For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ കാലത്ത് വിലക്കു വീണ ഭക്ഷണങ്ങള്‍....

|

ഓരോ സമയത്തും ഓരോ തരത്തിലുള്ള ഭക്ഷണം കഴിക്കണം എന്നു നിര്‍ബന്ധബുദ്ധിയുള്ളവരാണ് നമ്മള്‍. എന്നാല്‍ സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. ഇവ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് ഇത്തരത്തില്‍ കഴിക്കരുതെന്ന് നിര്‍ദ്ദേശം വച്ചിരിക്കുന്നതും.

സുലൈമാനി ആയുസ്സിന്റെ കലവറ...

ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളാണ് ആര്‍ത്തവ കാലത്ത് കഴിക്കാന്‍ പാടില്ലാത്തതെന്ന് നിങ്ങള്‍ക്കറിയാമോ? നമ്മുടെ വായില്‍ കപ്പലോടിക്കുന്ന പല ഭക്ഷണങ്ങളും ആര്‍ത്തവ കാലത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതാണ്.

ഐസ്‌ക്രീം

ഐസ്‌ക്രീം

വളരെ കംഫര്‍ട്ട് ആയ ഭക്ഷണം എന്ന നിലയ്ക്കാണ് ഐസ്‌ക്രീം പലരും തിരഞ്ഞെടുക്കുന്നത്. ഏത് കാലാവസ്ഥയിലും ഏത് പ്രായക്കാര്‍ക്കും കഴിക്കാമെന്നതും ഐസ്‌ക്രീമിന്റെ പ്രത്യേകതയാണ്. ഐസ്‌ക്രീമില്‍ അടങ്ങിയിട്ടുള്ള മഝുരം ആര്‍ത്തവ കാലങ്ങളില്‍ ഭക്ഷണത്തോട് ആര്‍ത്തി വര്‍ദ്ധിപ്പിക്കുമെന്നുള്ളതാണ് പ്രശ്‌നം.

 കാപ്പിക്കും നിരോധനം

കാപ്പിക്കും നിരോധനം

ആര്‍ത്തവ സമയങ്ങളില്‍ കാപ്പി കുടിയ്ക്കുന്നത് നല്ലതല്ലെന്നാണ് ഒരു കൂട്ടം ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ സമയത്ത് കാപ്പി കുടിയ്ക്കുന്നത് ഡിപ്രഷനും മാനസിക സമ്മര്‍ദ്ദത്തിനും ഇടയാക്കും എന്നാണ് പറയുന്നത്.

ഉപ്പ്

ഉപ്പ്

ഉപ്പില്ലാതെ ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ നമുക്ക് കഴിയില്ല. എന്നാല്‍ ആര്‍ത്തവ സമയങ്ങളില്‍ ഉപ്പിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദത്തെ നേരിയ തോതിലെങ്കിലും ഉയര്‍ത്തുമെന്നാണ് പറയുന്നത്.

വൈറ്റ്‌റൈസ്

വൈറ്റ്‌റൈസ്

വൈറ്റ് റൈസ് ഉപയോഗിക്കുന്നവരാണ് ഇന്ന്് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും വൈറ്റ്‌റൈസ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് ആര്‍ത്തവം നീണ്ടു നില്‍ക്കാന്‍ പലപ്പോഴും കാരണമാകും.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക് ഫുഡ് ആര്‍ത്തവ സമയത്ത് എന്നല്ല ഏത് സമയത്തും കഴിക്കുന്നത് നല്ലതല്ല. എന്നാല്‍ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന വര്‍ദ്ധിപ്പിക്കാന്‍ ജങ്ക്ഫുഡ് കാരണമാകുന്നു.

വെണ്ണയും പാല്‍ക്കട്ടിയും

വെണ്ണയും പാല്‍ക്കട്ടിയും

വെണ്ണയും പാല്‍ക്കട്ടിയുമാണ് മറ്റൊരു നിരോധിത ഭക്ഷണം. ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് ശാരീരികോഷ്ണത്തിന് കാരണമാകും.

കേക്കിനും വിലക്ക്

കേക്കിനും വിലക്ക്

കേക്ക് പോലുള്ള മറ്റു ബേക്കഡ് ഫുഡ് കഴിക്കുന്നതും ആര്‍ത്തവ സമയത്ത് നല്ലതല്ല. ഇതിലടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര ഉപയോഗിക്കുന്നതും അല്‍പം കുറയ്ക്കുന്നത് നല്ലതാണ്. പഞ്ചസാര എനര്‍ജി ലെവല്‍ ഉയര്‍ത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാല്‍ ആര്‍ത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

മദ്യം

മദ്യം

സ്ത്രീകളില്‍ പലരും മദ്യം ഉപയോഗിക്കുന്നവരാണ്. ഇത്തരത്തില്‍ മദ്യം ഉപയോഗിക്കുന്നത് ആര്‍ത്തവ കാലം കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. ഇത് നമ്മുടെ മാനസിക നിലയേയും ശാരീരിക നിലയേയും അവതാളത്തിലാക്കുന്നു.

English summary

Foods You Should Never Eat On Your Period

Many women experience discomforts during their period and what you eat may impact this. There are some foods you want to avoid so that you can feel your best and get through your period each month.
Story first published: Friday, October 30, 2015, 13:28 [IST]
X
Desktop Bottom Promotion