For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമുള്ള പ്രാതലിന് എന്തൊക്കെ?

|

പ്രാതല്‍ ഒരിക്കലും ഒഴിവാക്കാനാവാത്തതാണ്. വേറെ എന്തൊക്കെ ഒഴിവാക്കിയാലും ആരോഗ്യകരമായ പ്രാതല്‍ ഒഴിവാക്കിയാല്‍ നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യവും അതുപോലെ കുറയും എന്നതാണ് സത്യം. പ്രോട്ടീന്‍ ഷേക്ക് ആരോഗ്യകരമോ?

എന്നാല്‍ എല്ലാ ദിവസവും ഒരേ തരത്തിലുള്ള ഭക്ഷണം കഴിച്ച് മടുത്തവര്‍ക്കായി അല്‍പം വ്യത്യസ്തതയുള്ള ഭക്ഷണം പരീക്ഷിക്കാവുന്നതേ ഉള്ളൂ. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ് ഭക്ഷണവും. നിങ്ങള്‍ക്കൊന്നു ചിരിച്ചാലെന്താ?

അതുകൊണ്ട് എന്തൊക്കെ വ്യത്യസ്തമായ ആഹാര രീതികള്‍ പരീക്ഷിക്കാമോ അതെല്ലാം നമ്മള്‍ പരീക്ഷിക്കും. ആരോഗ്യത്തിനായി എന്തൊക്കെ തരത്തിലുള്ള പ്രാതല്‍ പരീക്ഷിക്കാം എന്ന് നോക്കാം.

ഇഡ്‌ലി

ഇഡ്‌ലി

ഇഡ്‌ലി തന്നെയാണ് ആരോഗ്യം തരുന്ന പ്രഭാത ഭക്ഷണത്തില്‍ മുന്‍പന്തിയിലുള്ളത്. എന്നാല്‍ എല്ലാ ദിവസവും ഇഡ്‌ലി ഉണ്ടാക്കുക എന്നു പറയുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. എന്നാലും ഇത് ആരോഗ്യം നല്‍കുന്നു എന്നതാണ് സത്യം.

സാന്‍ഡ് വിച്ച്

സാന്‍ഡ് വിച്ച്

വിദേശിയാണെങ്കിലും നമ്മുടെ മലയാളികളുടേയും പ്രിയങ്കരിയായിത്തീര്‍ന്നിരിക്കുകയാണ് സാന്‍ഡ് വിച്ച്. വെജിറ്റബിള്‍ സാന്‍ഡ് വിച്ച് വയറു നിറയ്ക്കുകയും വയറു നിറച്ച് ആരോഗ്യം തരുകയും ചെയ്യുന്നു.

 ഓട്‌സ്

ഓട്‌സ്

അധികം കഷ്ടപ്പെടാതെ തന്നെ ആരോഗ്യം നല്‍കുന്ന വസ്തുവാണ് ഓട്‌സ്. നമ്മുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്‍പ്പടെ ശരീരത്തെ സംരക്ഷിക്കുന്നതിന് ഓട്‌സ് വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്.

ദോശ

ദോശ

ദോശയും നല്ലൊരു ആരോഗ്യദായകമായ പ്രഭാത ഭക്ഷണമാണ്. ഏറ്റവും എളുപ്പമാര്‍ന്ന വഴിയിലൂടെ ആരോഗ്യം തരുന്ന പ്രഭാത ഭക്ഷണം.

പാല്‍

പാല്‍

ഒരു ഗ്ലാസ് പാല്‍ മാത്രം കുടിയ്ക്കുന്നതിലൂടെ വേണമെങ്കില്‍ ആരോഗ്യം നിലനിര്‍ത്താം. പാല്‍ കുടിയ്ക്കുന്നതും പ്രഭാത ഭക്ഷണം കഴിക്കുന്നതിന്റെ ഫലം തരും. കൂടാതെ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പാല്‍ എന്നതും ആരോഗ്യത്തിന്റെ കലവറ നിറയ്ക്കുന്നു.

 ചപ്പാത്തി

ചപ്പാത്തി

ചപ്പാത്തി പ്രഭാത ഭക്ഷണം പോലെ തന്നെ അത്താഴത്തിനും ഉപയോഗിക്കാവുന്നതാണ്. ചപ്പാത്തി നല്‍കുന്ന ആരോഗ്യം ശരീരത്തെ പല അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

മുട്ട

മുട്ട

മുട്ടയും പാലും നമ്മുടെ പ്രാതലിന്റെ ഭാഗമായിട്ട് കാലം കുറച്ചായി. എങ്കിലും മുട്ട എങ്ങനെ കഴിച്ചാലും ആരോഗ്യം തരുന്നു എന്നതാണ് സത്യം.

റവ ഉപ്പുമാവ്

റവ ഉപ്പുമാവ്

കാലം എത്ര പുരോഗമിച്ചാലും ഉപ്പുമാവിന്റെ ഗുണം ഒന്നു വേറെ തന്നെയാണ്. റവ ഉപ്പുമാവാണ് ഇത്തരത്തില്‍ പ്രഭാത ഭക്ഷണത്തില്‍

ആരോഗ്യം വിളമ്പുന്ന മറ്റൊന്ന്.

English summary

Top 8 Healthiest Breakfast Foods

Often breakfast becomes boring if we keep eating the same items over and over again. Being low in calories, these will keep you active without feeling bloated leaving just enough space for a wholesome lunch.
X
Desktop Bottom Promotion