For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുസ്സ് വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങള്‍

By Super
|

ശരാശരി ആയുര്‍ദൈര്‍ഘ്യം എന്നത് ഒരാളുടെ ജീവന്‍ എത്ര കാലം നീണ്ടു നില്‍ക്കും എന്നതിനെ ആസ്പദമാക്കിയുള്ള ഒരു കണക്കുകൂട്ടലാണ്. ജനന വര്‍ഷം, നിലവിലുള്ള പ്രായം, ലിംഗം ഉള്‍പ്പടെയുള്ള ജനസംഖ്യാപരമായ ഘടകങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത് കണ്ടെത്തുന്നത്.

ശരാശരി ആയുസ്സ് എന്നത് അടിസ്ഥാനപരമായി ഒരാള്‍ എത്ര കാലം ജീവിച്ചിരിക്കുമെന്ന ശരാശരി കണക്കാണ്. ഇത് ജീവിതത്തിന്‍റെ ഗതിക്കനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കും. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയുക. ദാമ്പത്യത്തില്‍ ഭാര്യയ്ക്ക് അസന്തുഷ്ടിയോ?

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

താരതമ്യേന കലോറി കുറഞ്ഞ പഴങ്ങളും പച്ചക്കറികളും ഫൈബറും പോഷകങ്ങളും സമൃദ്ധമായി അടങ്ങിയതാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുള്‍‌പ്പെടുത്തുന്നത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ഹൃദയസംബന്ധമായ രോഗങ്ങളില്‍ അകറ്റി നിര്‍ത്താനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഉപ്പ് കുറഞ്ഞ ആഹാരം

ഉപ്പ് കുറഞ്ഞ ആഹാരം

ആഹാരത്തിലെ ഉപ്പിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം താഴ്ന്ന നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ഏറെക്കാലം മുമ്പ് തന്നെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതാണ്. രക്തസമ്മര്‍ദ്ദം കുറഞ്ഞിരിക്കുന്നത് തലച്ചോറിലെ കോശങ്ങള്‍ സംരക്ഷിക്കാനും പ്രായസംബന്ധമായ ഓര്‍മ്മക്കുറവും ഡിമെന്‍ഷ്യ പോലും കുറയ്ക്കാനും സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ കാണിക്കുന്നു.

ബ്ലുബെറി

ബ്ലുബെറി

ആരോഗ്യം പ്രദാനം ചെയ്യുന്ന ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ബ്ലുബെറി. ബോസ്റ്റണിലെ ടഫ്സ് യൂണിവേഴ്സിറ്റിയിലെ ഹ്യൂമന്‍ ന്യൂട്രീഷന്‍ റിസര്‍ച്ച് സെന്‍റര്‍ ഓണ്‍ ഏജിങ്ങിലെ ഗവേഷകര്‍ 40 പഴങ്ങളും പച്ചക്കറികളുമായി താരതമ്യം ചെയ്തതില്‍ ബ്ലുബെറിയാണ് ഏറ്റവും കൂടിയ അളവില്‍ ആന്‍റിഓക്സിഡന്‍റ് ഉള്ളതായി കണ്ടെത്തിയത്.

തക്കാളി

തക്കാളി

കൊഴുപ്പ് കുറഞ്ഞതും, ഫൈബര്‍ ധാരാളമായി അടങ്ങിയതും, അനേകം വിറ്റാമിനുകളുടെ കലോറി കുറഞ്ഞ സ്രോതസ്സുമാണ് തക്കാളി. ചുവപ്പ് നിറം നല്‍കുന്ന ലൈസോപീന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് അടങ്ങിയ തക്കാളിക്ക് ക്യാന്‍സറുണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കാനും കഴിവുണ്ട്.

കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

അസ്ഥി ക്ഷയം ശാരീരിക വൈകല്യത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ഇത് സംഭവിച്ചാല്‍ പല തരത്തില്‍ ആരോഗ്യം നഷ്ടമാകും. കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അസ്ഥികള്‍ പൊട്ടുന്നത് തടയാം.

കാപ്പി

കാപ്പി

കാപ്പിക്ക് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കാനാവുമെന്ന് പല പഠനങ്ങളിലും ചൂണ്ടിക്കാണിക്കപ്പെടുന്നു. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് പുറമേ പ്രായം വര്‍ദ്ധിക്കുമ്പോളുണ്ടാകുന്ന ഓര്‍മ്മത്തകരാറ് തടയാനും കാപ്പി സഹായിക്കും. 1409 സന്നദ്ധപ്രവര്‍ത്തകരില്‍ നടത്തിയ ഒരു ഫിന്നിഷ് പഠനം ജേര്‍ണല്‍ ഓഫ് അല്‍ഷിമേഴ്സ് ഡീസീസില്‍ 2009 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മധ്യവയസ്സില്‍ പതിവായി കാപ്പി കുടിക്കുന്നവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ക്രമേണ വര്‍ദ്ധിച്ചതായാണ് ഇതില്‍ കണ്ടെത്തിയത്.

English summary

Food That Improve Life Expectancy

Here are some of the foods that improve life expectancy. Read more to know about,
Story first published: Monday, March 14, 2016, 15:57 [IST]
X
Desktop Bottom Promotion