For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: health body food

ഇവ കഴിച്ചാല്‍ ദുസ്വപ്‌നം ഫലം!!

|

വിഷമിക്കണ്ട, യഥാർത്ഥത്തിൽ നിങ്ങളുടെ പല്ലുകൾ നഷ്ടപ്പെട്ടിട്ടില്ല.ഇത് വെറുമൊരു സ്വപ്‍നം മാത്രമായിരുന്നു.എന്നാൽ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ വിയർത്തു ,വയ്യാത്തതുപോലെയായി ,കുറച്ചു മുൻപ് കണ്ടതൊന്നും യാഥാർത്ഥമല്ലെന്ന് അറിയുമ്പോൾ തലയിണയിലേക്ക് തല ചായ്ച്ചു കിടക്കുന്നു.

നിങ്ങളെ പേടിപ്പെടുത്തുന്നവയിൽ നിന്നും രക്ഷിക്കാനും,വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാനുമായി ഞങ്ങൾ ഒരു പഠനം നടത്തിയപ്പോൾ ചില ഭക്ഷണങ്ങൾ ദുസ്വപനങ്ങൾക്ക് കാരണമാകുന്നുവെന്ന് മനസ്സിലാക്കി.കിടക്കുന്നതിനു 30 മിനിറ്റ് മുൻപ് ഈ കാര്യങ്ങൾ ചെയ്യുക.ഭാരം കുറയ്ക്കാനും പേടി അകറ്റാനുമായി ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ വായിച്ചു നോക്കുക.

ചീസ് / വെണ്ണ

ചീസ് / വെണ്ണ

പാൽ ഉത്പന്നങ്ങളിൽ ട്രിപ്‌റ്റോഫാൻ അടങ്ങിയിരിക്കുന്നു.ഇത് സെറോടോണിൻ എന്ന ഉറക്കത്തിന് കാരണമാകുന്ന ഹോർമോണിനു തടസ്സം ഉണ്ടാക്കുന്നു.പഠനങ്ങളിൽ പറയുന്നത് പാൽ ഉത്പന്നങ്ങൾ (പ്രധാനമായും ചീസ് )ദുസ്വപനങ്ങൾക്ക് കാരണമാകുമെന്നാണ്.രാത്രിയിൽ അധിക കലോറിയുള്ള പിസ്സ കഴിച്ചാലും മതി മോശം സ്വപ്നം കാണാനായി.

സോസ്

സോസ്

പഠനമനുസരിച്ചു ഉറങ്ങുന്നതിനു മുൻപ് സോസ്കഴിക്കുന്ന കുട്ടികൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.അവർ സമ്മർദ്ദപൂരിതമായ സ്വപ്‌നങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കാരണം സ്‌പൈസി ആയിട്ടുള്ള ഭക്ഷണങ്ങൾ ശരീരത്തിന്റെ താപനില ഉയർത്തുന്നു.ഇത് ഉറക്കത്തിന്റെ (കണ്ണിന്റെ ദ്രുതഗതിയിലുള്ള ചലന സമയത്തു )സ്വപ്നങ്ങളെ രൂപാന്തരപ്പെടുത്തുന്നു.എന്നുപറഞ്ഞാൽ നിങ്ങൾ പൂർണ്ണമായും സോസും ,സ്‌പൈസി വിഭവങ്ങളും ഒഴിവാക്കണം എന്നല്ല,ഉറങ്ങുന്നതിനു 6 മണിക്കൂർ മുൻപ് ഒഴിവാക്കുന്നത് നന്നായിരിക്കും.

കുക്കീസും കേക്കുകളും

കുക്കീസും കേക്കുകളും

പഠനത്തിൽ ,31 % റിപ്പോർട്ടുകളും പറയുന്നത് ,രാത്രിയിൽ മധുരമുള്ള ഭക്ഷണങ്ങൾ പ്രധാനമായും കുക്കീസും കേക്കുകളും കഴിക്കുന്നവർ 'വിചിത്ര സ്വപ്‌നങ്ങൾ' കാണുന്നുവെന്നാണ്.എന്നാൽ മധുരങ്ങൾ കിടക്കുന്നതിനു മുൻപ് കഴിക്കാൻ നിങ്ങൾക്ക് പ്രലോഭനം ഉണ്ടാകുന്നുവെങ്കിൽ അതിനായി മധുരം കുറഞ്ഞതും ഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ പലഹാരങ്ങൾ ഉണ്ട്.

ചോക്കലേറ്റ്

ചോക്കലേറ്റ്

പാൽ ഉത്‌പന്നങ്ങൾ ,മധുര പലഹാരങ്ങൾ എന്നിവപോലെ സ്വപ്നനത്തെ സ്വാധീനിക്കുന്ന ഒന്നാണ് ചോക്കളേറ്റ്.റിപ്പോർട്ടുകൾ പ്രകാരം ഇവ വളരെ 'വിചിത്രമായ 'അസ്വസ്ഥമാക്കുന്ന സ്വപ്‌നങ്ങൾ സമ്മാനിക്കുന്നു.ചോക്കലേറ്റിലെ ഉയർന്ന അളവിലെ കഫീൻ,പഞ്ചസാര എന്നിവ ഉറക്കക്കുറവിനു കാരണമാകുന്നു.അതിനാൽ ഉറങ്ങുന്നതിനു മുൻപ് ഇവ കഴിക്കാതിരിക്കുക.ന്യൂയോർക്ക് നഗരത്തിലെ കെല്ലി വെൽനെസ്സിലെ സിഡി എൻ ആയ ലോറൻ കെല്ലി പറയുന്നത്,നിങ്ങൾക്ക് ആരോഗ്യകരമായ ചോക്കലേറ്റ് കഴിക്കണമെങ്കിൽ ഉച്ചയ്ക്ക് മുൻപ് കഴിക്കുക.രാത്രി ഭക്ഷണശേഷമുള്ള ഡെസേർട് ആയി കഴിക്കാതിരിക്കുക.വൈകുന്നേരത്തെ ഭക്ഷണശേഷം ചോക്കലേറ്റ് കഴിക്കുന്നുവെങ്കിൽ ബാക്കി പ്രോട്ടീന്റെ അളവ് കുറയ്ക്കുക.

ചിപ്സ്

ചിപ്സ്

ചിപ്‌സിൽ കഫീനും,പഞ്ചസാരയുമൊന്നും ഇല്ലെങ്കിലും രാത്രി ഇവ കഴിക്കുന്നത് നന്നല്ല.ഏകദേശം 12 .5 % പേരും ഇതുമൂലം സ്വപ്‌നങ്ങൾ കാണുന്നതായി റിപ്പോർട്ടുകൾ പറയുന്നു.ഇത്തരത്തിലുള്ള എണ്ണമയമുള്ള ജങ്ക് ഫുഡുകൾ നിങ്ങളുടെ ദഹനവ്യവസ്ഥയെ ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു.ഇതിനുപകരം ആരോഗ്യകരമായ കാരറ്റ് നുറുക്കിയതോ ,നട്ട്സോ ഉറങ്ങുന്നതിനു മുൻപ് കഴിക്കാവുന്നതാണ്.

കഫീൻ

കഫീൻ

നാം നേരത്തെ സൂചിപ്പിച്ചതുപോലെ വെളുത്ത തരികളും,പാൽ ഉത്പന്നങ്ങളുമെല്ലാം നിങ്ങളെ പേടിപ്പെടുത്തും.അതുപോലെതന്നെ പഞ്ചസാരയും പാലും കൊക്കോയയും ചേർന്ന മിശ്രിതവും നിങ്ങളുടെ ഉറക്കം കെടുത്തും.അതിനാൽ ഉറങ്ങുന്നതിനു മുൻപ് ഇവ ഒഴിവാക്കി ചൂട് വെള്ളമോ,ചൂടുവെള്ളവും നാരങ്ങയും ചേർത്തതോ,കഫീൻ ഇല്ലാത്ത ചായയോ കുടിക്കുക.

പാസ്തയും ബ്രെഡും

പാസ്തയും ബ്രെഡും

പഠനത്തിൽ പങ്കെടുത്തവർ രാത്രിയിൽ ബ്രെഡും പാസ്തയും കഴിച്ചപ്പോൾ അവരുടെ ഉറക്കം തടസ്സപ്പെടുന്നതായി കണ്ടെത്തി.ഇതിൽ പഞ്ചസാരയുടെ ഉപഭോഗമായിരിക്കും കണക്കിലെടുക്കേണ്ടി വരിക.അതായതു കാർബോഹൈഡ്രേറ്റ് ഗ്ളൂക്കോസ് ആയി മാറുന്നു.അതിനാൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ നേരത്തെ കഴിക്കുക.അപ്പോൾ നിങ്ങളുടെ ശരീരത്തിന് അത് വിഘടിപ്പിക്കാൻ സമയം ലഭിക്കും.അങ്ങനെ നല്ല ഉറക്കവും ലഭിക്കും.കാർബോഹൈഡ്രേറ്റ് കുറയ്ക്കാനായി ബർഗറിന്റെ മുകൾ ഭാഗവും സ്‌പൈറലൈസ്ഡ് ന്യൂഡിൽസും ഒഴിവാക്കുക.

സോഡ

സോഡ

സോഡയിൽ കഫീനും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നവർ പേടി സ്വപ്നം കാണുന്നു.കൂടാതെ ഇത്തരത്തിലുള്ള പാനീയങ്ങളിൽ കാർസിജനോയിക് ചായങ്ങൾ (കാരമൽ കളർ പോലുള്ളവ)ഗ്ലിസറോൾ എസ്തർ പോലുള്ള അഡിക്റ്റിവുകളും ചേർക്കുന്നു.

തൈര്,ഐസ്‌ക്രീം

തൈര്,ഐസ്‌ക്രീം

രാത്രി വൈകി വരെ ടിവി കാണുന്ന ബെന്നും ജെറിയും തമ്മിൽ നല്ല പൊരുത്തമാണ്.എന്നാൽ അവരുടെ ഐസ്‌ക്രീമിന്റെയും ,പാൽ ,പഞ്ചസാര,തൈര് എന്നിവയുടെ അമിത ഉപയോഗം അവരെ പേടി സ്വപ്‍നത്തിലെത്തിച്ചു.അതിനാൽ ക്രീമിയയായി എന്തെങ്കിലും കഴിക്കണമെങ്കിൽ പാലിന്റെ അളവ് ഇല്ലാത്ത,പഞ്ചസാര കുറഞ്ഞവ ഉപയോഗിക്കുക.പാലടങ്ങിയിട്ടില്ലാത്ത ഏതാണ്ട് 20 ഓളം ഡെസേർട്ടുകൾ ലഭ്യമാണ്.

സാലഡ് ഡ്രസിങ്

സാലഡ് ഡ്രസിങ്

മധുരം അടങ്ങിയ ഭക്ഷണങ്ങൾ പേടി സ്വപ്നനത്തിനു കരണമാകുമെങ്കിലും എല്ലാ മധുരവും അത്തരമല്ല.ഉദാഹരണത്തിന് ഡോനട്ട് ,മിൽക്ക് ഷേക്ക് എന്നിവ.എന്നാൽ സാലഡ് ഡ്രസിങ്ങിലും,കെച്ചപ്പിലും ഒളിഞ്ഞിരിക്കുന്ന പഞ്ചസാര വില്ലനാണ്.പേടി സ്വപ്‌നം കാണാതിരിക്കാനായി ഇവ ഒഴിവാക്കുകയാണ് ഉത്തമമെന്ന് കെല്ലി പറയുന്നു.നമ്മുടെ കാബിനറ്റിൽ നിന്നും ഏതു ബോട്ടിൽ മാറ്റണമെന്ന് അറിയില്ല.എന്നാൽ റിപ്പോർട്ടുകൾ പ്രകാരം 16 സാലഡ് ഡ്രസ്സിങ്ങുകൾ ചോക്കലേറ്റ് സിറപ്പിനെക്കാൾ ഭയാനകമാണ്.

English summary

Foods That Cause Bad Dreams

Foods That Cause Bad Dreams, read more to know about
Story first published: Friday, October 27, 2017, 20:21 [IST]
X