For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാതല്‍ കഴിച്ചു പ്രായം കുറയ്ക്കൂ

By Super
|

നിങ്ങളുടെ മുഖത്ത് നിന്ന് പ്രായത്തിന്‍റെ ലക്ഷണങ്ങളെ അകറ്റുന്ന ഒരു പ്രാതലിനോളം ആരോഗ്യകരമായ മറ്റേത് ഭക്ഷണമുണ്ട്.

നല്ല ഭക്ഷണം കഴിക്കുന്നത് ആരോഗ്യവും ദീര്‍ഘായുസ്സും നല്കുകയും പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടഞ്ഞ് നിര്‍ത്തുകയും ചെയ്യും. ഏഴു ദിവസം കൊണ്ടു വെളുക്കാം

ഇതിന് സഹായിക്കുന്ന ആറ് പ്രാതല്‍ വിഭവങ്ങളെ പരിചയപ്പെടുക.

മാതളനാരങ്ങ ജ്യൂസ്

മാതളനാരങ്ങ ജ്യൂസ്

മാതളനാരങ്ങയ്ക്ക് ഡിഎന്‍എയുടെ പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന പ്രവര്‍ത്തനത്തെ തടയാനുള്ള കഴിവുണ്ടെന്ന് സമീപകാല പഠനങ്ങള്‍ കാണിക്കുന്നു. അതുകൊണ്ട് ഒരു ഗ്ലാസ്സ് മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റി നിര്‍ത്തും. മാതളനാരങ്ങ ഡിഎന്‍എയുടെ സ്വഭാവിക ഓക്സിഡേഷന്‍ സാവധാനമാക്കും. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയസംബന്ധമായ രോഗങ്ങളെ തടയുകയും ചെയ്യും.

ബ്ലുബെറി

ബ്ലുബെറി

പ്രാതലിന് ഉത്തമമായ ഭക്ഷണമാണ് ബ്ലുബെറി. ഇവ വിറ്റാമിനുകളും, ഫൈബറും ധാരാളമായി അടങ്ങിയതും കലോറി കുറഞ്ഞതുമാണ്. ഈ ചെറിയ പഴങ്ങള്‍ പോളിഫെനോല്‍സിനാല്‍ സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍, ഹൃദയരോഗങ്ങള്‍, പ്രമേഹം പോലുള്ള മാരക രോഗങ്ങളെ ചെറുക്കുകയും ചെയ്യും.

മുന്തിരി

മുന്തിരി

മുന്തിരി അമിതഭാരം തടയുകയും, ഇന്‍സുലിന്‍ നിലയെ നിയന്ത്രിക്കുകയും ചെയ്യും. ചീത്ത കൊളസ്ട്രോളും, ട്രൈഗ്ലിസറൈഡും കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. മുന്തിരി വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതാണ്. ഇത് സ്വതന്ത്രമൂലകങ്ങള്‍ വഴിയുള്ള തകരാറുകളില്‍ നിന്ന് സംരക്ഷിക്കുകയും നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയിലടങ്ങിയ ഇജിസിജി എന്ന ആന്‍റിഓക്സിഡന്‍റ് ചര്‍മ്മത്തിലെ കോശങ്ങളെ നവീകരിക്കുകയും ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യും. ഗ്രീന്‍ ടീയിലെ മറ്റ് രണ്ട് ആന്‍റിഓക്സിഡന്‍റുകളായ കാറ്റെച്ചിനുകളും, പോളിഫെനോലുകളും നിങ്ങളുടെ മുഖത്ത് നിന്ന് പ്രായത്തിന്‍റെ അടയാളങ്ങളെ അകറ്റും. കിഴക്കുനിന്നുള്ള ഈ പരമ്പരാഗത പാനീയം ക്യാന്‍സറിനെ തടയാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഫലപ്രദമാണ്.

മുട്ട

മുട്ട

മുട്ടയിലെ കൊളസ്ട്രോളിന്‍റെ ഉയര്‍ന്ന അളവ് ദോഷം ചെയ്യുമെന്ന് കരുതുന്നുണ്ടാവും. എന്നാല്‍ ഗവേഷണങ്ങള്‍ കാണിക്കുന്നത് മുട്ട എല്ലാ ദിവസവും കഴിക്കുന്നത് ഏറെ ആരോഗ്യകരമാണെന്നാണ്. മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് പോലുള്ള നല്ല കൊഴുപ്പുകളും അടങ്ങിയിട്ടുണ്ടെങ്കിലും അവയില്‍ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ വളരെ കുറവാണ്. മുട്ടയുടെ വെള്ള പ്രോട്ടീന്‍ സമ്പുഷ്ടമാണ്. മുട്ടയുടെ മഞ്ഞക്കരു ഇരുമ്പ്, കാല്‍സ്യം എന്നിവയുടെ ശേഖരമാണ്. കൂടാതെ വിറ്റാമിന്‍ ബി1, ബി2, ബി6, ബി12, എ, ഇ എന്നിവയും മുട്ടയില്‍ അടങ്ങിയിരിക്കുന്നു.

ഓട്ട്മീല്‍

ഓട്ട്മീല്‍

ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാലും, കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിവുള്ളതിനാലും പ്രാതലിന് പറ്റിയ ഭക്ഷണമാണ് ഓട്ട്മീല്‍. ഒമേഗ 3 ഫാറ്റി ആസിഡ്, ഫോലേറ്റ്, പൊട്ടാസ്യം എന്നിവ അടങ്ങിയ ഓട്ട്മീല്‍ കാര്‍ബോഹൈഡ്രേറ്റ് സാവധാനം മാത്രമേ പുറത്ത് വിടൂ. ഇക്കാരണത്താല്‍ ഇന്‍സുലിന്‍ നിലയില്‍ പെട്ടന്നുള്ള വര്‍ദ്ധനവ് ഉണ്ടാകില്ല. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന കോശങ്ങളുടെ തകരാറിനെ ചെറുക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് കുറയ്ക്കും.

English summary

Have These Breakfast And Reduce Age

Here are some of the foods that help to reduce age. Read more to know about,
Story first published: Saturday, October 31, 2015, 8:58 [IST]
X
Desktop Bottom Promotion