For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ ചൂടിനെ ചെറുക്കും ഭക്ഷണങ്ങള്‍

By Super
|

വേനല്‍ക്കാലത്തെ അതിരൂക്ഷമായ ചൂട് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ചൂടിനെ എങ്ങനെ നേരിടണമെന്നും, എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിഞ്ഞിരിക്കുന്നത് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ തടയാന്‍ സഹായിക്കും.

ആഹാരക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുകയും വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യുക. ചുടിനെ സ്വഭാവികമായി തന്നെ ചെറുക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.

ഇലക്കറികള്‍

ഇലക്കറികള്‍

ശരീരത്തിന് തണുപ്പ് ലഭിക്കുന്നതിന് ഇലക്കറികള്‍ ധാരാളമായി കഴിക്കുക. അവയില്‍ 80-95 ശതമാനവും ജലമാണ്. അവ വേഗത്തില്‍ ദഹിക്കുകയും ചെയ്യും.

തക്കാളി

തക്കാളി

ലൈസോപീന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് സമൃദ്ധമായി അടങ്ങിയ തക്കാളിയില്‍ 94 ശതമാനവും ജലമാണ്. പച്ചയില്‍ 93 ശതമാനം ജലമാണ്.

 നാരങ്ങ

നാരങ്ങ

നീരുള്ള, അസിഡിക് ആയ, എന്നാല്‍ രുചികരമായ നാരങ്ങ ലോകമെങ്ങും ഉപയോഗിക്കുന്ന ഫലവര്‍ഗ്ഗമാണ്. നാരങ്ങയ്ക്ക് ശരീരത്തിന് തണുപ്പ് നല്‍കാനും,വിഷാംശങ്ങളെ പുറന്തള്ളാനുമുള്ള മികച്ച കഴിവുണ്ട്.

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ

രുചികരവും, ഉന്മേഷം നല്‍കുന്നതുമായ തണ്ണിമത്തങ്ങ അഥവാ വത്തക്ക ശരീരം തണുപ്പിക്കാന്‍ ഏറെ ഫലപ്രദമാണ്. മറ്റ് ഏത് പച്ചക്കറിയെയും, പഴത്തേക്കാളും ഉയര്‍ന്ന അളവില്‍ ലൈസോപീന്‍ അടങ്ങിയതാണ്.

ഇളനീര്‍

ഇളനീര്‍

ഇളനീരിന്‍റെ അതിശയകരമായ ഗുണങ്ങളെക്കുറിച്ച് നൂറ്റാണ്ടുകളായി നമുക്ക് അറിയാവുന്നതാണ്. ശരീരത്തിന് തണുപ്പ് നല്‍കാന്‍ കഴിവുള്ള നിരവധി ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

പച്ചക്കറികള്‍

പച്ചക്കറികള്‍

ചൂടിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും നല്ല വഴിയാണ് ഇത്. പച്ചക്കറികള്‍ ധാരാളം കഴിയ്ക്കുന്നതും ചൂട് കുറയ്ക്കുന്നുയ ചൂട് കുറയ്ക്കുക മാത്രമല്ല ആരോഗ്യവും നല്‍കുന്നു എന്നതാണ് കാര്യം

കര്‍പ്പൂര തുളസി വെള്ളം

കര്‍പ്പൂര തുളസി വെള്ളം

കര്‍പ്പൂര തുളസിയിട്ട വെള്ളം കുടിയ്ക്കുന്നതും ഇത്തരത്തില്‍ ചൂടിന് ശമനം നല്‍കുന്നതാണ്. ഏറ്റവും അധികം സമയം ശരീത്തില്‍ നിര്‍ജ്ജലീകരണത്തിനോട് പൊരുതാനും കര്‍പ്പൂര തുളസിയ്ക്ക് കഴിയും.

English summary

Beat the summer heat with these cooling foods

The unprecedented summer heat can bring in a number of health issues. But by knowing how to prepare for a heat wave and what to do when one gets it can help avert the biggest health dangers such as heat exhaustion and heat stroke.
Story first published: Tuesday, May 3, 2016, 17:08 [IST]
X
Desktop Bottom Promotion