ആന്റിബയോട്ടിക്‌സിനൊപ്പം പാല്‍ കുടിച്ചാല്‍

Posted By:
Subscribe to Boldsky

ആന്റിബയോട്ടിക്‌സ് അസുഖങ്ങള്‍ മാറാനായി ജിവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാവര്‍ക്കും കഴിയ്‌ക്കേണ്ടി വരാറുണ്ട്. ആന്റിബയോട്ടിക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ട്. എന്നിരുന്നാലും ചില ഘട്ടങ്ങളില്‍ ഇതു കഴിച്ചേ തീരുവെന്ന അവസ്ഥ വരും.

ആന്റിബയോട്ടിക്‌സിനൊപ്പം ദോഷമാകുന്ന ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ചു ചില ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ ആന്റിബയോട്ടിക്‌സിനൊപ്പം കഴിയ്ക്കുന്നതു ഗുണം ചെയ്യും. ചിലതാകട്ടെ, ദോഷവും.

ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. നാം ഗുണകരമെന്നു കരുതുന്ന, ആരോഗ്യപരമായ പല ഭക്ഷണങ്ങളും ഇതില്‍ പെടും.

പാല്‍

പാല്‍

ആന്റിബയോട്ടിക്‌സിനൊപ്പം പാല്‍ കുടിയ്ക്കുന്നതു നല്ലതല്ല. പാല്‍ മാത്രമല്ല, പാലുല്‍പന്നങ്ങള്‍ ഏതാണെങ്കിലും. ഇത് മരുന്നിന്റെ ഗുണം കുറയ്ക്കുമെന്നു മാത്രമല്ല, വയറ്റില്‍ അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും. ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

അസിഡിക് ഭക്ഷണങ്ങള്‍

അസിഡിക് ഭക്ഷണങ്ങള്‍

അസിഡിക് ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് ഓറഞ്ച്, തക്കാളി, ചെറുനാരങ്ങ തുടങ്ങിയവയൊന്നും ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ അരുത്. കാരണം ഇവ ശരീരം ആന്റിബയോട്ടിക്‌സ് ആഗിരണം ചെയ്യുന്നതു പതുക്കെയാക്കും. രോഗം മാറുന്നതിനും വൈകും.

അയേണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍

അയേണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍

അയേണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍

ആന്റിബയോട്ടിക്‌സിന്റെ ഗുണം കുറയ്ക്കുന്നവയാണ.് ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

പരിപ്പ്, ധാന്യവര്‍ഗങ്ങള്‍

പരിപ്പ്, ധാന്യവര്‍ഗങ്ങള്‍

പരിപ്പ്, ധാന്യവര്‍ഗങ്ങള്‍ എന്നിവ ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ആന്റിബയോട്ടിക്‌സ് ദഹിയ്ക്കുന്നതു പതുക്കെയാക്കും.

സോഫ്റ്റ് ഡ്രിങ്ക്‌സ, ചോക്ലേറ്റ്

സോഫ്റ്റ് ഡ്രിങ്ക്‌സ, ചോക്ലേറ്റ്

സോഫ്റ്റ് ഡ്രിങ്ക്‌സ, ചോക്ലേറ്റ് എന്നിവയും ആന്റിബയോട്ടിക്‌സ് കഴിയ്ക്കുന്ന സമയത്ത് ഒഴിവാക്കുക. ഇതിലെ കഫീന്‍ അസിഡിറ്റിയുള്ളതാണ്. വയറിന് അസ്വസ്ഥതകള്‍ സൃഷ്ടിയ്ക്കും.

മദ്യം

മദ്യം

ആന്റിബയോട്ടിക്‌സ് കഴിയ്ക്കുന്ന വേളയില്‍ മദ്യം ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്തു മദ്യം കഴിയ്ക്കുമ്പോള്‍ ഛര്‍ദി, വയറ്റില്‍ അസ്വസ്ഥത, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും.

കാപ്പി

കാപ്പി

കഫീന്‍ സാന്നിധ്യമുള്ളതുകൊണ്ടുതന്നെ കാപ്പിയും ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ഒഴിവാക്കുക.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ ശീലമാക്കുക. ഇത് ക്ഷീണം കുറയാനും രോഗം വേഗത്തില്‍ മാറാനും സഹായകമാകും.

English summary

These Foods Are Dangerous With Antibiotics

These Foods Are Dangerous With Antibiotics, read more to know about,
Please Wait while comments are loading...
Subscribe Newsletter