For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാളിലെ ഫുഡ്‌കോര്‍ട്ടില്‍ പോയാല്‍ എന്തുകഴിക്കും?

By Sruthi K M
|

മുക്കിലും മൂലയിലും ഷോപ്പിങ് മാളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ജീവിതശൈലികള്‍ മാറുന്നതിനനുസരിച്ച് ആളുകളും അതിനോടൊപ്പം ഓടുകയാണ്. സാധാരണ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ശീലമൊക്കെ മാറി. ഇന്ന് മാളുകളിലെ ഫുഡ്‌കോര്‍ട്ട് ലക്ഷ്യം വച്ചാണ് നീക്കം. അവിടെ നിന്ന് എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് യാതൊരു രൂപവുമില്ല പലര്‍ക്കും.

ഈ വെള്ളം കുടിയ്ക്കൂ, കുടവയര്‍ കുറയ്ക്കാം

പല ഫുഡ്‌കോര്‍ട്ടുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങള്‍ പഴകിയതാണ്. ഇത്തരം ഭംഗിയുള്ള ഇടങ്ങള്‍ നിങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കും എന്ന് വിചാരിക്കുന്നുണ്ടോ.. ഇനിയെങ്കിലും ഫുഡ്‌കോര്‍ട്ടില്‍നിന്നു എന്തുകഴിക്കണം, എന്തു കഴിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ച് ചിന്തിക്കൂ.

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

സവാളയും പച്ചക്കറികളും അടങ്ങിയ സബ്‌വേ സാന്‍ഡ്‌വിച്ച് കഴിക്കാവുന്ന ഒരു ഭക്ഷണമാണ്.

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

ഇഡ്‌ലി, ദോശ, ഒപ്പം സാമ്പാറും ചട്‌നിയും. പ്രാതലാണെങ്കില്‍ ഫുഡ്‌കോര്‍ട്ടില്‍ നിന്നും ഇവ കഴിക്കുന്നതാവും നല്ലത്.

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

റൊട്ടിയും കറിയും കഴിക്കുന്നത് നല്ലതായിരിക്കും.

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

സലാഡ് വാങ്ങിക്കാം, പഴവര്‍ഗങ്ങളോ പച്ചക്കറികളോ അടങ്ങിയതാകാം.

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

ഫുഡ്‌കോര്‍ട്ടിലെ സൂപ്പ് കഴിക്കുന്നതും പ്രശ്‌നമുണ്ടാക്കില്ല.

പൂര്‍ണമായും ഒഴിവാക്കേണ്ടത്

പൂര്‍ണമായും ഒഴിവാക്കേണ്ടത്

ഫ്രൈഡ് ചിക്കന്‍ മാളില്‍ നിന്നും വാങ്ങിച്ചു കഴിക്കാതിരിക്കുക.

പൂര്‍ണമായും ഒഴിവാക്കേണ്ടത്

പൂര്‍ണമായും ഒഴിവാക്കേണ്ടത്

സമൂസ, ബര്‍ഗര്‍ എന്നിവ മാളില്‍ നിന്നും മിക്കവരും വാങ്ങിച്ചു കഴിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

പൂര്‍ണമായും ഒഴിവാക്കേണ്ടത്

പൂര്‍ണമായും ഒഴിവാക്കേണ്ടത്

പിസ കഴിക്കണമെന്ന് ആഗ്രഹമുള്ളവര്‍ പിസാ ഹട്ടില്‍ നിന്നും കഴിക്കുന്നതാകും ഉത്തമം. ഡെസര്‍ട്ട്, ഐസ്‌ക്രീമുകള്‍ എന്നിവയും പരമാവധി ഒഴിവാക്കുക.

ഓര്‍ഡര്‍ ചെയ്യുമ്പോള്‍

ഓര്‍ഡര്‍ ചെയ്യുമ്പോള്‍

ഊണിനൊപ്പം സലാഡ് ഓര്‍ഡര്‍ ചെയ്യുക.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ഫ്രൈ ചെയ്ത ഭക്ഷണത്തേക്കാള്‍ നല്ലത് ആവിയില്‍ വേവിച്ചതോ റോസ്റ്റ് ചെയ്തതോ, ഗ്രില്‍ഡോ ആയ ഭക്ഷണമാണ്.

ഓര്‍ഡര്‍ ചെയ്യുമ്പോള്‍

ഓര്‍ഡര്‍ ചെയ്യുമ്പോള്‍

അധികം മധുരമില്ലാത്ത ഫ്രഷ് ഫ്രൂട്ട് ജ്യൂസ് വാങ്ങിക്കുക. പഞ്ചസാര കുറച്ച കാപ്പി ഓര്‍ഡര്‍ ചെയ്യാം.

ഒഴിവാക്കേണ്ടത്

ഒഴിവാക്കേണ്ടത്

ഭക്ഷണത്തോടൊപ്പം സൗജന്യമായി നല്‍കുന്ന ശീതളപാനീയങ്ങള്‍ കുടിക്കരുത്. മാളുകളിലെ മിക്ക ഭക്ഷണവും മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പ് എന്നിവ വളരെയധികമുള്ളതായിരിക്കും. കൂടുതല്‍ രുചി പകരാന്‍ ഇവര്‍ പല കെമിക്കലുകളും ചേര്‍ക്കുന്നുണ്ടാകാം.

English summary

Make a healthy choice when you eat in the food court

How to eat healthy in a mall's food court - Love going to the shopping mall? Make a healthy choice when you eat in the food court.
Story first published: Monday, July 13, 2015, 15:57 [IST]
X
Desktop Bottom Promotion