For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസില്‍ കൂട്ടാനുള്ള സിമ്പിള്‍ പവര്‍ഫുള്‍ വഴികള്‍

|

മസില്‍ എന്നത് ആണത്തത്തിന്റേയും പൗരുഷത്തിന്റേയും ലക്ഷണമായാണ് പലരും കരുതുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇന്നത്തെ ചെറുപ്പക്കാരൊക്കെ എത്ര കഷ്ടപ്പെട്ടായാലും മസില്‍ പെരുപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും. മസില്‍ വര്‍ദ്ധിപ്പിക്കുന്നത് ഇന്ന് ആരോഗ്യത്തിന്റേയും അഴകിന്റേയും ലക്ഷണങ്ങളില്‍ പ്രധാനമാണ്. മസിലുകള്‍ക്കായി ചില വഴികള്‍

എന്നാല്‍ വിചാരിയ്ക്കുന്ന തരത്തില്‍ മസില്‍ അങ്ങോട്ട് വരുന്നില്ലെന്ന് പരാതിപ്പെടുന്നരും ഒട്ടും കുറവല്ല. ജിമ്മിലും മറ്റുമായി വ്യായാമങ്ങളും അതും ഇതും ചെയ്ത് സമയവും ആരോഗ്യവും കളഞ്ഞത് മിച്ചം എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാല്‍ ഇനി മുതല്‍ ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ വെച്ചാല്‍ മതി. എന്തൊക്കെ ഭക്ഷണമാണ് മസില്‍ പെരുപ്പിക്കാന്‍ കഴിയ്‌ക്കേണ്ടതെന്നു നോക്കിയാല്‍ മതി.

ബീഫ് കഴിയ്ക്കാം

ബീഫ് കഴിയ്ക്കാം

ബീഫ് നിരോധനമാണെങ്കിലും ബീഫ് കഴിയ്ക്കുന്നത് മസിലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ബി തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പലപ്പോഴും മസില്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

എല്ലില്ലാത്ത ചിക്കന്‍

എല്ലില്ലാത്ത ചിക്കന്‍

ചിക്കന്‍ കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ എല്ലില്ലാത്ത ചിക്കന്‍ കഴിയ്ക്കുന്നത് മസിലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരഭാരം ക്രമീകരിക്കാനും സഹായിക്കുന്നു.

 മുട്ട

മുട്ട

മുട്ട കഴിയ്ക്കുന്നത് കൊഴുപ്പു വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ മുട്ടയില്‍ വിറ്റാമിന്‍ ഡിയും അമിനോ ആസിഡും പ്രോട്ടീനുകളും അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തോടൊപ്പം തന്നെ മസിലിനേയും സഹായിക്കുന്നു.

 മത്സ്യം

മത്സ്യം

മത്സ്യം കഴിയ്ക്കുന്നതും പുരുഷ കേസരികള്‍ക്ക് മസില്‍ പെരുപ്പിക്കാനുള്ള ഏറ്റവും നല്ല വഴിയാണ്. ഇതിനു കാരണമാകട്ടെ ഒമേഗ 3 ഫാറ്റി ആസിഡ് ധാരളം അടങ്ങിയിട്ടുണ്ടെന്നതും.

 ഓട്‌സ്

ഓട്‌സ്

ഓട്‌സ് നല്‍കുന്ന ആരോഗ്യം മറ്റൊന്നും നല്‍കില്ല. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പുരുഷന്‍മാര്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട ഭക്ഷണമാണ് ഓട്‌സ്.

 പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും നല്‍കുന്ന ആരോഗ്യം നിര്‍വ്വചിക്കാന്‍ പറ്റാത്തതാണ്. എല്ലാ തരത്തിലുള്ള ആരോഗ്യവും പ്രദാനം ചെയ്യുന്നതാണ് പഴങ്ങളും പച്ചക്കറികളും. മസില്‍ പെരുപ്പിക്കാന്‍ കഷ്ടപ്പെടുന്നവര്‍ മുകളില്‍ പറഞ്ഞ ഭക്ഷണത്തോടൊപ്പം ഇവയും ശീലമാക്കുക.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

മസിലിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് ധാന്യങ്ങള്‍. ഇവ നമ്മുടെ എല്ലിനും മസിലിനും പ്രത്യേക ആരോഗ്യം നല്‍കുന്നു.

English summary

Top 7 Foods To Gain Muscle Mass

What if I told you that you could gain more muscle mass with less training? Or retain more muscle mass with less training? And even gain more strength with less training? The secret is nutrition.
X
Desktop Bottom Promotion