മുട്ടവെള്ളയുടെ ദോഷവശങ്ങള്‍

Posted By:
Subscribe to Boldsky

നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒത്തിണങ്ങിയ ഒന്ന്.

മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോളുണ്ടാക്കുമെന്നതിനാല്‍ ഇതൊഴിവാക്കി മുട്ടവെള്ള കഴിയ്ക്കാനാണ് സാധാരണ പറയാറ്.

എന്നാല്‍ മുട്ടവെള്ളയ്ക്ക് ചില ദോഷവശങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ, നല്ലപോലെ വേവിയ്ക്കാത്ത മുട്ടവെള്ളയ്ക്കാണ് ഇത് ബാധകമെന്നതും പ്രധാനം. പല്ലു കേടാകാതെ കാക്കും ഭക്ഷണങ്ങള്‍

egg1

സാല്‍മൊണെല്ല

വേവിയ്ക്കാത്ത മുട്ടവെള്ളയില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയയുണ്ടാകാന്‍ സാധ്യതയുണ്ട്. കോഴിയുടെ വയറ്റില്‍ കാണുന്ന ഈ ബാക്ടീരിയ മുട്ടയിലുണ്ടാകാനും സാധ്യതയേറെയാണ്. ഇത് നല്ലപോലെ വേവിച്ചു കഴിയ്ക്കുകയെന്നതാണ് വഴി.

egg 2

ബയോട്ടിന്‍

മുഴുവന്‍ വേവിയ്ക്കാത്ത മുട്ടവെള്ള ശരീരത്തിലെ ബയോട്ടിന്‍ തോതില്‍ കുറവു വരുത്തും. വേവിയ്ക്കാത്ത മുട്ടയിലെ ആല്‍ബുിനാണ് ഇത് വലിച്ചെടുക്കുക.

ബയോട്ടിനില്‍ വൈറ്റമിന്‍ എച്ച്, വൈറ്റമിന്‍ 7 എന്നിവ അടങ്ങിയിട്ടുമുണ്ട്. ഇവയുടെ കുറവ് മസില്‍ വേദന, മുടികൊഴിച്ചില്‍, തലചുറ്റല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

egg 3

അലര്‍ജി

മുട്ടയോട് അലര്‍ജിയുള്ളവര്‍ക്ക് വേവിയ്ക്കാത്ത മുട്ട വെള്ളയും കൂടുതല്‍ മുട്ടവെള്ളയും കഴിയ്ക്കുന്നത് ദോഷം ചെയ്യും. ഇത് മനംപിരട്ടല്‍, ചര്‍മപ്രശ്‌നങ്ങള്‍, വയറിളക്കം, ചുമ, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും.

egg 4

പ്രോട്ടീന്‍ കൂടുതല്‍

മുട്ടവെള്ളയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഇവ കൂടുതല്‍ കഴിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങളുള്ളവര്‍ക്ക് നല്ലതല്ല. ഇവര്‍ക്ക് ദിവസം 0.6-0.8 ഗ്രാം പ്രോട്ടീനാണ് നിര്‍ദേശിയ്ക്കപ്പെട്ടിട്ടുള്ളത്. കൊതുകുകടിക്കുള്ള പ്രതിവിധികള്‍

English summary

Side Effects Of Egg Whites

Are you curious about whether egg whites are as good as they are said to be? Eggs are delicious as they are healthy. However, they, especially the albumin, do come with quite a few side effects that can adversely affect your body.
Story first published: Saturday, April 25, 2015, 11:10 [IST]
Subscribe Newsletter