For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാല്‍ രാത്രി കുടിച്ചാല്‍ ......

ഉറക്കത്തെ തകരാറിലാക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

|

രാത്രി ഉറക്കം തടസ്സപ്പെട്ടാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ നിങ്ങള്‍ക്ക് സമ്മാനിയ്ക്കുന്നത് നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ തന്നെയാണ്. ചില ഭക്ഷണങ്ങള്‍ രാത്രി കഴിയ്ക്കുന്നത് നിങ്ങള്‍ക്ക് നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സമ്മാനിയ്ക്കും.

എന്നാല്‍ ഇത്തരത്തിലുള്ള ശീലം നിങ്ങളെ വളരെ വലിയ അപകടത്തിലേക്കാണ് എത്തിയ്ക്കുക എന്നതാണ് മറ്റൊരു സത്യം. രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ശീലങ്ങളില്‍ മുന്നിലാണ് ഭക്ഷണശീലവും. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഉറക്കത്തെ പ്രശ്‌നത്തിലാക്കുന്നത് എന്ന് നോക്കാം.

 ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ചോക്ലേറ്റ് കഴിയ്ക്കാന്‍ പ്രായപരിധിയില്ല. പലപ്പോഴും ഡാര്‍ക്ക് ചോക്ലേറ്റ് നമ്മുടെ രാത്രികളെ ഉറക്കമില്ലാതാക്കുന്നു. ഇതിലടങ്ങിയിട്ടുള്ള കഫീന്‍ ആണ് ഇതിനു പിന്നില്‍.

 എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍

എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍

എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ഉറക്കത്തെ നഷ്ടപ്പടുത്തുന്നു. ഇത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

പിസ

പിസ

ന്യൂജനറേഷന്‍ ഭക്ഷണമാണ് പിസ. ഇന്നത്തെ ചെറുപ്പക്കാരുടെ ഇഷ്ടഭക്ഷണം. എന്നാല്‍ രാത്രിശീലങ്ങളില്‍ നിന്ന് പിസയെ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.

മസാല കൂടിയ ഭക്ഷണം

മസാല കൂടിയ ഭക്ഷണം

മസാല കൂടിയ ഭക്ഷണം കഴിയ്ക്കുന്നതാണ് മറ്റരു ദോഷം. ഇത് നെഞ്ചെരിച്ചലിന് കാരണമാകുന്നു.

ചൈനീസ് ഭക്ഷണം

ചൈനീസ് ഭക്ഷണം

ചൈനീസ് ഭക്ഷണത്തില്‍ മായം മാത്രമല്ല രോഗങ്ങളും ഉറക്കമില്ലായ്മയും സമ്മാനിയ്ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ ഈ ഭക്ഷണത്തെ ഒഴിവാക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

 പാല്‍

പാല്‍

രാത്രിയില്‍ പാല്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിനും നല്ല ഉറക്കത്തിനും വഴിവെയ്ക്കും എന്നതാണ് ധാരണ. എന്നാല്‍ ഇവ പലപ്പോഴും ദഹനപ്രശ്‌നത്തിന് വഴിവെയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റ് മാത്രമല്ല ഇറച്ചി പദാര്‍ത്ഥങ്ങളെല്ലാം തന്നെ ആരോഗ്യ പ്രശ്‌നങ്ങളും ഉറക്കമില്ലായ്മയും ഉണ്ടാക്കുന്നു.

 അരി വിഭവങ്ങള്‍

അരി വിഭവങ്ങള്‍

അരിവിഭവങ്ങളാണ് മറ്റൊന്ന്. ഇത് ഉറക്കം നഷ്ടപ്പെടുത്താനും തടി വര്‍ദ്ധിപ്പിക്കാനും കാരണമാകും. അതുകൊണ്ട് തന്നെ രാത്രിയില്‍ അരിവിഭവങ്ങള്‍ കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.

English summary

Foods To Avoid At Night

Here, we list food items that can hamper your sleep if consumed right before going to bed.
Story first published: Thursday, December 15, 2016, 16:26 [IST]
X
Desktop Bottom Promotion