ഈ ഭക്ഷണത്തോടൊപ്പം മരുന്ന് കഴിച്ചാല്‍ വിഷതുല്യം

Posted By:
Subscribe to Boldsky

ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് ചില മരുന്നുകള്‍ കഴിയ്ക്കാനും ഭക്ഷണശേഷം ചില മരുന്നുകള്‍ കഴിയ്ക്കാനും പലപ്പോഴും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിയ്ക്കാറുണ്ട്. എന്നാല്‍ പല മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള് സമയത്ത് തന്നെ കഴിയ്ക്കണം. അല്ലെങ്കില്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുക എന്ന കാര്യത്തില്‍ സംശയമില്ല. ഗ്രീന്‍ ടീ കുടിയ്ക്കുമ്പോള്‍ വൃക്കയെ ഓര്‍ക്കാം

അതിലുപരി ചില ഭക്ഷണങ്ങളോടൊപ്പം ചില മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുക. മരുന്നിനോടൊപ്പം കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ചിലപ്പോള്‍ മരുന്നുകളോടൊപ്പം ഇവ കഴിയ്ക്കുന്നത് മരണത്തിലേക്ക് വരെ നമ്മളെ എത്തിയ്ക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

പഴം- രക്തസമ്മര്‍ദ്ദം

പഴം- രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് കഴിയ്ക്കുമ്പോള്‍ നമ്മള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നാണ് പഴം. പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തിനായി കഴിയ്ക്കുന്ന മരുന്നുകളിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇലക്കറികളും ഓറഞ്ചും ഒന്നും രക്തസമ്മര്‍ദ്ദത്തിന്റെ മരുന്നിനൊപ്പം കഴിയ്ക്കാതിരിയ്ക്കുക.

നാരങ്ങ- ചുമ

നാരങ്ങ- ചുമ

ചുമയ്ക്കുള്ള മരുന്ന് കഴിയ്ക്കുമ്പോള്‍ ഒരിക്കലും നാരങ്ങ കഴിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക. സിട്രസ് ധാരാളം അടങ്ങിയ നാരങ്ങ ചുമയ്ക്കുള്ള മരുന്നിനോടൊപ്പം കഴിയ്ക്കുമ്പോള്‍ പലപ്പോഴും ഫലം ഇല്ലാതെ വരുന്നു എന്നതാണ് സത്യം.

മദ്യം-ആന്റിബയോട്ടിക്

മദ്യം-ആന്റിബയോട്ടിക്

മദ്യം കഴിയ്ക്കുമ്പോള്‍ ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും കഴിയ്ക്കുന്നത് ഒഴിവാക്കുക. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കും. പിന്നീട് കരളില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും.

കാപ്പി- ആസ്ത്മ

കാപ്പി- ആസ്ത്മ

കാപ്പി കഴിയ്ക്കുമ്പോള്‍ ആസ്ത്മയ്ക്കുള്ള മരുന്ന് കഴിയ്ക്കുന്നത് ഒഴിവാക്കുക. മരുന്ന് കഴിയ്ക്കുമ്പോഴുള്ള ഗുണം ഇതിലൂടെ ഇല്ലാതാവുന്നു. മാത്രമല്ല ഇത് ആസ്ത്മ വര്‍ദ്ധിപ്പിക്കാനാണ് കാരണമാകുന്നത്.

ഇലക്കറികള്‍-രക്തം കട്ടപിടിയ്ക്കുന്നതിന്

ഇലക്കറികള്‍-രക്തം കട്ടപിടിയ്ക്കുന്നതിന്

ആന്റി ബ്ലഡ് തിന്നേഴ്‌സ് ഉള്ള മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ഇളക്കറികള്‍ പരമവാധി ഒഴിവാക്കുക. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ രക്തം വേഗത്തില്‍ കട്ടപിടിയ്ക്കുന്നതിന് കാരണമാകുന്നു.

ഇരട്ടിമധുരം- ഹൃദയപ്രശ്‌നങ്ങള്‍

ഇരട്ടിമധുരം- ഹൃദയപ്രശ്‌നങ്ങള്‍

ഇരട്ടി മധുരം കഴിയ്ക്കുമ്പോള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍ പരമവാധി ഒഴിവാക്കുക. ഇതിലടങ്ങിയിട്ടുള്ള കുറഞ്ഞ തോതിലുള്ള പൊട്ടാസ്യം ഹൃദയത്തെ പ്രശ്‌നത്തിലാക്കുന്നു.

പാല്‍- ആന്റിബയോട്ടിക്

പാല്‍- ആന്റിബയോട്ടിക്

ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ പാല്‍ കഴിയ്ക്കുന്നത് ഒഴിവാക്കുക. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകും. ടെട്രാസൈക്ലിന്‍ വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ നിര്‍ബന്ധമായും പാല്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

 മധുരനാരങ്ങ- രക്തസമ്മര്‍ദ്ദം

മധുരനാരങ്ങ- രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ മധുരനാരങ്ങ പോലുള്ള പഴം ഒഴിവാക്കുക. ഇത് രക്തസമ്മര്‍ദ്ദത്തെ അപകടകരമായ അവസ്ഥയിലേക്ക് കുറയ്ക്കുന്നു.

English summary

Food and prescription drugs you should never mix together revealed

Some foods can prevent prescription medication from working, or in the worst case scenario have dangerous side-effects.
Story first published: Monday, November 28, 2016, 10:30 [IST]
Subscribe Newsletter