Latest Updates
-
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്! -
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ! -
പുണർതം മുതൽ പൂയം വരെ: ഇന്നത്തെ നക്ഷത്രമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും കരിയറിലും വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തെല്ലാം?
ഏഴു ദിവസം കൊണ്ടു വെളുക്കാം
ആളുകള്‍ ചര്‍മ്മത്തിന് നിറവും തിളക്കവും ആഗ്രഹിക്കുന്നവരാണ്. ആഴ്ചകള്‍ക്കകം ചര്‍മ്മത്തിന് വെളുപ്പുനിറം നല്‍കുമെന്ന് അവകാശപ്പെടുന്ന നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും ഫലപ്രദമാകണമെന്നുമില്ല.
രാസവസ്തുക്കള്‍ അടങ്ങിയ ഫെയര്‍നെസ്സ് ക്രീമുകള്‍ വാങ്ങി കാശുകളയുന്നതിന് പകരം ചര്‍മ്മത്തിന് നിറം നല്കാന് സഹായിക്കുന്ന ചില വിദ്യകള്‍ വീട്ടില്‍ തന്നെ ചെയ്യാനാവും.
ചര്‍മ്മ പരിചരണത്തിലെ പതിവ് ചര്യകളും ഇതില്‍ ഉള്‍പ്പെടുന്നു. ചര്‍മ്മത്തിന് ശോഭ ലഭിക്കുന്നതിന് മുഖം കഴുകുന്നത് മുതല്‍ വീട്ടില്‍ നിര്‍മ്മിച്ച ഫെയര്‍നെസ്സ് ക്രീം തേയ്ക്കുന്നത് വരെ അനേകം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്.

1. മുഖം കഴുകുക
മുഖം കഴുകുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് വഴി ചര്‍മ്മത്തിന്റെ ശോഭ കെടുത്തുന്ന അഴുക്കും പൊടിയും നീക്കം ചെയ്യാനാവും. നിങ്ങള്‍ക്ക് മുഖക്കുരുവിന്റെ പ്രശ്നമുണ്ടെങ്കില്‍ ഇടക്കിടെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

2. ഫേസ് പായ്ക്കുകള്‍
ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിക്കാന്‍ സഹായിക്കുന്ന നിരവധി ഫേസ് പായ്ക്കുകളുണ്ട്. ഒരു സ്ക്രബ്ബ് ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ അകറ്റുകയും ചര്‍മ്മത്തിന്റെ ശോഭ സ്വഭാവിക രീതിയില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

3. നാരങ്ങ
ഒരു പ്രകൃതിദത്ത ബ്ലീച്ചിങ്ങ് ഏജന്റാണ് നാരങ്ങ. ഇത് ചര്‍മ്മത്തിന് നല്ല നിറം നേടാന്‍ സഹായിക്കും. ഫ്രഷായ നാരങ്ങയുടെ ഒരു കഷ്ണം ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുകയോ, അല്ലെങ്കില്‍ നാരങ്ങ നീര് ഫേസ്പായ്ക്കില്‍ ചേര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം. എല്ലാ ദിവസവും നാരങ്ങ മുഖത്ത് ഉരയ്ക്കുക.

4. പഴങ്ങള്‍
വാഴപ്പഴം, പപ്പായ, അവൊക്കാഡോ തുടങ്ങിയ പഴങ്ങള്‍ ചര്‍മ്മത്തിന് നല്ല നിറം നല്കാന് സഹായിക്കുന്നവയാണ്. ഇത്തരം പഴങ്ങള്‍ മുഖത്ത് തേയ്ക്കുന്നത് നല്ല ഫലം നല്‍കും.

5. സൂര്യപ്രകാശം ഒഴിവാക്കുക
സൂര്യപ്രകാശത്തിലെ ദോഷകരമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മ്മത്തിനെ ഇരുണ്ടതാക്കുകയും തകരാറുകളുണ്ടാക്കുകയും ചെയ്യും. നിറമുള്ള, ഇരുളാത്ത ചര്‍മ്മം ലഭിക്കാന്‍ കഴിയുന്നിടത്തോളം സൂര്യപ്രകാശം നേരിട്ട് ഏല്ക്കാതെ നോക്കുക.

6. തൊപ്പി ധരിക്കുക
പുറത്ത് പോകുമ്പോള്‍ ഒരു തൊപ്പി ധരിക്കുക. അതുവഴി സൂര്യരശ്മികളില്‍ നിന്നും, അഴുക്കില്‍ നിന്നും, മാലിന്യങ്ങളില്‍ നിന്നും സംരക്ഷണം നേടാം.

7. എക്സ്ഫോലിയേഷന്‍
ആഴ്ചയില്‍ ഏതാനും തവണ എക്സ്ഫോലിയേഷന്‍ നടത്തുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും നിറവും വൃത്തിയുമുള്ള പുതിയ ചര്‍മ്മം അനാവൃതമാക്കുകയും ചെയ്യും.

8. യോഗര്‍ട്ട് ഉപയോഗിച്ചുള്ള മസാജ്
യോഗര്‍ട്ടിലെ പ്രോബയോട്ടിക്സ് ചര്‍മ്മത്തെ ശുദ്ധിയാക്കുകയും നിറം നല്‍കുകയും ചെയ്യും. എല്ലാ ദിവസവും യോഗര്‍ട്ട് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക.

9. ക്ലെന്‍സിങ്ങ്
ടീ ട്രീയും കറ്റാര്‍വാഴയും ചര്‍മ്മം ശുദ്ധീകരിക്കാന്‍ ഏറെ ഫലപ്രദമാണ്. ഒരു കോട്ടണ്‍ ബോള്‍ പാലില്‍ മുക്കി മുഖത്ത് തേയ്ക്കുന്നത് അഴുക്കകറ്റി ശുദ്ധീകരിക്കാന്‍ സഹായിക്കും.

10. വെള്ളം കുടിക്കുക
ജലം ശരീരം ശുദ്ധീകരിക്കുകയും മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യും. ചര്‍മ്മത്തിന് നിറവും തിളക്കവും നല്കാന് സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണിത്.



Click it and Unblock the Notifications