സ്റ്റാമിനയില്ലെന്നാലോചിച്ച് വിഷമിക്കേണ്ട

Posted By:
Subscribe to Boldsky

സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നവരാണ് നമ്മുടെ പുതുതലമുറ, എന്നാല്‍ എന്താണ് സ്റ്റാമിന എന്നതിനെക്കുറിച്ച് ഈ പിള്ളേര്‍ക്കൊന്നും വലിയ പിടുത്തമില്ല എന്നാണ് തോന്നുന്നത്. സ്റ്റാമിന എന്ന് പറഞ്ഞാല്‍ ഹൃത്വിക് റോഷനും, സല്‍മാന്‍ഖാനും, പൃത്ഥ്വിരാജും ഒന്നുമല്ല. ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയുന്നത് അവന്റെ ശരീരമാണ്. ശാരീരികമായ കരുത്താണ് സ്റ്റാമിന എന്നതിന്റെ ഒറ്റവാക്ക്. സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ചില വഴികള്

ഒത്തശരീരവും ആകാരഭംഗിയും അല്‍പസ്വല്‍പം സ്റ്റാമിനയുമുള്ള നിങ്ങളെ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. എന്നാല്‍ വെറുതെ സ്വപ്‌നം കണ്ടിട്ട് കാര്യമില്ല അതിനായി എന്തെങ്കിലുമൊക്കെ ചെയ്യണം. ഭക്ഷണകാര്യം തന്നെയാകട്ടെ ആദ്യം. എന്തൊക്കെയാണ് ശാരീരികമായി കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്നു നോക്കാം.

ആപ്പിള്‍

ആപ്പിള്‍

ഒരു ആപ്പിള്‍ ദിവസവും കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താമെന്നു പറയുന്നത് വെറുതെയല്ല. ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ് ആപ്പിള്‍. മാത്രമല്ല ഇഷ്ടംപോലെ പ്രോട്ടീനും. അപ്പോള്‍ പിന്നെ ശാരീരികമായി കരുത്ത് നല്‍കുന്ന കാര്യത്തില്‍ ആളൊരു പുലിയല്ലേ.

ബദാം

ബദാം

ലോകത്തില്‍ വച്ചു തന്നെ ഏറ്റവും ആരോഗ്യമുള്ള ഭക്ഷണങ്ങളിലൊന്നാണ് ബദാം. വിറ്റാമിന്‍ സിയും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ അഹങ്കാരമൊന്നും പാവം ബദാമിനില്ല. സ്റ്റാമിന വേണമെങ്കില്‍ ബദാമിനെ കൂട്ടു പിടിച്ചോളൂ.

 ബ്രൗണ്‍റൈസ്

ബ്രൗണ്‍റൈസ്

കാര്‍ബോഹൈഡ്രേറ്റ് തന്നെയാണ് ഈ വിരുതന്റേയും രഹസ്യം. വിറ്റാമിന്‍ ബ കോംപ്ലക്‌സ് ധാരാളം ഉണ്ട് എന്നതും ഇവനെ മറ്റുള്ള അരികളില്‍ നിന്നും വ്യത്യസ്തനാക്കുന്നു. എന്നാല്‍ ഇനി സ്റ്റാമിനക്കായി കൂട്ടു പിടിച്ചോളൂ ഈ കുഞ്ഞന്‍ അരിയേയും.

 പഴം

പഴം

പഴമില്ലാതെ മലയാളിക്കെന്താഘോഷം. അതിപ്പോ എന്തായാലും ഒഴിച്ചു നിര്‍ത്താന്‍ പറ്റില്ല. അതുപോലെ തന്നെയാണ് ആരോഗ്യ കാര്യത്തിലും. എന്തായാലും സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പഴവും കേമനാണ്.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്

കാണാന്‍ നല്ല ഭംഗിയായിരിക്കും എന്നാല്‍ കഴിയ്ക്കുമ്പോള്‍ അത്ര രസമുണ്ടാവില്ല. പക്ഷേ സ്റ്റാമിന വേണോ കഴിച്ചേ പറ്റൂ, കാരണം വിറ്റാമിന്‍ എയും സിയും ഒളിച്ചിരിക്കുന്നത് ഇതിലല്ലേ.

കാപ്പി

കാപ്പി

കാപ്പിയും ചായയും ഇല്ലാതെ ഒരു നിമിഷം കഴിയാന്‍ പലര്‍ക്കും കഴിയില്ല. പ്രത്യേകിച്ച് കാപ്പി. അതുകൊണ്ട് കാപ്പിയും സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു. ഇനി ചിലപ്പോള്‍ കാപ്പിയ്ക്കും ആവശ്യക്കാര്‍ അധികമായിരിക്കും.

ചിക്കന്‍

ചിക്കന്‍

ചിക്കനോ? അതെ ചിക്കന്‍ തന്നെ, സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ചിക്കന്‍ ബെസ്റ്റാ. എല്ലിനും മസിലിനുമെല്ലാം ആരോഗ്യവും ബലവും കരുത്തും നല്‍കും എന്നതാണ് മറ്റൊരു കാര്യം.

മുട്ട

മുട്ട

തടി കൂട്ടാനല്ല മുട്ട കഴിയ്ക്കുന്നത് ആരോഗ്യഗുണങ്ങളാല്‍ നിറഞ്ഞു കവിയുന്നതാണ് മുട്ട എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നതും. പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട എന്ന കാര്യം ആര്‍ക്കും അറിയാവുന്നതും.

മത്സ്യം

മത്സ്യം

എന്നാല്‍ പിന്നെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ മത്സ്യം തൊട്ടു കൂട്ടാന്‍ തുടങ്ങാം. കാരണം ഒമേഗ 3 ഫാറ്റി ആസിഡ് മത്സ്യത്തിലും ധാരാളം ഉണ്ട് എന്നത് തന്നെ കാര്യം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ വെറുമൊരു ചായയല്ല. കൊളസ്‌ട്രോള്‍ കുറച്ച് സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഈ വിരുതന്‍ പെടുന്ന പാട് ചില്ലറയല്ല എന്നത് തന്നെ കാര്യം.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ വിട്ടൊരു കളിയില്ല നമുക്ക്. പലപ്പോഴും വേണ്ടെന്ന് പറഞ്ഞ് നമ്മള്‍ ഒഴിവാക്കി വിടുന്നവയാണ് പല ഇലക്കറികളും. എന്നാല്‍ സ്റ്റാമിന വേണോ കഴിച്ചേ പറ്റൂ.

English summary

Best Foods To Increase Your Stamina

Do you often feel you don’t have enough stamina? Do you keep feeling tired and bogged down by fatigue? Here is a list of stamina foods for you to check out and include to your diet.
Story first published: Friday, January 22, 2016, 11:23 [IST]