For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും കഴിയ്‌ക്കേണ്ട വേരുകള്‍

|

പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പലതിന്റേയും പല ഭാഗങ്ങളായിരിയ്ക്കും ഉപകാരപ്രദം. ഇതില്‍ വേരും പൂവും കായും തണ്ടും ഇലയുമെല്ലാം പെടും.

പല പച്ചക്കറികളും വേരുകളുടെ രൂപത്തിലാണ് ലഭ്യമാകുന്നത്. അതായത് മണ്ണിനടിയിലേയ്ക്കു വളരുന്ന ഭാഗമാണ് ഭക്ഷ്യവസ്തുവായി ഉപയോഗിയ്ക്കുന്നത്.

ഇത്തരം വേരുകള്‍ പൊതുവെ നാരുകളാല്‍ സമ്പുഷ്ടവുമാണ്. ഇതുകൊണ്ടുതന്നെ ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുമാണ്. ഭക്ഷണത്തില്‍ പാലുല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍..

നാം പതിവായി, അല്ലെങ്കില്‍ ഒന്നരാടമെങ്കിലും ഉപയോഗിയ്‌ക്കേണ്ട ചില വേരുകളെക്കുറിച്ചറിയൂ,

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ഇത്തരത്തില്‍ ഒന്നാണ്. ഇതിലെ അയേണ്‍ രക്തമുണ്ടാകാന്‍ സഹായിക്കും. ഇതിലെ ബീറ്റാലെയ്ന്‍സ് ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ്.

റാഡിഷ്

റാഡിഷ്

റാഡിഷ് വൈറ്റമിന്‍ സിയുടെ ഉറവിടമാണ്. ഗ്യാസുണ്ടാക്കുമെങ്കിലും മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്ന്.

ടര്‍ണിപ്

ടര്‍ണിപ്

എല്ലുകളുടെ ആരോഗ്യത്തിന് ടര്‍ണിപ് ഏറെ നല്ലതാണ്. ലംഗ്‌സ്, ഹൃദയം, ദഹനേന്ദ്രിയം എന്നിവയ്ക്കും നല്ലത്.

ചേന

ചേന

ചേനയില്‍ വൈറ്റമിന്‍ ബി6, നാരുകള്‍, പൊട്ടാസ്യം എന്നിവ ധാരാളമുണ്ട്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് വൈറ്റമിന്‍ സി, ബി6, ഇ എന്നിവയുടെ ഉറഴിടമാണ്. നാരുകളടങ്ങിയ ഒന്ന്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ പല അസുഖങ്ങളും തയാന്‍ നല്ലതാണ്. ബിപി കുറയ്ക്കാനും രക്താണുക്കളുടെ ഉല്‍പാദനത്തിനും ദഹനപ്രശ്‌നങ്ങള്‍ക്കുമെല്ലാം നല്ലത്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ അസുഖങ്ങള്‍ മാറുന്നതിനും പ്രതിരോധശക്തി നല്‍കുന്നതിനും നല്ലതാണ്. അണുബാധകള്‍ക്കെതിരെ നല്ലൊരു മരുന്ന്. ചര്‍മത്തിനും ഇത് നല്ലതാണ്.

English summary

Roots You Should Consume Every Day

These 8 roots that are healthy to eat should be consumed everyday. It aids in better health and prevents a ton of diseases.
X
Desktop Bottom Promotion