എത്രകാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം..

Posted By:
Subscribe to Boldsky

പാചകത്തിനുള്ള സാധനങ്ങള്‍, പാകം ചെയ്ത ഭക്ഷണങ്ങളുമൊക്കെ കേടുകൂടാതെ സൂക്ഷിക്കാന്‍ എല്ലാവരും ഇന്ന് ഫ്രിഡ്ജിനെ ആശ്രയിക്കുന്നു. എന്നാല്‍ വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ നിശ്ചിതസമയം കഴിഞ്ഞാല്‍ ഫ്രിഡ്ജ് ഭക്ഷണത്തെ കേടാക്കുമെന്ന് തീര്‍ച്ചയാണ്. അതിനാല്‍ ഓരോ ആഹാരപദാര്‍ത്ഥങ്ങളും എത്രനാള്‍ വരെ, എത്രസമയം വരെ സൂക്ഷിക്കാം എന്ന് ഓരോരുത്തരും മനസ്സിലാക്കിയിരിക്കണം.

നിങ്ങളില്‍ ആമവാതത്തിന്റെ ലക്ഷണങ്ങളുണ്ടോ

പഴങ്ങളും പച്ചക്കറിയും വെക്കുന്ന പോലെയല്ല ഭക്ഷണം വയ്ക്കുന്നത്. എല്ലാ ഭക്ഷണവും ഫ്രിഡ്ജില്‍ വെക്കുന്നത് നല്ലതാണോ..? ചിക്കന്‍ വാങ്ങിയാല്‍ കുറേനാള്‍ ഫ്രിഡ്ജില്‍ വച്ച് ചൂടാക്കി കഴിക്കലാണ് മിക്കവരുടെയും പതിവ്. ഓരോ ഭക്ഷണത്തിനും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്ന കാലാവധിയുണ്ട്.

ബീഫ്

ബീഫ്

ബീഫ് രണ്ട് മുതല്‍ നാല് ദിവസം വരെ പരമാവധി ഫ്രിഡ്ജില്‍ വെയ്ക്കാം. ഇതിനപ്പുറം ഉപയോഗിച്ചാല്‍ വിഷമായിരിക്കും നിങ്ങള്‍ കഴിക്കുക.

പോര്‍ക്ക്

പോര്‍ക്ക്

ബീഫിനെ പോലെ തന്നെ പന്നിയിറച്ചിയും രണ്ടോ, നാലോ ദിവസം വരെ മാത്രമേ വെയ്ക്കാന്‍ പാടുള്ളൂ. ഇതുപോലെ തന്നെയാണ് മട്ടനും.

ചിക്കന്‍

ചിക്കന്‍

ചിക്കന്‍ മിക്കവരും ഫ്രിഡ്ജില്‍ വെച്ച് കുറേക്കാലം ഉപയോഗിക്കുന്നത് കാണാം. എന്നാല്‍ മൂന്ന് ദിവസം വരെയേ ചിക്കന്‍ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാന്‍ പാടുള്ളൂ.

മീന്‍

മീന്‍

മത്സ്യങ്ങള്‍ മൂന്നോ നാലോ ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഞണ്ട്

ഞണ്ട്

ഞണ്ട്, കക്ക പോലുള്ള തോടുള്ള മത്സ്യങ്ങള്‍ പന്ത്രണ്ട് മണിക്കൂറോ ഒരു ദിവസമോ മാത്രമേ വയ്ക്കാന്‍ സാധിക്കുകയുള്ളൂ. അതിനുശേഷം ഇത് ഫ്രിഡ്ജിനോട് അടുപ്പിക്കാനേ പാടില്ല.

വേവിച്ച ചെമ്മീന്‍

വേവിച്ച ചെമ്മീന്‍

വേവിച്ച ചെമ്മീന്‍, ഞണ്ട് എന്നിവ രണ്ട് ദിവസം വരെ വെയ്ക്കാം.

സാലഡ്

സാലഡ്

വീട്ടില്‍ നിന്ന് സാലഡ് ഉണ്ടാക്കി ഫ്രിഡ്ജില്‍ വെച്ച് കുറേശ്ശയായി കൂട്ടുന്നവരുണ്ട്. എന്നാല്‍ ഇത് നാല് ദിവസത്തില്‍ കൂടുതല്‍ വയ്ക്കരുത്.

സൂപ്പ്

സൂപ്പ്

സൂപ്പ് ഉണ്ടാക്കി ഫ്രിഡ്ജില്‍ വെച്ചാല്‍ രണ്ടു മൂന്നു ദിവസം ഉപയോഗിക്കാം.

മുട്ട

മുട്ട

മുട്ട എല്ലാവരും ഇപ്പോള്‍ ഫ്രിഡ്ജിലാണ് സൂക്ഷിച്ചുവെക്കാറുള്ളത്. മൂന്നോ, നാലോ ആഴ്ച വരെ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ മുട്ട പൊട്ടിച്ചത് രണ്ട് ദിവസം മാത്രം വയ്ക്കാന്‍ പാടുള്ളൂ. പുഴുങ്ങിയ മുട്ട ഒരാഴ്ച വരെ സൂക്ഷിക്കാം.

പാല്‍

പാല്‍

തിളപ്പിച്ചാറ്റിയ പാല്‍ മൂന്ന് ദിവസം വരെ വയ്ക്കാം.

പച്ചക്കറികള്‍

പച്ചക്കറികള്‍

ബീന്‍സ്- മൂന്ന് ദിവസം, ക്യാരറ്റ്- രണ്ടാഴ്ച, ചീര - രണ്ടാഴ്ച

ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ലാത്തത്

ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ലാത്തത്

ഉള്ളി, തണ്ണിമത്തന്‍, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കാമെന്ന് കരുതരുത്.

ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ലാത്തത്

ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ലാത്തത്

തേന്‍, തക്കാളി, പഴം, മാങ്ങ എന്നിവയും ഒരു കാരണവശാലും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.

ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ലാത്തത്

ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ലാത്തത്

കാപ്പിപൊടി, പ്‌ളം, ആപ്രിക്കോട്ട് എന്നിവയും ഫ്രിഡ്ജില്‍ വയ്‌ക്കേണ്ട സാധനങ്ങള്‍ അല്ല.

English summary

some foods you shouldn't keep in your fridge

Chances are you're storing at least one of these foods incorrectly. Chances are you've mistakenly been storing some of these foods in your fridge
Story first published: Monday, July 6, 2015, 17:02 [IST]
Subscribe Newsletter