For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യവും ആയുസ്സും തരും ഭക്ഷണങ്ങള്‍

By Super
|

കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളുടെ ലിസ്റ്റ് പതിവായി കാണുന്നവരാണ് നമ്മള്‍. ചില ഭക്ഷണങ്ങള്‍ ഉണ്ടാക്കരുത്, കഴിക്കരുത് എന്നൊക്കെ കാലങ്ങളായി നമ്മള്‍ കേള്‍ക്കാറുണ്ട്. നിങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കേണ്ട ഏഴ് സൂപ്പര്‍‌ ഫുഡുകളെക്കുറിച്ച് അറിഞ്ഞിരിക്കുക. നമ്മുടെ വയറ്റില്‍ ഇത്രയും വിഷമോ?

ആരോഗ്യകരമായ ജീവിതശൈലിയ്ക്ക് ചില ഭക്ഷണങ്ങള്‍ നമ്മള്‍ ശീലമാക്കേണ്ടതുണ്ട്. എന്തൊക്കെയായാലും ഇത്തരത്തില്‍ ഭക്ഷണത്തിന് ആരോഗ്യ കാര്യത്തില്‍ നമ്മള്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. എന്തൊക്കെ ഭക്ഷണങ്ങളാണ് നിത്യവും ഭക്ഷണ രീതിയില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് നോക്കാം.

നട്‌സ്‌

നട്‌സ്‌

ഹൃദയാരോഗ്യത്തിന് ഉത്തമമായ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയതാണ് അണ്ടിവര്‍ഗ്ഗങ്ങള്‍. വാല്‍നട്ട്, ബദാം, പിസ്റ്റാഷിയോ, നിലക്കടല തുടങ്ങിയവ വിശപ്പടക്കാന്‍ ഉത്തമമായ ലഘുഭക്ഷണങ്ങളും യാത്രകള്‍ക്കിടയില്‍ എളുപ്പം കഴിക്കാവുന്നവയുമാണ്. ദിവസം 8-10 നട്ട്സ് കഴിക്കുക. അല്ലെങ്കില്‍ സാലഡ്, മുട്ട, യോഗര്‍ട്ട്, സ്മൂത്തികള്‍ എന്നിവയുടെ മുകളില്‍ വിതറുക.

പച്ചക്കറി ജ്യൂസ്

പച്ചക്കറി ജ്യൂസ്

ദിവസവും പച്ചക്കറികള്‍ കഴിക്കുന്നത് പലരെ സംബന്ധിച്ചും പ്രയാസമായിരിക്കും. ശരീരത്തെ ശുദ്ധീകരിക്കാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് പച്ചക്കറി ജ്യൂസ് കഴിക്കുന്നത്. ഇത് വിറ്റാമിനുകളും, മിനറലുകളും, എന്‍സൈമുകളും ലഭ്യമാക്കുകയും വേഗത്തില്‍ കരുത്ത് നല്‍കുകയും ചെയ്യും

 പച്ചക്കറി ജ്യൂസ്‌

പച്ചക്കറി ജ്യൂസ്‌

ഇഷ്ടമനുസരിച്ച് മൂന്ന് തരം പച്ചക്കറികള്‍ ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കുക. ഇത് തയ്യാറാക്കാന്‍ 10 മിനുട്ടോളം എടുക്കും. ഇത് ഉടന്‍ തന്നെ ഉപയോഗിക്കുകയും ചെയ്യണം. ഉദാഹരണത്തിന് ചീര, മത്തങ്ങ, ക്യാരറ്റ് തുടങ്ങിയവയൊക്കെ ഉപയോഗിക്കാം.

യോഗര്‍ട്ട്

യോഗര്‍ട്ട്

ദിവസം ഒരു പാത്രം വീതം യോഗര്‍ട്ട് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങളകറ്റാന്‍ ഫലപ്രദമാണ്. കാല്‍സ്യത്തിന്‍റെ മികച്ച സ്രോതസ്സായ യോഗര്‍ട്ടില്‍ പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ ബി 12, പ്രോട്ടീന്‍ എ്നന്നിവയും അടങ്ങിയിരിക്കുന്നു. ശരീരം തണുപ്പിക്കാന്‍ ഇത് ഉത്തമമാണ്. യോഗര്‍ട്ട് നേരിട്ടോ മസാല ചേര്‍ത്തോ ഉപയോഗിക്കാം. യോഗര്‍ട്ടില്‍ ബെറികള്‍, നട്ട്സ്, ഗ്രാനോള,ചണവിത്ത്, തേന്‍ എന്നിവ ചേര്‍ത്ത് പ്രഭാത ഭക്ഷണമായും ഉപയോഗിക്കാം.

മുട്ട

മുട്ട

പോഷകസമ്പന്നമായ ഒരു ആഹാരമാണ് മുട്ട. മുട്ട ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും രോഗങ്ങള്‍ തടയുകയും ചെയ്യും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് തുടങ്ങി കണ്ണുകളെ സംരക്ഷിക്കുന്നതിനുള്ള ആന്‍റിഓക്സിഡന്‍റുകള്‍ വരെ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

മുട്ട

മുട്ട

വിറ്റാമിനുകളുടെ മികച്ച സ്രോതസ്സായ മുട്ടയില്‍ അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അനിവാര്യമായ അയഡിന്‍, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല മുട്ട ഏറെ രുചികരവുമാണ്. ദിവസം രണ്ടു മുട്ട വരെ കഴിക്കാം. പുഴുങ്ങിയോ, പൊരിച്ചോ, വറുത്തോ വൈവിധ്യമാര്‍ന്ന രീതികളില്‍ മുട്ട പാകം ചെയ്യാം.

പരിപ്പുകള്‍

പരിപ്പുകള്‍

നിങ്ങള്‍ ഒരു സസ്യാഹാരിയാണെങ്കില്‍ പ്രോട്ടീന്‍ ലഭ്യമാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പരിപ്പുകള്‍. ഏത് ഭക്ഷണത്തിലും പ്രധാനമായതും, ശരീരത്തിന്‍റെ നിര്‍മ്മാണത്തിലെ സുപ്രധാനമായ ഘടകവുമാണിത്. കായികതാരങ്ങളും ബോഡിബില്‍ഡര്‍മാരും പ്രോട്ടീന്‍ കൂടുതലായി കഴിക്കുന്നത് എന്തിനാണെന്ന് നിങ്ങള്‍ ആശ്ചര്യപ്പെട്ടിട്ടുണ്ടാവും.

 പരിപ്പുകള്‍

പരിപ്പുകള്‍

ഇത് പേശികളുടെ വളര്‍ച്ചക്ക് ഉത്തമമാണ്. വിശപ്പ് കുറയ്ക്കുകയും അതു വഴി കലോറി ശരീരത്തിലെത്തുന്നത് കുറയ്ക്കുകയും വഴി ശരീരഭാരം കുറയ്ക്കാനും പ്രോട്ടീന്‍ സഹായിക്കും. മാംസം, മത്സ്യം, മുട്ട, പാലുത്പന്നങ്ങള്‍, നട്ട്സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയാണ് പ്രോട്ടീനിന്‍റെ മികച്ച സ്രോതസ്സുകള്‍.

ചണവിത്ത്

ചണവിത്ത്

മുഖക്കുരു മുതല്‍ അനീമിയ വരെ ഭേദമാകാന്‍ ചണവിത്ത് ഫലപ്രദമാണ്. ബോഡി ബില്‍ഡിങ്ങില്‍ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് പ്രോട്ടീനും ഫൈബറും. ഇവ രണ്ടും ലഭ്യമാക്കുന്ന ചണവിത്ത് ദിവസവും ഉപയോഗിക്കാം. ഇതിനൊപ്പം ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിനുകള്‍, മൈക്രോ ന്യൂട്രിയന്‍റ്സ് എന്നിവ ലഭ്യമാക്കുകയും ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

പ്രൂണ്‍സ്

പ്രൂണ്‍സ്

പ്രൂണ്‍സ് അഥവാ ഉണങ്ങിയ പ്ലം അയണ്‍, പൊട്ടാസ്യം എന്നിവയുള്‍പ്പടെയുള്ള വിറ്റാമിനുകളും മിനറലുകളും അടങ്ങിയതാണ്. അമിതവണ്ണം തടയാനും മലബന്ധം അകറ്റാനും ഇത് ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമത്തിലെ സാധാരണ ഘടകമായ ഇത് ഏത് സമയത്തും കഴിക്കാവുന്നതാണ്. പ്രൂണ്‍സ് അതേ രൂപത്തിലോ അരിഞ്ഞ് ഓട്ട്സിലും സാലഡുകളിലും ചേര്‍ത്തോ കഴിക്കാവുന്നതാണ്.

English summary

Foods That Are Absolutely Necessary For A Healthy Lifestyle

We decided to make life easier by compiling a list of 7 power-packed super foods that must be a part of your lifestyle.
X
Desktop Bottom Promotion