ഇതൊന്നും സസ്യാഹാരമല്ല..

Posted By:
Subscribe to Boldsky

നിങ്ങള്‍ വെജിറ്റേറിയനാണോ..? നിങ്ങള്‍ ഹോട്ടലില്‍ പോയി കഴിക്കുന്ന ഭക്ഷണം ഏതാണ്. നൂറു ശതമാനം വെജിറ്റേറിയന്‍ ഭക്ഷണമാണെന്ന് കരുതി നിങ്ങള്‍ കഴിക്കുന്ന പല ആഹാരങ്ങളും നോണ്‍-വെജിറ്റേറിയന്‍ ആണെന്ന സത്യം ഇനിയെങ്കിലും മനസ്സിലാക്കിക്കോളൂ.. നൂറു ശതമാനം വെജിറ്റേയന്‍ ആണെന്ന് അഹങ്കരിക്കാന്‍ വരട്ടെ.

ഹെര്‍പ്പിസ് രോഗത്തെ തിരിച്ചറിയാം

മാംസാഹാരം ഇനി ഞാന്‍ കൈക്കൊണ്ട് തൊടില്ലെന്ന് പറഞ്ഞ് നിങ്ങള്‍ കഴിക്കുന്ന വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇനിമുതല്‍ പരിശോധിക്കേണ്ടിവരും. സസ്യാഹാരമെന്ന് നമ്മള്‍ ഇത്രയും നാള്‍ തെറ്റിദ്ധരിച്ച ചില ആഹാരപദാര്‍ത്ഥങ്ങളെക്കുറിച്ച് ഇനിയെങ്കിലും അറിഞ്ഞിരിക്കാം.

പഞ്ചസാര

പഞ്ചസാര

നാച്ച്വറല്‍ കാര്‍ബണ്‍ പ്രൊസസ്സിംഗിലൂടെയാണ് പഞ്ചസാര ഉണ്ടാക്കുന്നത്. മൃഗങ്ങളുടെ എല്ലില്‍ നിന്നുമാണ് പ്രകൃതിദത്തമായ കാര്‍ബണ്‍ ഉണ്ടാകുന്നത്.

ഫ്രഞ്ച് ഫ്രൈസ്

ഫ്രഞ്ച് ഫ്രൈസ്

മൃഗക്കൊഴുപ്പ് ചേര്‍ത്താണ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നത്. പോത്തിന്റെ കൊഴുപ്പ് ആണ് പ്രധാനമായും ഇതില്‍ ചേര്‍ക്കുന്നത്.

വെണ്ണ

വെണ്ണ

പ്രോട്ടീനും കാത്സ്യവും ധാരാളം അടങ്ങിയിട്ടുള്ള വെണ്ണ മിക്ക വെജിറ്റേറിയന്‍സും കഴിക്കാറുണ്ട്. പാല്‍ ഉറകൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന റെന്നെറ്റ് എന്ന ദ്രാവകം മൃഗങ്ങളുടെ കുടലില്‍നിന്നാണ് ഉണ്ടാക്കുന്നത്.

റൊട്ടി

റൊട്ടി

മത്സ്യങ്ങളുടെ വയറ്റില്‍ നിന്നെടുക്കുന്ന ഭക്ഷ്യയോഗ്യമായ എണ്ണയായ മീനെണ്ണ ചേര്‍ക്കുന്നതിനാല്‍ റൊട്ടി പൂര്‍മമായും സസ്യാഹാരമല്ല.

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍ വിഭാഗത്തില്‍പ്പെടുന്ന ബിയര്‍, വൈന്‍, ആപ്പിളില്‍ നിന്നുമുണ്ടാക്കുന്ന സൈദര്‍ എന്നിവയൊക്കെ റിഫൈന്‍ ചെയ്‌തെടുക്കുന്നത് മത്സ്യങ്ങളുടെ സ്വിം ബ്ലേഡറുകള്‍ ഉപയോഗിച്ചും മൃഗങ്ങളുടെ എല്ലില്‍ നിന്നെടുക്കുന്ന ജെലാറ്റിന്‍ ഉപയോഗിച്ചുമാണ്.

English summary

There are several common vegetarian foods that are actually non-vegetarian.

While care is taken during food preparation, vegetarian foods may be animal bones are used in the production make white cane sugar non-vegetarian.
Story first published: Tuesday, June 16, 2015, 9:29 [IST]