For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോഷകസമ്പുഷ്ടം ഉച്ചഭക്ഷണം

|

ഭക്ഷണം കഴിക്കുന്നതിലൂടെയാണ് പലരും തടിയന്‍മാരാകുന്നതെന്നൊരു ധാരണ നമ്മള്‍ ചിലര്‍ക്കിടയിലെങ്കിലും നിലനില്‍ക്കുന്നില്ലേ? അതിനാല്‍ തന്നെ ഉച്ചഭക്ഷണം ഒഴിവാക്കുന്നവരും കുറവല്ല.

എന്നാല്‍ അതും ഇതും വാരിവലിച്ചു കഴിച്ചിട്ട് തടി കൂടി എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.പുരുഷവന്ധ്യത, പരിഹാരം പ്രകൃതിദത്തം

നാം നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില അവശ്യ ഘടകങ്ങളുണ്ട്. പ്രത്യേകിച്ചും ഉച്ചഭക്ഷണത്തില്‍. അതെന്തൊക്കെയാണെന്ന് നോക്കാം.പച്ചത്തക്കാളി ചോദിച്ചു വാങ്ങൂ

മുട്ട

മുട്ട

ചരിത്രപരമായി തന്നെ മുട്ടയ്ക്ക് നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത സ്ഥാനമുണ്ട്. പക്ഷേ ഈയിടെയായി മുട്ടയ്ക്ക് നേരിട്ട അപഖ്യാതി പറയാതിരിക്കനാവില്ല. മുട്ട കഴിക്കുന്നത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന്. എന്നാല്‍ മുട്ടയിലുള്ള ഉയര്‍ന്ന പ്രോട്ടീന്‍ മുട്ടയെ നമ്മുടെ ഉച്ചഭക്ഷണത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരംഗമാക്കി മാറ്റി.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

നമ്മുടെ ഭക്ഷണക്രമത്തെ തന്നെ മാറ്റിമറിക്കാനുള്ള കഴിവ് ഒലീവ് ഓയിലിനുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തം കട്ട പിടിക്കാനുള്ള സാധ്യത ഇല്ലാതാക്കാനും രക്തത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാനും ഉള്ള കഴിവ് ഒലീവ് ഓയിലിനുണ്ട്.

ആവക്വാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്

ആവക്വാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്

ആവക്വാഡോ കൊണ്ടുള്ള സാലഡ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. ഇരുപതിലധികം വിറ്റാമിനുകളാണ് ഇവയില്‍ അടങ്ങിയിട്ടുള്ളത്. ഇത് ഹൃദയാരോഗ്യത്തേയും കാഴ്ചയേയും രക്ത സമ്മര്‍ദ്ദത്തിനേയും നിയന്ത്രിക്കും.

 മത്സ്യം തൊട്ട് കൂട്ടാം

മത്സ്യം തൊട്ട് കൂട്ടാം

സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചിരിക്കുന്ന കാലമാണ്. എന്തുകൊണ്ടെന്നാല്‍ ഇവ ഉച്ചഭക്ഷണത്തില്‍ ഉണ്ടെങ്കില്‍ ആരോഗ്യകാര്യത്തില്‍ പിന്നെന്തിനു പേടി. പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ് മത്സ്യം എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

 ധാന്യങ്ങള്‍ മറക്കല്ലേ

ധാന്യങ്ങള്‍ മറക്കല്ലേ

ഉച്ചഭക്ഷണത്തിന് അനിവാര്യമായ ഒന്നാണ് ധാന്യങ്ങള്‍. അതുകൊണ്ടു തന്നെ ജങ്ക് ഫുഡ് ഒഴിവാക്കി ധാന്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

സോയാബീന്‍ എണ്ണ

സോയാബീന്‍ എണ്ണ

കൊളസ്‌ട്രോളില്‍ നിന്നും മുക്തി നേടണമെങ്കില്‍ സോയാബീന്‍ എണ്ണ കൊണ്ടുള്ള പാചകം സ്ഥിരമാക്കിക്കോളൂ. പ്രത്യേകിച്ച് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വളരെ നല്ലതായിരിക്കും.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

സാധാരണ ഉച്ചയ്ക്ക് ആരും പാല്‍ കഴിക്കാറില്ലെങ്കിലും ആരോഗ്യസംരക്ഷണം എന്ന നിലയില്‍ പാലും സ്ഥിരമാക്കാവുന്നതാണ്. പ്രായഭേദമന്യേ പാല്‍ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും.

ക്യാരറ്റ് ശീലമാക്കൂ

ക്യാരറ്റ് ശീലമാക്കൂ

കണ്ണിനു കൂടുതല്‍ കാഴ്ചശക്തി നല്‍കുന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. അതുകൊണ്ട് തന്നെ ക്യാരറ്റ് വിഭവങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് കൂടുതല്‍ കാഴ്ച ശക്തി പ്രദാനം ചെയ്യും.

English summary

Special Food Items For Healthy Lunch

There are many misconceptions nowadays that all seem to favor one problematic and misleading proposition, that eating fat makes you fat, and thus you should avoid it at all costs.
X
Desktop Bottom Promotion