For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്ട്രോള്‍ കുറയ്ക്കുന്ന 7 ഭക്ഷണങ്ങള്‍

By Super
|

ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയു.എച്ച്.ഒ) റിപ്പോര്‍ട്ട് പ്രകാരം ഹൃദയ സംബന്ധമായ രോഗങ്ങളായിരിക്കും 2020 ഓടെ ഇന്ത്യയില്‍ മരണത്തിനും വൈകല്യങ്ങള്‌ക്കും ഏറ്റവും പ്രധാന കാരണമാവുക.

ഇക്കാരണത്താല്‍ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന കാര്യമാണ് കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുക എന്നത്. പ്രസവശഷം സെക്‌സ് ടിപ്‌സ്
മോശമായ ജീവിതശൈലികളും വ്യായാമങ്ങള്‍ ഇല്ലാതിരിക്കുന്നതുമാണ് കൊളസ്ട്രോള്‍ നില ഉയരുന്നതിനുള്ള പ്രധാന കാരണം. ഇത് നിയന്ത്രിക്കുന്നതിന് നിങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്ന ചില സൂപ്പര്‍ ഫുഡുകള്‍ പരിചയപ്പെടുക.

ഒലിവ്

ഒലിവ്

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ സ്രോതസ്സായ ഒലിവ് രക്തസമ്മര്‍ദ്ദവും എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കുന്നത് വഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും.

വൈറ്റ് ടീ

വൈറ്റ് ടീ

ദിവസം 2-3 കപ്പ് വൈറ്റ് ടീ കുടിക്കുന്നത് രക്തം കട്ടിപിടിക്കുന്നത് തടയാനും ഹൃദയം ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കും. ഇതിലടങ്ങിയ പോളിഫെനോല്‍സ് ശരീരത്തില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ട്രൈഗ്ലിസറൈഡുകളെ വിഘടിപ്പിക്കുകയും അതുവഴി കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യും.

വെളുത്തുള്ളി

വെളുത്തുള്ളി

കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം ആരോഗ്യകരമായി നിലനിര്‍ത്താനും വെളുത്തുള്ളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ഓട്ട്സ്

ഓട്ട്സ്

ദിവസം ഒരു ബൗള്‍ വീതം ഓട്ട്സ് കഴിക്കുന്നത് ലയിക്കുന്ന ഫൈബര്‍ അടങ്ങിയ, ചീത്ത കൊളസ്ട്രോളെന്ന് അറിയപ്പെടുന്ന ലൈപോപ്രോട്ടീനുകള്‍ കുറയ്ക്കാന്‍ സഹായിക്കും.

അണ്ടിവര്‍ഗ്ഗങ്ങള്‍

അണ്ടിവര്‍ഗ്ഗങ്ങള്‍

പോഷകാഹാര വിദഗ്ദരുടെ അഭിപ്രായത്തില്‍ അണ്ടിവര്‍ഗ്ഗങ്ങള്‍ രക്തത്തിലേക്കുള്ള കൊളസ്ട്രോള്‍ ആഗിരണം തടയുകയും അതിനൊപ്പം ട്രൈഗ്ലിസറൈഡിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോള്‍ നിയന്ത്രിത ഭക്ഷണക്രമം പിന്തുടരാന്‍ സഹായിക്കും.

സോയാബീന്‍

സോയാബീന്‍

വില കുറഞ്ഞതും പോഷകസമ്പന്നവുമായ ആഹാരമാണ് സോയാബീന്‍. പഠനങ്ങളനുസരിച്ച് സോയാബീനിലടങ്ങിയ ഐസോഫ്ലേവനുകള്‍ 10 ശതമാനത്തോളം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

English summary

Foods That Cut Cholesterol Heart Attack Risk Natural

Here are some of the foods that cut cholesterol and heart attack risk naturally,
X
Desktop Bottom Promotion