ആരോഗ്യത്തിന് സ്മാര്‍ട്ട് ടിപ്‌സ്

Posted By:
Subscribe to Boldsky

പാചകം ആരോഗ്യകരമാക്കുന്നതോടൊപ്പം എളുപ്പവുമാക്കാം. പോഷക ഘടകങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കടയില്‍ നിന്നും നോക്കി വാങ്ങിയാല്‍ മാത്രം മതിയോ..? പാചകം ചെയ്യുന്ന രീതി ശരിയായില്ലെങ്കില്‍ പോഷകങ്ങള്‍ ഒന്നും തന്നെ ചിലപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയെന്നുവരില്ല. ഇന്നത്തെ തിരക്കുകള്‍ക്കിടയില്‍ അടുക്കളയില്‍ കാര്യമായി സമയം ചെലവഴിക്കാന്‍ പലര്‍ക്കും കഴിയാറില്ല.

മുത്തശ്ശി പറഞ്ഞ മരുന്നുകള്‍..

അതുകൊണ്ടുതന്നെ പലരും ഫ്രിഡിജിനെ ആശ്രയിക്കുന്നു. സാധനങ്ങള്‍ വേവിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ഒരാഴ്ച മുഴുവന്‍ അവ മാറി മാറി ചൂടാക്കി ഉപയോഗിക്കും. ഈ രീതി ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. എളുപ്പം പാചകം ചെയ്യാവുന്ന ചില ടിപ്‌സ് അറിഞ്ഞിരിക്കാം. പാചകം ചെയ്യുന്ന അവസരങ്ങളില്‍ ഓര്‍ത്തിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്.

സവാള

സവാള

സവാള വഴറ്റുമ്പോള്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്താല്‍ എളുപ്പത്തില്‍ വഴുന്നു കിട്ടും.

സൂപ്പ്

സൂപ്പ്

തക്കാളി സൂപ്പ് ഉണ്ടാക്കുമ്പോള്‍ ഒരു ക്യാരറ്റു കൂടി ചേര്‍ത്താല്‍ പുളി കുറയും. കൂടാതെ നല്ല പോഷകഗുണവും ലഭിക്കും.

സൂപ്പ്

സൂപ്പ്

സൂപ്പില്‍ റൊട്ടിക്കഷയണം വറുത്തിട്ട് അലങ്കരിക്കുന്നതിനു പകരം പോപ്‌കോണ്‍ ഇടുക.

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്ക പാകം ചെയ്യുമ്പോള്‍ മൂന്നോ നാലോ കഷ്ണം പച്ചമാങ്ങ ഇടുക. പവയ്ക്കയുടെ കയ്പ് കുറയുകയും രുചി കൂടുകയും ചെയ്യും.

അരിയും പാസ്തയും

അരിയും പാസ്തയും

അരിയും പാസ്തയും മറ്റും തിളപ്പിക്കുമ്പോള്‍ പാത്രത്തിന്റെ വക്കില്‍ അല്‍പം വെണ്ണ പുരട്ടിയാല്‍ തിളച്ചു മറയില്ല.

ദോശ

ദോശ

ദോശയ്ക്കുള്ള മാവില്‍ അല്‍പം പഞ്ചസാര ചേര്‍ത്താല്‍ പാകം ചെയ്യുമ്പോള്‍ നല്ല ക്രിസ്പിയും ബ്രൗണ്‍ നിറവും ലഭിക്കും.

ഗോതമ്പ്

ഗോതമ്പ്

ചപ്പാത്തിയും പറാത്തയും ഉണ്ടാക്കുമ്പോള്‍ അല്‍പം അരിപ്പൊടി ചേര്‍ത്ത് കുഴച്ചാല്‍ എളുപ്പം ദഹിക്കും.

പയറും പരിപ്പും

പയറും പരിപ്പും

പയറും പരിപ്പും മറ്റും കുക്കറില്‍ വേവിക്കുമ്പോള്‍ അല്‍പം എണ്ണ ഒഴിച്ചു കൊടുത്താല്‍ കുക്കുറിന്റെ വിസില്‍ അടഞ്ഞുപോകില്ല.

ചിക്കന്‍ കറി

ചിക്കന്‍ കറി

ചിക്കന്‍ കറി വയ്ക്കുമ്പോള്‍ മസാലയോ എരിവോ അധികമായാല്‍ അല്‍പം തൈരു ചേര്‍ത്താല്‍ മതി.

സൂപ്പ്

സൂപ്പ്

സൂപ്പില്‍ വെള്ളം കൂടിപ്പോയാല്‍ ഉരുളക്കിഴങ്ങു വേവിച്ചുടച്ചതു ചേര്‍ത്തിളക്കി തിളപ്പിക്കുക.

English summary

Cooking tips for healthier eating and ways to cut calories

healthy tips will get you started to a wholesome year full of fitness, nutrition, and a more healthy lifestyle.
Story first published: Saturday, June 27, 2015, 16:33 [IST]