോ?

പൈനാപ്പിള്‍ തോലിട്ട് ജ്യൂസ് തയ്യാറാക്കാം
ഒരു ലിറ്റര്‍ വെള്ളം, ഒരു മുഴുവന്‍ പൈനാപ്പിള്‍, മധുരം ആവശ്യത്തിന് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതെങ്ങനെ ആരോഗ്യകരമായി തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ നല്ലതു പോലെ വൃത്തിയായി കഴുകി തോല് ഉരിച്ചെടുക്കാം. പൈനാപ്പിളിന്റെ മാസംളമായ ഭാഗവും തോലും രണ്ടും രണ്ടാക്കിയെടുക്കണം.

സ്റ്റെപ് 2
തോല് മാറ്റിയ ശേഷം ഈ തോല് പൈനാപ്പിള്‍ പള്‍പ്പും കൂടി ചേര്‍ത്ത് തിളപ്പിക്കാം. തണുക്കാന്‍ അനുവദിച്ച ശേഷം അല്പം വെള്ളവും കൂടി ചേര്‍ത്ത് മാറ്റി വെയ്ക്കാം.

സ്റ്റെപ് 3
അടുത്തതായി ആവശ്യത്തിന് മധുരം ചേര്‍ത്ത് തണുക്കാനായി മാറ്റി വെയ്ക്കാം. ശേഷം മുറിച്ച് വെച്ചിരിയ്ക്കുന്ന പൈനാപ്പിളും പൈനാപ്പിള്‍ തോലിട്ട് തിളപ്പിച്ചതും കൂടി നല്ലതു പോലെ മിക്സിയില്‍ അടിച്ചെടുക്കാം. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യഗുണങ്ങള്‍
ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് പൈനാപ്പിള്‍. ഇതിലുള്ള ബ്രോമെലാനിന് ആണ് കൂടുതല്‍ ആരോഗ്യകരം. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മുറിവെന്തെങ്കിലും ആയാല്‍ ഉടന്‍ തന്നെ അതിനെ കരിയാന്‍ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു
ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും മുന്നിലാണ് പൈനാപ്പിള്‍. കീമോതെറാപ്പി ചെയ്യുന്ന അതേ ഗുണം തന്നെയാണ് പൈനാപ്പിള്‍ തോലിലുള്ളതും. ഇതിലുള്ള ബീറ്റാ കരോട്ടിന്‍ കുടലിലെ ക്യാന്‍സറിനേയും പ്രോസ്റ്റേറ്റ് ക്യാന്‍സറിനേയും ഇല്ലാതാക്കുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുന്നിലാണ് പൈനാപ്പിള്‍. വിറ്റാമിന്‍ സി ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹൃദയസംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുന്നു.

സന്ധിവാതത്തെ പ്രതിരോധിയ്ക്കാം
സന്ധിവാതത്തെ പ്രതിരോധിയ്ക്കാനും ഏറ്റവും ഉത്തമമായ ഒന്നാണ് വിറ്റാമിന്‍ സി. ഇത് പൈനാപ്പിളില്‍ ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ സന്ധിവാതം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ പൈനാപ്പിള്‍ ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്.

വന്ധ്യത
വന്ധ്യത പോലുള്ള പ്രശ്നങ്ങളെ പരിഹരിയ്ക്കാന്‍ ഈ ജ്യൂസ് സഹായിക്കും. വിറ്റാമിന്‍ സി, കോപ്പര്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് ആസിഡ്, സിങ്ക് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പൈനാപ്പിള്‍.

ആസ്ത്മ
ആസ്ത്മയാണ് മറ്റൊരു പ്രശ്നം. കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ആസ്ത്മ രോഗികള്‍ക്ക് പ്രശ്നമുണ്ടാക്കുന്നതാണ്. എന്നാല്‍ പൈനാപ്പിള്‍ ജ്യൂസ് കഴിയ്ക്കുന്നത് ഇത്തരത്തില്‍ ആരോഗ്യ പ്രശ്നങ്ങളെ കുറയ്ക്കും.

ആര്‍ത്രൈറ്റിസ്
ആര്‍ത്രൈറ്റിസ് സന്ധികളെ ബാധിയ്ക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. സന്ധിവാതത്തേക്കാള് ഗുരുതരമാണ് ഇത്. ഇതിനെ ഇല്ലാതാക്കാനും പൈനാപ്പിള്‍ ജ്യൂസ് മുകളില്‍ പറഞ്ഞ രീതിയില്‍ കഴിയ്ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
