For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കുറയ്ക്കൂ , സെക്സ് കൂട്ടാം..

By Super
|

നിങ്ങള്‍ കലോറിയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന ആളും, അധികഭാരം കുറയ്ക്കാനായി ഭക്ഷണക്കാര്യത്തില്‍ പ്രാധാന്യം നല്‍കുന്നയാളുമാണെങ്കില്‍ അതുകൊണ്ട് ഒരു ഗുണം കൂടിയുണ്ട്. മറ്റൊന്നുമല്ല നിങ്ങളുടെ ലൈംഗികാരോഗ്യവും വര്‍ദ്ധിക്കും എന്നതു തന്നെ. രസകരമായ ഒരു പഠനം അനുസരിച്ച് ഭക്ഷണം കുറയ്ക്കുന്നത് ശരീരഭാരം കുറയാന്‍ മാത്രമല്ല മൂഡ് മെച്ചപ്പെടുത്തുകയും ടെന്‍ഷന്‍ കുറയ്ക്കുകയും ചെയ്ത് ആവേശകരമായ സെക്സിലേക്ക് നയിക്കുകയും ചെയ്യും.

Eat less to boost your sex life

ലൂസിയാനയിലെ പെന്നിംഗ്‍ടണ്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്‍ററിലെ ഗവേഷകര്‍ ആരോഗ്യവാന്മാരായ മുതിര്‍ന്ന 218 ആളുകളുടെ ഭക്ഷണക്രമം രണ്ടുവര്‍ഷത്തേക്ക് നിരീക്ഷിച്ചു. അവരെ രണ്ടു ഗ്രൂപ്പായി തിരിക്കുകയും ഒരു ഗ്രൂപ്പിന്‍റെ കലോറി ഉപയോഗം 25 ശതമാനം കുറയ്ക്കുകയും ചെയ്തു.

ഒരു ഗ്രൂപ്പ് സാധാരണ ഭക്ഷണക്രമം തുടര്‍ന്നു. കലോറി നിയന്ത്രിക്കപ്പെട്ട ഗ്രൂപ്പിലെ ആളുകളുടെ മൂഡും ലൈംഗികതാല്‍പര്യവും വര്‍ദ്ധിച്ചതായി കോര്‍ബി മാര്‍ട്ടിന്‍ എന്ന ഗവേഷകന്‍ കണ്ടെത്തി. ഇവരുടെ ശരീരഭാരം കുറയുകയും മികച്ച ഉറക്കം ലഭിക്കുകയും ചെയ്തു.

Eat less to boost your sex life

അമിതഭാരവും വണ്ണവുമുള്ള ആളുകള്‍ക്കിടയില്‍ കലോറി നിയന്ത്രിച്ചത് വഴി ഉറക്കവും ലൈംഗിക താല്‍പര്യവും വര്‍ദ്ധിച്ചതായി കണ്ടെത്തി. രണ്ടു വര്‍ഷത്തെ കലോറി നിയന്ത്രണം ആരോഗ്യമുള്ളവരെ ദോഷകരമായി ബാധിച്ചതായി ഈ പഠനത്തില്‍ കണ്ടില്ല എന്നാണ് ജമ്മ ഇന്‍റേണല്‍ മെഡിസിന്‍ ജേര്‍ണലില്‍ വെളിപ്പെടുത്തിയത്.

ആഹാരം കുറവ് കഴിക്കുന്ന ഒരു പങ്കാളിക്കൊപ്പം ജീവിക്കുന്നത്, പ്രത്യേകിച്ച് രാത്രിയില്‍, നിങ്ങള്‍ മുമ്പെന്നത്തേക്കാളും വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള നടപടി എടുക്കണമോയെന്ന് തീരുമാനിക്കാന്‍ ഇടയാക്കും എന്ന് ഒരു സമീപകാല പഠനം കാണിക്കുന്നു.

Eat less to boost your sex life

യൂണിവേഴ്സിറ്റി ഓഫ് ന്യു സൗത്ത് വെയ്ല്‍സ് സ്കൂള്‍ ഓഫ് സൈക്കോളജിയിലെ ഗവേഷകരുടെ അഭിപ്രായപ്രകാരം നിങ്ങളുടെ ഒപ്പമുള്ളയാള്‍ എത്രത്തോളം ഭക്ഷണം കഴിക്കുന്നു എന്നത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവിനെയും സ്വാധീനിക്കുകയും അതിനൊപ്പം ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ബന്ധത്തിന് കാരണമാകുകയും ചെയ്യും. സോഷ്യല്‍ മോഡലിങ്ങ് എന്ന ഈ മനശാസ്ത്രപരമായ ഘടകം ഒപ്പമുള്ള ആളുകള്‍ ഭക്ഷണം കുറവ് കഴിക്കുമ്പോള്‍ മറ്റുള്ളവരും കുറവ് ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും.

English summary

Eat less to boost your sex life

eating less can not only help people lose weight, calorie restriction can improve mood and cut tension, leading to super sex drive.
Story first published: Wednesday, June 8, 2016, 16:25 [IST]
X
Desktop Bottom Promotion