ആയുസ്സ് കവര്‍ന്നെടുക്കും പ്രഭാത ഭക്ഷണള്‍

Posted By:
Subscribe to Boldsky

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് കൊണ്ട് ആരോഗ്യവും ആയുസ്സുവും കുറയുന്നു എന്നത് സത്യം. കാരണം നമ്മള്‍ രാവിലെ കഴിയ്ക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചായിരിക്കും ആ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ശരീരത്തിന് ലഭിയ്ക്കുന്നത്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണം അഥവാ ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും നമ്മള്‍ ഒഴിവാക്കരുത്.

പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നമ്മള്‍ ചെലുത്തേണ്ടത്. കാരണം നമ്മള്‍ സ്ഥിരമായി കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും പലപ്പോഴും ആയുസ്സിന്റെ നല്ലൊരു ഭാഗം തന്നെ ഇല്ലാതാക്കുന്നു. നിശബ്ദ കൊലയാളികളായാണ് പല ഭക്ഷണങ്ങളും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ലക്ഷണങ്ങള്‍ പുരുഷനിലുണ്ടെങ്കില്‍ അപകടം

അത്യാവശ്യമായി നമ്മള്‍ ഒഴിവാക്കേണ്ട ചില പ്രഭാത ഭക്ഷണങ്ങളുണ്ട്. പലപ്പോഴും ഇവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതായിരിക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് എന്ന് നോക്കാം.

വട കഴിയ്ക്കുന്നത് സൂക്ഷിച്ച്

വട കഴിയ്ക്കുന്നത് സൂക്ഷിച്ച്

വട കഴിയ്ക്കുന്നത് പലപ്പോഴും പലരുടേയും ശീലമാണ്. പ്രത്യേകിച്ച് രാവിലെ ഓഫീസ് പോവാന്‍ ഇറങ്ങുന്നവര്‍ക്ക് വീട്ടില്‍ നിന്നും ഭക്ഷണം കഴിയ്ക്കാന്‍ പറ്റാത്തവര്‍ക്ക് ഇവരുടെയെല്ലാം സ്ഥിരം ഭക്ഷണമായിരിക്കും റെയില്‍വേ സ്റ്റേഷനിലെയും ഹോട്ടലുകളിലേയും വട. എന്നാല്‍ ഇത് കഴിയ്ക്കുമ്പോള്‍ കലോറി എത്രയെന്ന് പോലും നിശ്ചയിക്കാന്‍ കഴിയാത്ത രീതിയിലായിരിക്കും.

പരിപ്പ് വട

പരിപ്പ് വട

വടയില്‍ തന്നെ നിരവധി വെറൈറ്റികള്‍ ഉണ്ട് എന്ന കാര്യം നമുക്കെല്ലാം അറിയാം. പരിപ്പ് വട ഇത്തരത്തില്‍ രാവിലെ തന്നെ ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍ മുന്നിലാണ്. ദിവസത്തെ തന്നെ ഇല്ലാതാക്കാന്‍ പരിപ്പ് വടയ്ക്ക് കഴിയും എന്നതാണ് സത്യം. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടപ്പിറപ്പായി മാറാന്‍ പരിപ്പ് വട കാരണമാകും. തക്കാളി സോസിലെ വിഷം എത്രത്തോളം എന്നറിയാമോ?

നെയ്യില്‍ ഉണ്ടാക്കിയ പലഹാരങ്ങള്‍

നെയ്യില്‍ ഉണ്ടാക്കിയ പലഹാരങ്ങള്‍

പലപ്പോഴും നെയ്യില്‍ വറുത്തെടുത്ത പലഹാരങ്ങള്‍ പലരും പ്രഭാത ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് കഴിയ്ക്കുന്നത് അനാരോഗ്യത്തിനാണ് വാതില്‍ തുറക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല.

 ബ്രഡ് ബട്ടര്‍

ബ്രഡ് ബട്ടര്‍

തിരക്ക് പിടിച്ച ജീവിതത്തനിടയില്‍ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ പോലും സമയം കിട്ടാത്തവരാണ് ഇതിനെ ആശ്രയിക്കുന്നത്. ബ്രഡും ബട്ടറും കഴിയ്ക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. പിന്നീട് അതുണ്ടാക്കുന്ന ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ പലപ്പോഴും സമയം കിട്ടിയെന്ന് വരില്ല.

പൂരി മസാല

പൂരി മസാല

നോര്‍ത്ത് ഇന്ത്യന്‍ അതിഥിയാണെങ്കിലും പൂരിമസാലയും നമ്മള്‍ മലയാളികളുടെ പ്രിയപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പൂരിമസാല കഴിയ്ക്കുമ്പോള്‍ അല്‍പം ആലോചിക്കുന്നത് നല്ലതായിരിക്കും. കാരണം പൂരിയില്‍ ഉള്ള എണ്ണയും ഉരുളക്കിഴങ്ങുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും അത്രത്തോളം തന്നെ വലുതായിരിക്കും എന്നതാണ് സത്യം.

 ബ്രഡ് ഓംലറ്റ്

ബ്രഡ് ഓംലറ്റ്

ഓംലറ്റ് നല്ലതാണ് എന്നാല്‍ രാവിലെ ബ്രഡിനോടൊപ്പം ചേര്‍ത്ത് വായിക്കുന്നത് അത്ര നല്ല ശീലമല്ല. കൊഴുപ്പ് ശരീരത്തില്‍ അടിയാന്‍ ഇത്രയും നല്ല വഴി നിങ്ങള്‍ക്ക് മുന്നില്‍ വേറെ ഇല്ല എന്ന് തന്നെ പറയാം.

മാഗി

മാഗി

എളുപ്പപ്പണിയാണ് പലര്‍ക്കും ഇഷ്ടം. അതുകൊണ്ട് തന്നെയാണ് പലരും മാഗി എന്ന ന്യൂഡില്‍സിനെ കൂട്ടു പിടിക്കുന്നതും. എന്നാല്‍ മാഗി കഴിയ്ക്കുമ്പോള്‍ അത് നമ്മുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കുകയാണ് എന്നത് പലര്‍ക്കും അറിയില്ല. അത്രയേറെ ദോഷങ്ങളാണ് മാഗി ഉണ്ടാക്കുന്നത്.

മധുരപലഹാരങ്ങള്‍

മധുരപലഹാരങ്ങള്‍

ശീലമല്ലെങ്കിലും ഒരു പുതിയ ശീലം തുടങ്ങാന്‍ അധികം സമയം വേണ്ടല്ലോ. അതുകൊണ്ട് മധുര പലഹാരങ്ങള്‍ രാവിലെ കഴിയ്ക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍ മാത്രമല്ല പ്രമേഹവും ബോണസ്സായി കിട്ടും എന്നത് തന്നെ കാര്യം.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

പലരും ഓട്‌സ് പോലുള്ള ധാന്യങ്ങള്‍ രാവിലെ തന്നെ കഴിയ്ക്കും. എന്നാല്‍ ആരോഗ്യത്തിന് ഓട്‌സ് വളരെ നല്ലത് തന്നെയാണ്. പക്ഷേ രാവിലെ തന്നെ ഓട്‌സ് കഴിയ്ക്കുമ്പോള്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുക എന്നതാണ് സത്യം.

ജ്യൂസുകള്‍

ജ്യൂസുകള്‍

പല തരത്തിലുള്ള ജ്യൂസുകള്‍ കഴിച്ച് ബ്രേക്ക്ഫാസ്റ്റ് ഒപ്പിക്കുന്നവരുണ്ട്. എന്നാല്‍ ജ്യൂസുകള്‍ നല്ലത് തന്നെയാണ് അവ നമ്മുടെ വീട്ടിലുണ്ടാക്കുമ്പോള്‍. എന്നാല്‍ ഒരിക്കലും പുറത്ത് നിന്ന് ജ്യൂസുകള്‍ വാങ്ങി രാവിലെ പ്രഭാത ഭക്ഷണത്തിന് പകരം കഴിയ്ക്കുന്നത് ഒരിക്കലും നല്ലതല്ല.

 ബിസ്‌ക്കറ്റ്

ബിസ്‌ക്കറ്റ്

പ്രഭാത ഭക്ഷണത്തിന് ബിസ്‌ക്കറ്റിനെ ആശ്രയിക്കുന്നവരും ചില്ലറയല്ല. പലപ്പോഴും ബിസ്‌ക്കറ്റ് രാവിലെ കഴിയ്ക്കുമ്പോള്‍ വയറു നിറയില്ലെന്നത് സത്യം എന്നാല്‍ ഇതോടൊപ്പം അനാരോഗ്യം കൂടെയാണ് കൂടെപ്പോരുന്നത്.

ഫ്രൈ ചെയ്ത മുട്ട

ഫ്രൈ ചെയ്ത മുട്ട

പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ. എന്നാല്‍ ഫ്രൈ ചെയ്ത രീതിയില്‍ മുട്ട കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും. കൊളസ്‌ട്രോള്‍ മാത്രമല്ല രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും തീരുമാനമാകാന്‍ ഇതിന് കഴിയും.

സമോസ കഴിയ്ക്കുന്നത് സൂക്ഷിക്കണം

സമോസ കഴിയ്ക്കുന്നത് സൂക്ഷിക്കണം

പലരും സമോസ കഴിയ്ക്കാറുള്ളതും രാവിലെയാണ്. എന്നാല്‍ ഇത് ഇരട്ടത്താടി അഥവാ ഡബ്ബിള്‍ ചിന്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

English summary

Unhealthy Indian Breakfasts You Need To Stop Eating now

In this article we explained some unhealthy indian breakfast you need to stop immediately.
Story first published: Wednesday, September 28, 2016, 8:00 [IST]