രാവിലെ ഓടും, എങ്കില്‍ ഇത് കഴിയ്ക്കാന്‍ മറക്കല്ലേ

Posted By: Staff
Subscribe to Boldsky

ഓട്ടം ഒരു വെല്ലുവിളിയാണ് .പ്രഭാത ഓട്ടത്തിന് പോകുന്ന വ്യക്തികൾക്ക് ധാരാളം എനെർജിയും ആരോഗ്യവും നഷ്ട്ടപ്പെടും എന്ന കാര്യത്തിൽ അറിവുണ്ടാകും .പ്രഭാത ഓട്ടം ധാരാളം കാലറി നശിപ്പിക്കും എന്ന് മാത്രമല്ല ചിലപ്പോൾ നമ്മെ തളർത്തുകയും ചെയ്യും.

എന്നിരുന്നാലും രാവിലത്തെ ഓട്ടം ഒരു വലിയ കാര്യം തന്നെയാണ് . പ്രഭാത ഓട്ടത്തിന് പോകുന്ന വ്യതികൾ ഓട്ടത്തിന് ശേഷം എന്ത് കഴിക്കണം എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ്. നിങ്ങൾക്കായുള്ള സഹായമാണ് ഈ ആർട്ടിക്കിൾ.

ചിക്കന്‍

ചിക്കന്‍

ചിക്കന്‍ കാലറി കുറഞ്ഞതും എന്നാൽ ഒരു ദിവസത്തേക്കുള്ള ആരോഗ്യം പ്രദാനം ചെയ്യുന്നതുമാണ് .ഇത് വളരെ അനായാസം എല്ലാ മസാലകളും ചേർത്ത് പാകം ചെയ്യാൻ കഴിയും .നിങ്ങൾ ഓടാൻ പോകുന്നതിനു മുൻപ് ഇത് പാകം ചെയ്തു വയ്ക്കുക . അപ്പോൾ ഓടി കഴിഞ്ഞെത്തുമ്പോൾ കഴിക്കാൻ പാകത്തിന് തണുത്തിരിക്കും .നേരത്തെ സൂചിപ്പിച്ചതുപോലെ പ്രഭാത ഭക്ഷണം ഏറ്റവും പ്രധാനപ്പെട്ടതാണ് .അതിനാൽ ചിക്കൻ തവിടുള്ള അരിയുമായി ചേർത്ത് പാകം ചെയ്തു കഴിച്ചാൽ വളരെ നേരത്തേക്ക് നിങ്ങൾക്ക് സംതൃപ്തി നൽകും .

സാൽമൺ

സാൽമൺ

നാം കടൽ വിഭവങ്ങളിലേക്ക് വരുമ്പോൾ സാൽമൺനേക്കാൾ ബദലായി മറ്റൊന്നില്ല .ഇത് ഒമേഗ 3 ആസിഡും , ആന്റിഓക്സിടന്റു കളും നിറഞ്ഞതായതിനാൽ ശരീരം വേഗം ആരോഗ്യം വീണ്ടെടുക്കും .പുഴുങ്ങിയ ഉരുളക്കിഴങ്ങും പച്ചക്കറികളും സാൽമണും ചേർത്ത് കഴിക്കുന്നത്‌ വളരെ നല്ലതാണു .

 വാഴപ്പഴം

വാഴപ്പഴം

ഓടുന്നവർക്ക് കാർബോഹൈഡ്രെറ്റ് ധാരാളം ആവശ്യമാണ് .വാഴപ്പഴം കാർബോഹൈഡ്രെറ്റിന്റെ ഉത്തമ കലവറയാണ് .വെറും പഴം കഴിക്കുന്നതിനേക്കാൾ വാഴപ്പഴം ഷേക്കും ആരോഗ്യത്തിന് നല്ലതാണു .

ഫ്രൂട്ട് സാലഡ്

ഫ്രൂട്ട് സാലഡ്

പഴങ്ങൾ മധുരമുള്ളതും വിറ്റാമിൻ നിറഞ്ഞതുമാണ് .ഓടിക്കഴിഞ്ഞ ശേഷം ഫ്രൂട്ട്സ് കഴിക്കുന്നത്‌ ആരോഗ്യത്തിന് വളരെ നല്ലതാണു .ആന്റിഓക്സിഡന്ടുകൾ നിറഞ്ഞ ആപ്പിൾ , ഓറഞ്ച് , ബ്ലാക്ക്‌ ബെറി , ഗ്രേപ്സ് എന്നിവ ധാരാളം കഴിക്കണം .

 പച്ചക്കറികൾ

പച്ചക്കറികൾ

ഒരു ദിവസം തുടങ്ങാൻ പച്ചക്കറികൾ കഴിക്കുന്നതും നല്ലതാണു .നമ്മുടെ ശരീരത്തെ ബലപ്പെടുത്താനാവശ്യമായ ആന്റിഓക്സിഡന്ടുകൾ, പ്രോട്ടീൻ ,വിറ്റാമിൻ , മിനറൽസ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു .മസിലുകൾ കൂടുതൽ ബാലവത്താക്കാനും , പ്രതിരോധശേഷി കൂട്ടാനും പച്ചക്കറികൾ സഹായിക്കുന്നു .ചീരയില , ബ്രോക്കോളി ,കാരറ്റ് എന്നിവയും ഞങ്ങൾ നിർദ്ദേശിക്കുന്നു .

ബദാം

ബദാം

കൊളസ്ട്രോൾ കുറഞ്ഞ ഒരു നല്ല ആന്റിഓക്സിഡന്റാണ് ബദാം .എല്ലാ ദിവസവും കഴിക്കുകയാണെങ്കിൽ ബദാം ഓടുന്നവർക്ക് വളരെ നല്ലതാണു .പക്ഷെ ഇത് ഒരു പ്രഭാത ഭക്ഷണം ആയി കരുതാൻ കഴിയില്ല .

 ഓട്സ്

ഓട്സ്

ഓടുന്നവർക്ക് ഓട്സ് ഒരു നല്ല ഭക്ഷണമാണ് .ഇതിൽ കാർബോഹൈഡ്രെറ്റ് , പ്രോട്ടീൻ ,ഫൈബർ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു .ഓട്സിന്റെ രുചി കൂട്ടാനായി നിങ്ങൾക്ക് ഫ്രൂട്ട്സ് കൂടി ചേർക്കാവുന്നതാണ് .

 ഗ്രീക്ക് യോഗേർട്ട്

ഗ്രീക്ക് യോഗേർട്ട്

ഓടുന്നവർക്ക് ഗ്രീക്ക് യോഗേർട്ട് ഒരു നല്ല ലഘു ഭക്ഷണമാണ് .ഒരു മണിക്കൂറിൽ 45 മിനിറ്റ് നിങ്ങൾ ഓടുന്നുവെങ്കിൽ ഗ്രീക്ക് യോഗേർട്ട് ഞങ്ങൾ നിർദ്ദേശിക്കുന്നു .ഇത് പ്രോട്ടീൻ നിറഞ്ഞതാണ്‌ . കുറച്ചു ഫ്രൂട്ട്സും , ബദാമും ചേർത്ത് കഴിക്കുന്നത്‌ നന്നായിരിക്കും .

English summary

Energizing Foods To Eat After A Morning Run

Running is a challenge. People who run every morning are aware of the fact that it consumes a lot of strength and energy.
Story first published: Tuesday, May 31, 2016, 8:30 [IST]
Subscribe Newsletter