For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണ വിഭവങ്ങള്‍ക്ക് സ്വാദ് കൂട്ടണോ..

By Sruthi K M
|

ഇന്ന് എല്ലാവര്‍ക്കും സ്വാദുള്ള ഭക്ഷണത്തോടാണ് പ്രിയം. സ്വാദില്ലെങ്കില്‍ എത്ര വില കൊടുത്ത് വാങ്ങിയതാണെങ്കിലും, ഉണ്ടാക്കിയതാണെങ്കിലും വേണ്ടേ...വേണ്ട. ഭക്ഷണ സാധനങ്ങള്‍ക്ക് ഗുണമേന്മയേക്കാള്‍ സ്വാദിന് പ്രാധാന്യം നല്‍കുന്നവരാണ് മിക്കവരും. പക്ഷേ, ഇന്ന് അജിനോമോട്ടോ പോലുള്ള മാരക രാസവസ്തുക്കള്‍ ഉപയോഗിച്ച് ഭക്ഷണങ്ങള്‍ക്ക് രുചി കൂട്ടാനാണ് എല്ലാവരും ശ്രമിക്കുന്നത്.

ചെറുപയറിന്റെ ആരോഗ്യപ്പെരുമ

എന്നാല്‍ ഇത്തരം വഴികളിലൂടെ സ്വാദ് കൂട്ടാന്‍ നോക്കിയാല്‍ ശരീരത്തിന് അപകടമാണ്. വീട്ടില്‍ സാധാരണ ഉണ്ടാക്കാറുള്ള വിഭവങ്ങള്‍ക്ക് തികച്ചും ആരോഗ്യകരമായ രീതിയില്‍ സ്വാദ് കൂട്ടുന്ന ചില ടിപ്‌സാണ് ഇന്നിവിടെ പറയുന്നത്.

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി അല്പനേരം വെള്ളത്തിലിടുക. അതിനുശേഷം വറുത്താല്‍ നല്ല സ്വാദ് കിട്ടും.

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

ഓംലറ്റ് നല്ല രുചികരവും മൃദുത്വവുമാകാന്‍ മുട്ട പതപ്പിച്ചതിന് ശേഷം അല്പം പാലോ, വെള്ളമോ ചേര്‍ക്കുക.

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

പൂരി ഉണ്ടാക്കാന്‍ എടുക്കുന്ന മാവില്‍ വെള്ളത്തില്‍ മുക്കി പിഴിഞ്ഞ റൊട്ടി ചേര്‍ക്കുക. പുരി വളരെ മൃദുവും സ്വാദിഷ്ടവുമായിരിക്കും.

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ത്താല്‍ സ്വാദ് കൂടും.

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

തക്കാളി പാകം ചെയ്യുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ത്താല്‍ നല്ല രുചി കിട്ടും.

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

ഉള്ളിയും വെളുത്തുള്ളിയും മറ്റും അരച്ചുചേര്‍ക്കുന്ന കറികളില്‍ വെള്ളത്തിന് പകരം അല്പം പാല്‍ ഒഴിക്കുക. നല്ല സ്വാദും കൊഴുപ്പും കിട്ടും.

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

ഉപ്പു ചേര്‍ത്ത് വേവിച്ചാല്‍ പച്ചക്കറിയിലെ ജലാംശം നഷ്ടപ്പെടും. അതുകൊണ്ട് നന്നായി വെന്തതിന് ശേഷം മാത്രം ഉപ്പ് ചേര്‍ക്കുക.

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോള്‍ തൈരോ, പാലോ ചേര്‍ത്താല്‍ നല്ല മൃദുവും സ്വാദിഷ്ടവുമായി കിട്ടും.

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

ചോറില്‍ ഒരു നുള്ള് ഉപ്പും നെയ്യും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കിയാല്‍ നല്ല സ്വാദ് ലഭിക്കും.

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

മാവില്‍ അല്‍പം ചോറ് അരച്ച് ചേര്‍ത്താല്‍ നല്ല മയമുള്ള ദോശയും ഇഡ്ഡലിയും ഉണ്ടാക്കാം

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സവാള വറക്കുന്നതിനുമുന്‍പ് അല്പം പാലില്‍ മുക്കുക. ഇത് രുചി കൂട്ടും.

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

സ്വാദ് കൂട്ടാന്‍ ചില ടിപ്‌സ്

പാല്‍ ചൂടാക്കാതെ ഉറയൊഴിച്ച് വെക്കുക. അടുത്ത ദിവസം ദോശമാവില്‍ കലര്‍ത്തുകയാണെങ്കില്‍ രുചിയും മൃദുത്വവും കിട്ടും.

English summary

some ways to increase taste of food

here are a few things that you can try out for yourself and see if it actually improves the taste of your food.
Story first published: Tuesday, May 26, 2015, 11:05 [IST]
X
Desktop Bottom Promotion