ആയുസ്സ് ഇനി ഇവരുടെ കയ്യില്‍...

Posted By:
Subscribe to Boldsky

കൂടുതല്‍ ആരോഗ്യം നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാനാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഇതിന് കഴിയാറില്ല. പലര്‍ക്കും ഇതറിയില്ല എന്നുള്ളതും സത്യം. ഗര്‍ഭകാലത്ത്‌ സൂപ്പര്‍ ഫുഡുകള്

ആരോഗ്യവിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ ആരോഗ്യമുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇതെല്ലാം നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്നവയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിങ്ങളെ രോഗിയാക്കും ഭക്ഷണക്കൂട്ടുകള്

അതുകൊണ്ടു തന്നെ ഈ പറയുന്ന ഭക്ഷണങ്ങളെല്ലാം തന്നെ സ്ഥിരമായി നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

നാരങ്ങ

നാരങ്ങ

നാരങ്ങ നമുക്കേവര്‍ക്കും പരിചമുള്ള ഒന്നാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലിനും പല്ലിനും ആരോഗ്യം നല്‍കുകയും നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇതിലുള്ള സിട്രസ് ഫ്‌ളവനോയ്ഡ് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളി ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ മറ്റുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ച് ഒരുപടി മുന്നിലാണ്. മാത്രമല്ല ശരീരത്തിനാവശ്യമായ വിറ്റാമിന്‍ കെയും ധാരാളം ലഭിയ്ക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രണവിധേയമാക്കുന്നു എന്നതാണ് ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പലപ്പോഴും നമ്മള്‍ ഒഴിവാക്കുന്ന ഭക്ഷണമാണ്. എന്നാല്‍ ഉരുളക്കിഴങ്ങിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിവില്ല. ഉരുളക്കിഴങ്ങിലുള്ള അതേ വിറ്റാമിനുകള്‍ തന്നെ ചീരയിലും ബ്രൊക്കോളിയിലും അടങ്ങിയിട്ടുണ്ട്. മാത്രമല്ല മധുരക്കിഴങ്ങ് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു.

 സാല്‍മണ്‍

സാല്‍മണ്‍

ഒമേഗ ഫാറ്റി 3 ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് സാല്‍മണില്‍. അതുകൊണ്ടു തന്നെ ക്യാന്‍സര്‍, ഡിപ്രഷന്‍, ഹൃദയാഘാത പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ സാല്‍മണ്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

വാള്‍നട്ട്

വാള്‍നട്ട്

മത്സ്യത്തെപ്പോലെ തന്നെ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് വാള്‍നട്ടിന്റേയും പ്രത്യേകത. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ക്യാന്‍സറിനെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു.

ആവക്കാഡോ

ആവക്കാഡോ

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തില്‍ ഇത്രയും വലിയ പങ്കു വഹിക്കുന്ന ഫലവര്‍ഗ്ഗം വേറെ ഇല്ലെന്നു തന്നെ പറയാം. ദിവസവും ആവക്കാഡോ ജ്യൂസ് കഴിയ്ക്കുന്നത് പക്ഷാഘാത സാധ്യത കുറയ്ക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഇ കോളി ബാക്ടീരിയയെ ഇല്ലാതാക്കുന്നു. ഇത് ശാരീരികോഷ്ണം കുറയ്ക്കുകയും കൊളസ്‌ട്രോളിനേയും രക്തസമ്മര്‍ദ്ദത്തേയും ക്രമപ്പെടുത്തുകയും ചെയ്യുന്നു.

 ചീര

ചീര

അത്ഭുതങ്ങളുടെ കലവറയാണ് ചീര. ആന്റി ഓക്‌സിഡന്റ് ധാരാളം ഉള്ളതിനാലും എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ട് ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിനെ ഏറ്റവും കൂടുതല്‍ സഹായിക്കും.

ബീന്‍സ്

ബീന്‍സ്

ബീന്‍സിലും ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഉണ്ട് എന്നതാണ് സത്യം. ഹൃദയ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും ബീന്‍സിലുണ്ട്.

English summary

The Top-10 Healthiest Foods on the Planet

These 10 super foods are proven, expert-beloved disease fighters and energy boosters. Add them to your meals and get on the fast track to a super-healthy body.
Story first published: Saturday, December 26, 2015, 12:06 [IST]
Subscribe Newsletter